പാർലമെന്റിലെ മഹാത്മാഗാന്ധിയുടെയും അംബേദ്ക്കറിന്റെയും പ്രതിമകൾ മാറ്റി സ്ഥാപിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം

പാർലമെന്റിലെ മഹാത്മാഗാന്ധിയുടെയും അംബേദ്ക്കറിന്റെയും പ്രതിമകൾ മാറ്റി സ്ഥാപിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം

ഗാന്ധിജിയുടേതടക്കം 14 പ്രതിമകളാണ് പഴയ പാർലമെന്റിന്റെ ഏഴാം നമ്പർ ഗേറ്റിന് സമീപത്തേക്ക്‌ മാറ്റി സ്ഥാപിച്ചത്.
Updated on
2 min read

പഴയ പാർലമെന്റ് മന്ദിരത്തിൽ നിന്ന് മഹാത്മാഗാന്ധിയുടെയും ബാബാസാഹേബ് അംബേദ്ക്കറുടെയുമടക്കം പ്രതിമകൾ മാറ്റി സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ. ഗാന്ധിജിയുടേതടക്കം 14 പ്രതിമകളാണ് പഴയ പാർലമെന്റിന്റെ ഏഴാം നമ്പർ ഗേറ്റിന് സമീപത്തേക്ക്‌ മാറ്റി സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗ്ദീപ് ദൻകർ ആണ് പുതിയ പ്രാണ സ്ഥലം ഉദ്ഘാടനം ചെയ്തത്.

മുമ്പുണ്ടായിരുന്ന ഇടത്തായിരുന്നു പ്രതിമകൾക്ക് കൂടുതൽ പ്രധാന്യം ഉണ്ടായിരുന്നതെന്നും ആരുമായും ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് പ്രതിമകൾ മാറ്റി സ്ഥാപിച്ചതെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

പാർലമെന്റിലെ മഹാത്മാഗാന്ധിയുടെയും അംബേദ്ക്കറിന്റെയും പ്രതിമകൾ മാറ്റി സ്ഥാപിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം
'ഇവിഎമ്മുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത' എലോൺ മസ്ക് തുടങ്ങിയ ചർച്ച ഏറ്റുപിടിച്ച് രാജീവ് ചന്ദ്രശേഖറും രാഹുൽ ഗാന്ധിയും

മഹാത്മഗാന്ധിയുടെയും ഡോക്ടർ ബാബ സാഹേബ് അംബേദ്ക്കറിന്റെയും പ്രതിമകൾ ഏറ്റവും പ്രധപ്പെട്ട ഇടങ്ങളിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. മറ്റു പ്രധാനനേതാക്കളുടെ പ്രതിമകളും ഇവിടെ സ്ഥിതി ചെയ്തിരുന്നു. പാർലമെന്റ് മന്ദിര സമുച്ചയത്തിലുടനീളമുള്ള ഓരോ പ്രതിമയ്ക്കും അതിന്റെ സ്ഥാനത്തിനും വളരെയധികം മൂല്യവും പ്രാധാന്യവും ഉണ്ട്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.

ധ്യാനനിമഗ്‌നനായി ഇരിക്കുന്ന ഗാന്ധിയുടെ പ്രതിമ പഴയ പാർലമെന്റിന്റെ മുന്നിൽ തന്നെയായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളുടെ പ്രധാന്യം വിളിച്ചോതുന്നതായിരുന്നു അത്. പാർലമെന്റ് അംഗങ്ങൾ തങ്ങളുടെ ആദരം ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ അർപ്പിച്ചിരുന്നു. സമാധാനപരമായും ജനാധിപത്യപരമായും പാർലമെന്റ് അംഗങ്ങൾ അവരുടെ സാന്നിധ്യത്തിൽ നിന്ന് ശക്തി ആർജിച്ച് സമരം നയിച്ചിരുന്നതും ഈ പ്രതിമയ്ക്ക് അടുത്തായിരുന്നു. എന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളും തത്വങ്ങളും മുറുകെ പിടിക്കാൻ ബാബാസാഹിബ് പാർലമെന്റേറിയൻമാരുടെ തലമുറകളെ പ്രകീർത്തിക്കുന്നു എന്ന ശക്തമായ സന്ദേശം നൽകുന്ന ഒരു അവസരത്തിലാണ് ഡോ. ബാബാസാഹെബ് അംബേദ്കറുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 60 കളുടെ മധ്യത്തിൽ എന്റെ വിദ്യാർത്ഥി കാലഘട്ടത്തിൽ, പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് ബാബാസാഹെബിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ ഞാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു.

പാർലമെന്റിലെ മഹാത്മാഗാന്ധിയുടെയും അംബേദ്ക്കറിന്റെയും പ്രതിമകൾ മാറ്റി സ്ഥാപിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം
കശ്മീർ മുതൽ ബാബരിക്കുവേണ്ടിയുള്ള പോരാട്ടം വരെ, ഒടുവിൽ അരുന്ധതിക്കൊപ്പം യുഎപിഎ കേസ് പ്രതി; ആരാണ് ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ?

ഇത്തരം യോജിച്ച ശ്രമങ്ങൾ ഒടുവിൽ ഡോ. ബാബാസാഹെബ് അംബേദ്കർ പ്രതിമ പാർലമെന്റിൽ സ്ഥാപിക്കുന്നതിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ ജന്മദിനത്തിലും ചരമവാർഷികത്തിലും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്ന ആളുകൾക്ക് ഇവിടെ തടസങ്ങളില്ലാതെ സഞ്ചരിക്കാൻ സഹായിച്ചിരുന്നു. എന്നാൽ ഇതെല്ലാം ഇപ്പോൾ ഏകപക്ഷീയമായ രീതിയിൽ നിഷ്ഫലമാക്കിയിരിക്കുന്നു. എന്നും അദ്ദേഹം പറഞ്ഞു.

2021 ൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിന് വേണ്ടി ഗാന്ധി പ്രതിമ താൽക്കാലികമായി മാറ്റിയിരുന്നു. മോദി സർക്കാർ ഏകപക്ഷീയമായാണ് പ്രതിമ മാറ്റി സ്ഥാപിക്കാൻ തീരുമാനമെടുത്തതെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശും വിമർശിച്ചു. 'ഭരണകൂടം ഏകപക്ഷീയമായി എടുത്ത തീരുമാനമാണ്. പാർലമെന്റ് യഥാർത്ഥത്തിൽ സമ്മേളിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് മഹാത്മാഗാന്ധിയുടെയും ഡോ. അംബേദ്കറിന്റെയും പ്രതിമകൾ സ്ഥാപിക്കരുത് എന്നതാണ് ഇതിന്റെ ഏക ലക്ഷ്യം. മഹാത്മാഗാന്ധി പ്രതിമ ഒരു തവണയല്ല യഥാർത്ഥത്തിൽ രണ്ടുതവണ മാറ്റി സ്ഥാപിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in