വീണ്ടും സംഘർഷഭൂമിയായി മണിപ്പൂർ; ആറ് പേർ കൊല്ലപ്പെട്ടു, കേന്ദ്ര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി

വീണ്ടും സംഘർഷഭൂമിയായി മണിപ്പൂർ; ആറ് പേർ കൊല്ലപ്പെട്ടു, കേന്ദ്ര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഭരണകക്ഷി എംഎൽഎമാരും മന്ത്രിമാരുമായി യോഗം നടത്തിയതിന് പിന്നാലെയാണ് എൻ ബിരേൻ സിങ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്
Updated on
2 min read

വീണ്ടും സംഘർഷഭൂമിയായി മണിപ്പൂർ. കഴിഞ്ഞ ദിവസം നടന്ന സംഘർഷങ്ങളിൽ മണിപ്പൂരിലെ ജിരിബാം ജില്ലയിൽ ആറ് പേർ കൊല്ലപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഈ മാസം ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം ഒന്‍പത് ആയി. താഴ്‍വരയിലെ ഗ്രാമങ്ങളിൽ അത്യാധുനിക റോക്കറ്റുകളും ഡ്രോണുകളിൽ നിന്ന് വീഴുന്ന ബോംബുകളും കൊണ്ട് ആക്രമണങ്ങൾ നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി എൻ ബിരേൻ സിങ് ഗവർണർ എൽ ആചാര്യയെ കാണുകയും കേന്ദ്രസർക്കാരിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു.

വീണ്ടും സംഘർഷഭൂമിയായി മണിപ്പൂർ; ആറ് പേർ കൊല്ലപ്പെട്ടു, കേന്ദ്ര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി
അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

സംസ്ഥാനത്തെ ഭരണകക്ഷി എംഎൽഎമാരും മന്ത്രിമാരുമായി യോഗം നടത്തിയതിന് പിന്നാലെയാണ് ബിരേൻ സിങ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. ആറ് കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 24 നിയമസഭാംഗങ്ങൾ യോഗത്തിൽ പങ്കെടുത്തതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. തീവ്രവാദികളെ നിയന്ത്രണത്തിലാക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ തീരുമാനമെടുത്തതായി ലാംലായിൽ നിന്നുള്ള ബിജെപി എംഎൽഎഖ് ഇബോംച പറഞ്ഞു.

ശനിയാഴ്ച മണിപ്പൂരിലെ ജിരിബാം ജില്ലയിൽ വയോധികനായ മെയ്തേയ് കൊല്ലപ്പെട്ടതിനെത്തുടർന്ന് രണ്ട് സായുധ സംഘങ്ങൾ തമ്മിൽ നടന്ന വെടിവയ്പ്പിലാണ് അഞ്ച് പേർ കൊല്ലപ്പെട്ടത്. പോലീസ് പറയുന്നതനുസരിച്ച്, ആയുധധാരികളായ കുക്കി വിഭാഗത്തിൽ പെട്ടവർ പുലർച്ചെ 4 മണിയോടെ നുങ്‌ചെപി ഗ്രാമത്തിൽ ആക്രമണം നടത്തുകയും 63 കാരനായ യുറെംബം കുലേന്ദ്ര സിങ് എന്ന മെയ്തേയിയെ ഉറക്കത്തിൽ കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള റസിദ്പൂർ ഗ്രാമത്തിലും ആക്രമണം നടത്തി.

വീണ്ടും സംഘർഷഭൂമിയായി മണിപ്പൂർ; ആറ് പേർ കൊല്ലപ്പെട്ടു, കേന്ദ്ര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി
രാജ്യത്ത് ഭക്ഷണത്തിനായുള്ള ഗാർഹിക ചെലവ് 50 ശതമാനത്തില്‍ താഴെ; സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം

“സായുധരായ അക്രമികൾ വെടിയുതിർക്കുകയും റാസിദ്പൂർ ഗ്രാമത്തിലേക്ക് നീങ്ങുകയും ചെയ്തു. ഗ്രാമത്തിലെ സന്നദ്ധപ്രവർത്തകർ തിരിച്ചടിച്ചു, ഇത് വെടിവയ്പ്പിലേക്ക് നയിച്ചു, ഈ സമയത്ത് ജില്ലയിൽ താമസിക്കുന്ന 41 കാരനായ ബസ്പതിമയൂം ലഖി കുമാർ ശർമ കൊല്ലപ്പെട്ടു. ജിരിബാം ജില്ലാ പോലീസ് സംഭവസ്ഥലത്തേക്ക് കുതിച്ചെങ്കിലും അവരെയും സായുധരായ അക്രമികൾ ആക്രമിച്ചു. പോലീസ് തിരിച്ചടിക്കുകയും സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ചെയ്തു," അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (അഡ്മിനിസ്‌ട്രേഷൻ) കെ ജയന്ത പറഞ്ഞു.

പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ സായുധ സംഘങ്ങളുടേതെന്ന് സംശയിക്കുന്ന മൂന്ന് മൃതദേഹങ്ങൾ പൂർണമായി യുദ്ധസജ്ജമായ നിലയിൽ കണ്ടെത്തിയതായി ജയന്ത പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തു. “പ്രദേശത്ത് സ്ഥിതിഗതികൾ സംഘർഷഭരിതമാണെങ്കിലും നിയന്ത്രണത്തിലാണ്,"കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും സംഘർഷഭൂമിയായി മണിപ്പൂർ; ആറ് പേർ കൊല്ലപ്പെട്ടു, കേന്ദ്ര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി
'സ്വർണം ലഭിക്കാതിരുന്നത് കബളിപ്പിച്ചതിനുള്ള ദൈവത്തിന്റെ ശിക്ഷ'; വിനേഷ് ഫോഗട്ടിനെതിരെ ബ്രിജ് ഭൂഷൺ സിങ്

അസം അതിർത്തിയോട് ചേർന്ന് ഇംഫാലിൽ നിന്ന് 220 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ജിരിബാം, മെയ്തികൾ, കുക്കികൾ, ബംഗാളികൾ, നേപ്പാളികൾ, നാഗകൾ, മറ്റ് സമുദായങ്ങൾ എന്നിവരുടെ ആവാസ കേന്ദ്രമാണ്. 2023 ജൂണിൽ പോലീസ് സൂപ്രണ്ടിൻ്റെ ഓഫീസിൽ നടന്ന മീറ്റിങ്ങിൽ അക്രമത്തിൽ ഏർപ്പെടില്ലെന്ന് മെയ്‌തിയും കുക്കി ഗ്രൂപ്പുകളും പ്രതിജ്ഞയെടുത്തതോടെ സംസ്ഥാനം സംഘർഷത്തിൽ അകപ്പെട്ടിട്ടും ഇത് ഏറെക്കുറെ സമാധാനപരമായിരുന്നു.

കഴിഞ്ഞ വര്‍ഷം മണിപ്പൂരില്‍ തുടങ്ങിയ കലാപത്തില്‍ ഇതുവരെ 240 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇടക്കാലത്ത് മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്ക് നേരിയ അയവുണ്ടായെങ്കില്‍ അടുത്തിടയ്ക്ക് കുക്കി, മെയ്‌തേയ് വിഭാഗങ്ങള്‍ തമ്മിലുള്ള ആക്രമണങ്ങള്‍ രൂക്ഷമാകുകയായിരുന്നു.

logo
The Fourth
www.thefourthnews.in