അമൃത്പാല്‍ സിങ്
അമൃത്പാല്‍ സിങ്

അമൃത്പാല്‍ സിങ് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്; സിഖ് സമ്മേളനം 14ന്, പഞ്ചാബ് പോലീസിന്റെ അവധികള്‍ റദ്ദാക്കി

അകാല്‍ തഖ്ത് സമ്മേളനത്തിന് മുന്നോടിയായി കീഴടങ്ങിയേക്കുമെന്ന് വിവരം ലഭിച്ചതിനാല്‍ പഞ്ചാബിലുടനീളം ജാഗ്രതാ നിര്‍ദേശം
Updated on
1 min read

വാരിസ് പഞ്ചാബ് ദേ തലവനും ഖലിസ്ഥാന്‍ വാദിയുമായ അമൃത്പാല്‍ സിങ് ഇന്ന് കീഴടങ്ങുമെന്ന് സൂചന. സിഖുകാരുടെ ഉന്നത സമിതിയായ അകാല്‍ തഖ്തിന്റെ സമ്മേളനത്തിന് മുന്നോടിയായി കീഴടങ്ങിയേക്കുമെന്ന് വിവരം ലഭിച്ചതിനാല്‍ പഞ്ചാബിലുടനീളം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന അമൃത്പാൽ വിഡിയോ സന്ദേശത്തിലൂടെയാണ് സിഖ് വിശ്വാസികളുടെ യോഗം ചേരാനും സിഖ് വിശ്വാസികള്‍ സംഘടിക്കാനും ആഹ്വാനം ചെയ്തത്. തുടർന്നാണ് ബൈശാഖി ആഘോഷിക്കുന്ന ഏപ്രില്‍ 14 ന് പഞ്ചാബിലെ ബത്തിന്‍ഡയില്‍ യോഗം നിശ്ചയിച്ചത്. ഇതിനു പിന്നാലെ സംസ്ഥാനത്തെ എല്ലാ പോലീസുകാരുടെയും അവധി ഏപ്രില്‍ 14 വരെ റദ്ദാക്കി.

അമൃത്പാലിന്റെ കീഴടങ്ങിയേക്കുമെന്ന റിപ്പോർട്ടുകള്‍ പഞ്ചാബ് പോലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഓഫീസര്‍മാരുടെയും അവധികള്‍ റദ്ദാക്കിയതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു. മുന്‍പ് അനുവദിച്ച അവധികള്‍ റദ്ദാക്കാനും 14 വരെ പുതിയ അവധികള്‍ അനുവദിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.

അമൃത്പാല്‍ സിങ്
പത്ത് ദിവസമായിട്ടും കാണാമറയത്ത്; പോലീസിന് തലവേദനയായി അമൃത്പാൽ സിങ്

സമ്മേളനത്തിന് മുന്നോടിയായി അമൃത്‌സറിലെ അകാൽ തഖ്തിൽ നിന്ന് ബത്തിൻഡയിലെ ദംദാമ സാഹിബിലേക്ക് ഒരു മത ഘോഷയാത്ര (സർബത്ത് ഖല്‍സ) നടത്താനും അമൃത്പാല്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ സര്‍ബത് ഖല്‍സ നടത്തുന്നില്ലെന്നും ബൈശാഖി ആഘോഷത്തിനായി ദംദാമ സാഹിബില്‍ മൂന്ന് ദിവസത്തെ വാര്‍ഷിക സമ്മേളനം നടത്തുമെന്നും അകല്‍ തഖ്ത് തലവൻ ഗിയാനി ഹര്‍പ്രീത് സിങ് അറിയിച്ചു.

logo
The Fourth
www.thefourthnews.in