ഹിൻഡൻബർഗ് വെളിപ്പെടുത്തൽ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി ഗൗതം അദാനി

ഹിൻഡൻബർഗ് വെളിപ്പെടുത്തൽ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി ഗൗതം അദാനി

ഹിൻഡൻബർഗ് വിഷയത്തിൽ അദാനി ഗ്രൂപ്പിനെ പിന്തുണച്ച് ശരദ് പവാർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച
Updated on
1 min read

എന്‍സിപി അധ്യക്ഷനും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി അദാനി ഗ്രൂപ്പ് ചെയർമാന്‍ ഗൗതം അദാനി. ഹിൻഡൻബർഗ് വിഷയത്തിൽ അദാനി ഗ്രൂപ്പിനെ പിന്തുണച്ച് ശരദ് പവാർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ശരദ് പവാറിന്റെ മുംബൈയിലെ സിൽവർ ഓക്ക് വസതിയിൽ വച്ചാണ് അദാനി, പവാറിനെ കണ്ടത്. കൂടിക്കാഴ്ച രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്നതായാണ് റിപ്പോർട്ട്.

അദാനി-ഹിൻഡൻബർഗ് വിവാദത്തിൽ അദാനി ഗ്രൂപ്പിനെതിരെ പ്രതിപക്ഷം ആവശ്യപ്പെട്ട സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണത്തെക്കാള്‍ സുപ്രീംകോടതി പാനലിന്റെ അന്വേഷണമാണ് നല്ലതെന്ന് നേരത്തെ ശരത് പവാര്‍ അഭിപ്രായപ്പെട്ടിരുന്നു

അദാനി-ഹിൻഡൻബർഗ് വിവാദത്തിൽ അദാനി ഗ്രൂപ്പിനെതിരെ പ്രതിപക്ഷം ആവശ്യപ്പെട്ട സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണത്തെക്കാള്‍ സുപ്രീംകോടതി പാനലിന്റെ അന്വേഷണമാണ് നല്ലതെന്ന് നേരത്തെ ശരത് പവാര്‍ അഭിപ്രായപ്പെട്ടിരുന്നു. ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശരദ് പവാറിന്റെ പ്രസ്താവന. ജെപിസിയില്‍ ഉള്ള 21 അംഗ പാനലില്‍ 15 പേർ ഭരണപക്ഷത്തുനിന്നും ബാക്കി ആറ് പേർ പ്രതിപക്ഷ പാർട്ടിയില്‍ നിന്നുമാണ്. ഭൂരിപക്ഷ അഭിപ്രായം പാനലിന്റെ സുതാര്യത ഇല്ലാതാക്കും. യുഎസ് ധനകാര്യ സ്ഥാപനമായ ഹിന്‍ഡന്‍ബർഗിനെ പറ്റി മുന്‍പ് കേട്ടിട്ടില്ലെന്നും പ്രമുഖ വ്യവസായിയായ അദാനിയെ ലക്ഷ്യം വച്ചുള്ള നീക്കമാണ് ഇതെന്നുമായിരുന്നു പവാറിന്റെ നിലപാട്.

അദാനി രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ അവഗണിക്കരുതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. അതേസമയം, ജെപിസി അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തെ എതിർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പവാറിന്റെ വസതിയിലെത്തിയുള്ള അദാനിയുടെ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.

ഹിൻഡൻബർഗ് വെളിപ്പെടുത്തൽ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി ഗൗതം അദാനി
ഹിൻഡൻബർഗ് വിവാദം: പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലില്ല, പറഞ്ഞത് സ്വന്തം അഭിപ്രായം; വിശദീകരിച്ച് ശരദ് പവാർ

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകൾ കണ്ടെത്താൻ ജെപിസി അന്വേഷണം വേണമെന്ന ആവശ്യം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നിരന്തരം ഉയർത്തിയിരുന്നു. പാർലമെന്റിലടക്കം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കോൺഗ്രസിന്റെ പ്രധാന സഖ്യകക്ഷിയായ എൻസിപി നിലപാട് അറിയിച്ചത്. എന്നാൽ, താൻ പറഞ്ഞത് തന്റെ അഭിപ്രായമാണെന്നും അത് പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ ഉണ്ടാകില്ലെന്നും ആരോപണങ്ങളോട് പ്രതികരിച്ചിരുന്നു. ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങളെത്തുടർന്ന് അടുത്തിടെയുണ്ടായ അദാനി ഗ്രൂപ്പിന്റെ ഓഹരി തകർച്ച ഉൾപ്പെടെ ഓഹരി വിപണികളുടെ വിവിധ നിയന്ത്രണ വശങ്ങൾ പരിശോധിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ആറംഗ സമിതി രൂപീകരിക്കാൻ സുപ്രീം കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.

logo
The Fourth
www.thefourthnews.in