മഹാത്മാഗാന്ധി
മഹാത്മാഗാന്ധി

രാജ്യം മഹാത്മാവിന്റെ സ്മരണയില്‍; ഇന്ന് ഗാന്ധി ജയന്തി

ഒക്ടോബര്‍ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു
Updated on
1 min read

ഇന്ന് മഹാത്മാ ഗാന്ധിയുടെ 153ാം ജന്മദിനം. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ അദ്ദേഹം സഹിഷ്ണുതയുടേയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും പ്രതീകമായി നിലകൊള്ളുന്നു. ഗാന്ധിജിയുടെ ജന്മദിനമായ ഇന്ന് അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. 2007 മുതലാണ് ഒക്ടോബര്‍ രണ്ട് അഹിംസാ ദിനമായി ആചരിക്കാന്‍ ആരംഭിച്ചത്.

2007 മുതലാണ് ഒക്ടോബര്‍ രണ്ട് അഹിംസാ ദിനമായി ആചരിക്കാന്‍ ആരംഭിച്ചത്

മഹാത്മാഗാന്ധിയുടെ സ്മരണ പുതുക്കുകയാണ് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ അദ്ദേഹത്തിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പ്രാര്‍ത്ഥന നടത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവും രാഷ്ട്ര പിതാവിനെ അനുസ്മരിച്ചു. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ എല്ലാ സഹ പൗരന്മാര്‍ക്കും വേണ്ടി ഞാന്‍ രാഷ്ട്രപിതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു എന്ന് രാഷ്ട്രപതി അറിയിച്ചു.

logo
The Fourth
www.thefourthnews.in