ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെ മകനും സഹായിയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി യുപി പോലീസ്

ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെ മകനും സഹായിയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി യുപി പോലീസ്

ഇരുവരുടെയും പക്കല്‍നിന്ന് വിദേശ നിര്‍മിത തോക്കുകള്‍ കണ്ടെത്തിയതായും ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു
Updated on
1 min read

ഉത്തർപ്രദേശിൽ ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ അതിഖ് അഹമ്മദിന്റെ മകനും സഹായിയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി യുപി പോലീസ്. ഉമേഷ് പാല്‍ പ്രയാഗ് രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അതിഖ് അഹമ്മദിന്റെ മകൻ അസദും സഹായി ഗുലാമുമാണ് കൊല്ലപ്പെട്ടത്. ഝാന്‍സിയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പോലീസ് അറിയിച്ചു.

ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെ മകനും സഹായിയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി യുപി പോലീസ്
തട്ടിക്കൊണ്ടുപോകല്‍ കേസ്: ഗുണ്ടാ നേതാവും സമാജ്‌വാദി പാര്‍ട്ടി മുൻ എംപിയുമായ അതിഖ് അഹമ്മദിന് ജീവപര്യന്തം

ഇരുവരുടെയും പക്കല്‍നിന്ന് വിദേശ നിര്‍മിത തോക്കുകള്‍ കണ്ടെത്തിയതായും യുപി പോലീസ് പറഞ്ഞു. ഉമേഷ് പാല്‍ വധക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഇരുവരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഏറ്റുമുട്ടലിന് ശേഷം ഉമേഷ് പാലിന്റെ അമ്മ ശാന്തി ദേവി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദി അറിയിച്ചു.

ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെ മകനും സഹായിയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി യുപി പോലീസ്
യുപിയില്‍ കൊലക്കേസ് പ്രതിയെ പോലീസ് വെടിവച്ചു കൊന്നു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

2005ല്‍ അന്നത്തെ ബിഎസ്പി എംഎല്‍എയായ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷികളാണ് ഉമേഷ് പാലും അദ്ദേഹത്തിന്റെ രണ്ട് പോലീസ് സുരക്ഷാ ഉദ്യോഗസ്ഥരും. ഈ വര്‍ഷം ഫെബ്രുവരി 24 ന് മൂവരും കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉമേഷ് പാലിന്റെ ഭാര്യ ജയപാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 25ന് അതിഖ് അഹമ്മദ്, സഹോദരന്‍ അഷ്റഫ് അസദ് ഗുലാം എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കലാപം, മാരകായുധങ്ങളുമായി കലാപം സൃഷ്ടിക്കൽ, നിയമവിരുദ്ധമായി സംഘം ചേരല്‍, കൊലപാതകം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ തലക്കെട്ടുകളില്‍ എത്തിയ ഉടന്‍, ഉമേഷ് പാലിനെ വെടിവച്ചുകൊന്ന പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. തിരക്കേറിയ റോഡില്‍ ഒരാള്‍ക്ക് നേരെ അസദ് വെടിയുതിര്‍ക്കുന്നതാണ് വീഡിയോയിലുള്ളത്.

യുപി ഉപമുഖ്യമന്ത്രി കേശവ് മൗര്യ ഏറ്റുമുട്ടല്‍ ശരിവച്ചു. ഏറ്റുമുട്ടലില്‍ ആളുകള്‍ സന്തുഷ്ടരാണെന്നും പോലീസ് സംഘത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യയുടെ പുതിയ ഉത്തര്‍പ്രദേശാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in