INDIA
'ഭാരത് ജോഡോ സേതു' ജയ്പൂരിലെ റോഡിന് പുതിയ പേരിട്ട് ഗെഹ്ലോട്ട്
250 കോടി മുടക്കിയാണ് റോഡിന്റെ പണി പൂർത്തിയാക്കിയത്
സോഡാല എലിവേറ്റഡ് റോഡ്. ഇതായിരുന്നു രാജസ്ഥാനിലെ ജയ്പൂർ നഗരത്തിലെ പാതയുടെ പേര്. 250 കോടി രൂപ മുടക്കി പുതുക്കി പണിതതോടെ പാതയുടെ പേരും മാറ്റി. 'ഭാരത് ജോഡോ സേതു' എന്നാണ് പാതയ്ക്ക് പുതിയ പേര് നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് അതുമായി സാമ്യമുള്ള പേര് രാജസ്ഥാനിലെ കോണ്‍ഗ്രസ് സർക്കാർ നല്‍കിയിരിക്കുന്നതും.
അംബേദ്കർ സർക്കിള്‍ മുതല്‍ അജ്മീർ റോഡ് വരെ ഗതാഗതം സുഗമമാക്കുന്നതാണ് പുതിയ പാത. വ്യാഴാഴ്ചയായിരുന്നു 2.8 കിലോ മീറ്റർ നീളമുള്ള റോഡിന്റെ ഉത്ഘാടനം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വാഹനത്തില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.