ജനങ്ങളോട് സംസാരിച്ച ഇന്ദിരയും വി പി സിങ്ങും; എതിര്‍പാളയത്തെ തകര്‍ത്ത രാഷ്ട്രീയ തന്ത്രങ്ങള്‍

ജനങ്ങളോട് സംസാരിച്ച ഇന്ദിരയും വി പി സിങ്ങും; എതിര്‍പാളയത്തെ തകര്‍ത്ത രാഷ്ട്രീയ തന്ത്രങ്ങള്‍

എന്തുകൊണ്ടാണ് മോദി സർക്കാരിനെതിരായ പ്രതിപക്ഷത്തിൻ്റെ പ്രചാരണങ്ങളൊന്നും രാഷ്ട്രീയ വിജയം കാണാത്തത് ?
Updated on
3 min read

ഇന്ത്യയിൽ വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങുകയാണ്. മൂന്നാമൂഴം ലക്ഷ്യം വെച്ചാണ് ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം മത്സരത്തിനിറങ്ങുന്നത്. ബിജെപിയെ മുട്ടുകുത്തിക്കുക എന്നതാണ് 21 പ്രതിപക്ഷ പാർട്ടികൾ ചേർന്ന ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾ എല്ലാ നിലയിലും ഇരു പക്ഷത്തും പുരോഗമിക്കുന്നുമുണ്ട്.

നരേന്ദ്ര മോദിയെയും ബിജെപിയെയും കടന്നാക്രമിക്കാനും തകർക്കാനും മാത്രം ശേഷിയുണ്ടോ പ്രതിപക്ഷത്തിന്റെ ആയുധങ്ങൾക്ക് ?

മോദി പ്രഭാവം തന്നെയാണ് ബിജെപിയുടെ തിരിഞ്ഞെടുപ്പ് ആയുധം. അഴിമതി, തൊഴിലില്ലായ്മ, ജാതി സെൻസസ് തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷത്തിന്റെ ആയുധം. പക്ഷെ നരേന്ദ്ര മോദിയെയും ബിജെപിയെയും കടന്നാക്രമിക്കാനും തകർക്കാനും മാത്രം ശേഷിയുണ്ടോ പ്രതിപക്ഷത്തിന്റെ ആയുധങ്ങൾക്ക് ? ഉണ്ടെങ്കിൽ പോലും അതൊന്നും ഉപയോഗപ്പെടാതെ പോകുന്നത് എന്ത് കൊണ്ടാണ് ? ഹിൻഡൻബെർഗ് റിപ്പോർട്ടിൽ അദാനിക്കെതിരെ അന്വേഷണം വേണ്ട എന്ന സുപ്രീംകോടതിയുടെ വിധി വരെയുള്ള ഓരോ സാഹചര്യത്തിലും ഉയരുന്ന ചോദ്യവും അതു തന്നെയാണ്.

എന്തുകൊണ്ടാണ് മോദി സർക്കാരിനെതിരായ പ്രചാരണങ്ങളൊന്നും രാഷ്ട്രീയ വിജയം കാണാത്തത് ?

ഒന്നാമത്തെ കാരണമായി രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തിലുള്ള കേന്ദ്രത്തിന്റെ കടന്ന് കയറ്റം ചൂണ്ടിക്കാട്ടാം. ജുഡീഷ്യൽ സംവിധാനം തന്നെയാവും രണ്ടാമത്തെ കാരണം. പലപ്പോഴും സ്വന്തം താല്പര്യങ്ങൾക്ക് കുറുകെ വരുമ്പോൾ മാത്രമേ ജുഡീഷ്യറി മോദി സർക്കാരിനെതിരെ നിലകൊള്ളാറുള്ളുവെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.

ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ (എൻജെഎസി) നിയമം അടിച്ചമർത്തിയത് ഇതിനൊരു ഉദാഹരണമായി ഇവർ ചൂണ്ടിക്കാട്ടുന്നു. മൂന്നാമത്തെ കാരണമായി ഇന്ത്യയിലെ പത്ര മാധ്യമങ്ങളെ ചൂണ്ടിക്കാട്ടാം. 1987-1989 ൽ ബോഫോഴ്സ്, 2011-2014 കാലഘട്ടത്തിലെ 2G തുടങ്ങിയ അഴിമതികൾ പോലെ അദാനി വിഷയത്തെ സജീവ ചര്‍ച്ചയാക്കാന്‍ പോലും ഇന്ത്യയിലെ മാധ്യമങ്ങൾക്ക് സാധിച്ചിട്ടില്ല.

ഓരോ സന്ദർഭത്തിലും വൈകാരിക ശേഷിയുള്ള ഒരു പ്രശ്നം തിരഞ്ഞെടുക്കാൻ മാത്രമല്ല, കൃത്യമായ രേഖയിലൂടെ ഒരു വലിയ വിഭാഗം വോട്ടർമാരിലേക്ക് വിഷയത്തെ എത്തിക്കാനും ഇവർക്ക് സാധിച്ചു. ഏറ്റവും പ്രധാനപ്പെട്ടതായി ഇത് തങ്ങളെ ബാധിക്കുന്ന പ്രശ്നമാണെന്ന് ജനം ചിന്തിച്ചു.

വീര്യം ചോർന്നുപോകുന്ന ആരോപണങ്ങൾ

നോട്ട് അസാധുവാക്കൽ മുതൽ റഫാൽ വരെ. കാർഷിക നിയമങ്ങൾ മുതൽ ലഡാക്കിലെ ചൈനീസ് വെല്ലുവിളി വരെ. സാമൂഹിക നീതി മുതൽ ഇപ്പോൾ അദാനിയുമായുള്ള ചങ്ങാത്തം വരെ. അങ്ങനെ വിവിധങ്ങളായ വിഷയങ്ങളിൽ വളരെ ഗുരുതരമായ ആരോപണങ്ങൾ പ്രതിപക്ഷം കേന്ദ്രത്തിന് നേരെ ഉന്നയിച്ച് കഴിഞ്ഞു. എന്നാൽ ഇവക്കൊന്നും രാജ്യത്തെ ജനങ്ങളിൽ വലിയ തരത്തിലുള്ള സ്വാധീനം ചെലുത്താൻ സാധിച്ചില്ല എന്ന് തന്നെ പറയാം. മോദി ഭരണകാലത്തെ സുപ്രധാനമായ പല പ്രശ്നങ്ങളും തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടെങ്കിലും അത് ഉപയോഗപ്പെടുത്താൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല.

ജനങ്ങളോട് സംസാരിച്ച ഇന്ദിരയും വി പി സിങ്ങും; എതിര്‍പാളയത്തെ തകര്‍ത്ത രാഷ്ട്രീയ തന്ത്രങ്ങള്‍
സെബിയുടെ അന്വേഷണ സംഘത്തില്‍ അദാനിയുടെ അടുപ്പക്കാര്‍; സത്യം എങ്ങനെ തെളിയും?

ഉദാഹരണങ്ങൾ

ഇന്ത്യയിൽ രാഷ്ട്രീയ മാറ്റം കൊണ്ടുവരണമെങ്കിൽ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പ്രതിപക്ഷത്തിന് വ്യക്തമായ ഒരു രൂപം വരേണ്ടതുണ്ട്. ഇന്ത്യൻ ചരിത്രത്തിലെ പ്രഗത്ഭരായ പല പ്രതിപക്ഷ നേതാക്കൾക്കും ജനവികാരത്തെ മാറ്റി എഴുതാനും അതിനെ രൂപാന്തരപ്പെടുത്താനും സാധിച്ചിട്ടുണ്ട്. അതിലൂടെ രാഷ്ട്രീയ മാറ്റം ഉണ്ടാക്കാൻ സാധിച്ചു എന്നതിനും മതിയായ ഉദാഹരണങ്ങളുണ്ട്. ഇത്തരത്തിൽ പ്രയോഗിക്കപ്പെട്ട പല ആരോപണങ്ങളിലും മുഴുവനും സത്യം ആയിരുന്നില്ല എന്നത് പോലും വാസ്തവമാണ്.

ജനങ്ങളോട് സംസാരിച്ച ഇന്ദിരയും വി പി സിങ്ങും; എതിര്‍പാളയത്തെ തകര്‍ത്ത രാഷ്ട്രീയ തന്ത്രങ്ങള്‍
പൊതുതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു; ഏഴംഗ പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചു, അജയ് മാക്കന്‍ കണ്‍വീനര്‍

സര്‍ക്കാരിന് എതിരായ വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും ഈ വിഷയങ്ങള്‍ രാഷ്ട്രീയമായി എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. വിഷയങ്ങള്‍ തങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് ഇതില്‍ പ്രധാനം. അത്തരത്തിൽ ഒരു ഉദാഹരണം 1967 ലെ പൊതുതിരഞ്ഞെടുപ്പ് കാലത്ത് കാണാം.

ജനങ്ങളോട് സംസാരിച്ച ഇന്ദിരയും വി പി സിങ്ങും; എതിര്‍പാളയത്തെ തകര്‍ത്ത രാഷ്ട്രീയ തന്ത്രങ്ങള്‍
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്: ഫാസിസത്തിനും ഏകാധിപത്യത്തിനും ഒരേയൊരു ബദല്‍

വി പി സിങ് മോഡല്‍

1987-1989 കാലത്തെ ബൊഫോഴ്‌സ് വിവാദത്തിന് വലിയ തരത്തിലുള്ള തരംഗം തീർക്കാൻ സാധിച്ചിരുന്നില്ല. എന്നിട്ടും രാജീവ് ഗാന്ധിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് വോട്ട് നേടാൻ പാകത്തിനുള്ള പ്രചാരണ പരിപാടികൾ നടത്താൻ വിപി സിങ്ങിന് സാധിച്ചു. പിന്നാലെ പ്രധാനമന്ത്രി പദത്തിലെത്താനും. 2014-ലും 2019-ലും ബിജെപി നേടിയ വിജയത്തിന് സമാനമായിരുന്നു അന്നത്തെ വിജയം.

ജനങ്ങളോട് സംസാരിച്ച ഇന്ദിരയും വി പി സിങ്ങും; എതിര്‍പാളയത്തെ തകര്‍ത്ത രാഷ്ട്രീയ തന്ത്രങ്ങള്‍
തിരഞ്ഞെടുപ്പുകള്‍ക്കും വ്യക്തികള്‍ക്കും രാജ്യത്തിന്റെ സംസ്കാരത്തെ മാറ്റിമറിക്കാനാകില്ല: ജാവേദ് അക്തർ

വി പി സിങിന്റെ പ്രചാരണ വർഷങ്ങളിൽ ടിവിയോ സോഷ്യൽ മീഡിയയോ ഇല്ലായിരുന്നു. എന്നിട്ടും അദ്ദേഹം ജനങ്ങളിലെത്തി ? എന്തായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം?

പ്രചാരണ പരിപാടികളില്‍ ജനങ്ങളോട് വിപി സിങ് സംസാരിക്കുന്ന ലളിതമായ രീതിപോലും അദ്ദേഹത്തിന്റെ മുന്നേറ്റത്തിന് കാരണമായി കാണാവുന്നതാണ്.

"നിങ്ങളുടെ വീട് മോഷണം പോയെന്ന് നിങ്ങളോട് പറയാനാണ് ഞാൻ വന്നത്," എന്ന പരാമര്‍ശത്തോടെ ആയിരുന്നു അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നത്.

ഒരു തീപ്പെട്ടി പോക്കറ്റിൽ നിന്നെടുത്ത് സംസാരിച്ച് തുടങ്ങും. "നിങ്ങൾ എത്ര ദരിദ്രനായാലും, നിങ്ങൾ എല്ലാവരും ദിയ സലായ് (ഒരു തീപ്പെട്ടി) വാങ്ങുന്നു. അതിനായി നിങ്ങൾ അടയ്‌ക്കുന്നതിൽനിന്ന് കുറച്ച് പണം സർക്കാരിലേക്ക് നികുതിയായി പോകുന്നു," ലളിതമായി വിഷയത്തിലേക്ക് കടക്കും.

ജനങ്ങളോട് സംസാരിച്ച ഇന്ദിരയും വി പി സിങ്ങും; എതിര്‍പാളയത്തെ തകര്‍ത്ത രാഷ്ട്രീയ തന്ത്രങ്ങള്‍
2024; നിരാശാഭരിതനായ ഒരു പൗരന്റെ രാഷ്ട്രീയക്കുറിപ്പ്

ഇന്ദിരാ മോഡല്‍

1971-ലെ തിരഞ്ഞെടുപ്പ് കാലം, മുഴുവൻ പ്രതിപക്ഷത്തിന്റെയും താൻ പിളർത്തിയ കോൺഗ്രസിന്റെയും മറുപക്ഷത്ത് ഇന്ദിരാ ഗാന്ധി മാത്രം. അവരും ജനങ്ങളോട് സംസാരിച്ചു.

"അവർ പറയുന്നു, 'ഇന്ദിരയെ നീക്കം ചെയ്യുക', ഞാൻ പറയുന്നു, 'ദാരിദ്ര്യം നീക്കം ചെയ്യുക എന്ന്.' ഈ വാക്കുകളില്‍ നിന്ന് ജനങ്ങള്‍ വിധിയെഴുതി. ഇന്ത്യയെ ദാരിദ്ര്യത്തിൽനിന്ന് മുക്തമാക്കുന്നത് ഇത്ര എളുപ്പമാണെന്ന് ആരും വിശ്വസിക്കില്ല. പക്ഷേ ഇന്ദിര ഗാന്ധി എന്ത് ലക്ഷ്യം വെച്ചോ അത് നടന്നു.

ജനങ്ങളോട് സംസാരിച്ച ഇന്ദിരയും വി പി സിങ്ങും; എതിര്‍പാളയത്തെ തകര്‍ത്ത രാഷ്ട്രീയ തന്ത്രങ്ങള്‍
ബിജെപിക്കൊപ്പം കൈകോര്‍ത്തത് കോണ്‍ഗ്രസിന്റെ നാശം ഉറപ്പാക്കാന്‍; കര്‍ണാടക തൂത്തുവാരുമെന്നും ദേവെ ഗൗഡ

പരാജയപ്പെട്ട ഇന്ത്യാ ഷൈനിങ്

2004 -ല്‍ കാലാവധി പൂര്‍ത്തിയാക്കിയ എബി വാജ്‌പേയി സർക്കാർ ആരും പ്രതീക്ഷിക്കാത്ത തോൽവിയാണ് അത്തവണ തിരഞ്ഞെടുപ്പിൽ നേരിട്ടത്. ഇതിന് പിന്നിൽ കോൺഗ്രസിന്റെ ശക്തമായ നീക്കമായിരുന്നു. ‘ഇന്ത്യ തിളങ്ങുന്നു’ എന്നായിരുന്നു ബിജെപിയുടെ പ്രചാരണം. കോൺഗ്രസ് ജനങ്ങളോട് ചോദിച്ചു, ഇന്ത്യ തിളങ്ങുന്നുണ്ടാകാം, പക്ഷേ നിങ്ങൾക്ക് എന്താണ് ലഭിച്ചത്? ആപ് കോ ക്യാ മിലാ ? അത് തിരഞ്ഞെടുപ്പില്‍ ഫലിക്കുകയും ചെയ്തു.

2014 ൽ അച്ഛേ ദിൻ പ്രചാരണ പരിപാടിയുമായി മുന്നോട്ട് വന്നപ്പോഴും ഈ സ്വാധീനം കാണാവുന്നതാണ്. മൻമോഹൻ സിങ്ങിനെ ദുർബലനായ പ്രധാനമന്ത്രിയെന്ന പ്രതിച്ഛായയിൽ കൊണ്ടുവരാനായിരുന്നു ബിജെപിയും ആർഎസ്‌എസും ശ്രമിച്ചത്.

logo
The Fourth
www.thefourthnews.in