INDIA
കൈക്കൂലി: ഗെയിൽ എക്സിക്യൂട്ടീവ് ഡയറക്ടറെ അറസ്റ്റ് ചെയ്ത് സിബിഐ
ഗെയിൽ പദ്ധതിയുടെ ആനുകൂല്യങ്ങൾക്കായി സിങ്ങ് കൈക്കൂലി ആവശ്യപ്പെട്ടതായാണ് സിബിഐ കണ്ടെത്തൽ
അര കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഗെയിൽ) എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ ബി സിങ് അറസ്റ്റില്‍. കൈക്കൂലി നൽകിയ ആളുൾപ്പെടെ നാലുപേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
ഗെയിൽ പദ്ധതിയുടെ ആനുകൂല്യങ്ങൾക്കായി സിങ്ങ് കൈക്കൂലി ആവശ്യപ്പെട്ടതായാണ് സിബിഐ കണ്ടെത്തൽ. ഉത്തർപ്രദേശിലെ നോയിഡയിലുള്ള സിങ്ങിന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട റെയ്ഡിന് ശേഷമായിരുന്നു സിബിഐ അറസ്റ്റ്.
ഡൽഹി, നോയിഡ, വിശാഖപട്ടണം എന്നിവിടങ്ങളിൽ പലയിടത്തായി സിബിഐ പരിശോധന നടത്തിയിരുന്നു. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള മഹാരത്‌ന കമ്പനിയായ ഗെയിൽ ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി വാതക പ്രസരണ, വിപണന കമ്പനിയാണ്.