ഗുലാം നബി ആസാദ്
ഗുലാം നബി ആസാദ്

ബിജെപിയിലേക്കെന്ന അഭ്യൂഹം തള്ളി ഗുലാം നബി ആസാദ്; പുതിയ പാർട്ടിയുണ്ടാക്കും

ജമ്മുകശ്മീർ കോൺഗ്രസിൽ കൂട്ടരാജി; മുൻമന്ത്രിമാരടക്കം അഞ്ച് നേതാക്കൾ പാർട്ടിവിട്ടു
Updated on
1 min read

കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പുതിയ പാർട്ടിയുണ്ടാക്കിയേക്കും. ഇക്കാര്യം ഗുലാം നബി ആസാദ് സ്ഥിരീകരിച്ചതായി ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു. ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം തള്ളിയ ആസാദ്, ജമ്മുകശ്മീരിൽ പോവുകയാണെന്നും അവിടെ പുതിയ പാർട്ടി രൂപീകരിക്കുമെന്നും പ്രതികരിച്ചു. ദേശീയ പാർട്ടിയുടെ സാധ്യത പിന്നീട് പരിശോധിക്കുമെന്നും ആസാദ് ഇന്ത്യാടുഡേയോട് പ്രതികരിച്ചു. അതേസമയം ആസാദിന് പിന്നാലെ കൂടുതൽ നേതാക്കൾ ജമ്മുകശ്മീരിൽ പാർട്ടിവിടുകയാണ്.

ഗുലാം നബി ആസാദ്
ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു; രാഹുല്‍ അധ്യക്ഷനായതോടെ പാര്‍ട്ടി തകര്‍ന്നെന്ന് ആരോപണം

നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെയാണ് ഒഴിഞ്ഞത്. രാജിക്കത്ത് സോണിയാ ഗാന്ധിക്ക് കൈമാറി. രാഹുല്‍ അധ്യക്ഷനായതോടെ കോണ്‍ഗ്രസ് തകര്‍ന്നെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. മുതിര്‍ന്നവരും പരിചയസമ്പന്നരുമായ എല്ലാ നേതാക്കളെയും മാറ്റിനിര്‍ത്തി, അനുഭവ പരിചയമില്ലാത്ത പുതിയ സംഘത്തെ പാര്‍ട്ടി കാര്യങ്ങള്‍ ഏല്‍പ്പിച്ചതിനെയും ആസാദ് രാജിക്കത്തില്‍ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് ഗുലാം നബി ആസാദിന്റെ രാജി.

അതേസമയം, ഗാന്ധി കുടുംബവുമായി വ്യക്തിപരമായി നല്ല ബന്ധമെന്നും താൻ ഉന്നയിച്ച കാര്യങ്ങൾ പാർട്ടിയ്ക്കുണ്ടായ വീഴ്ചയെ ഉദ്ദേശിച്ച് മാത്രമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ആസാദിന് പിന്നാലെ ജമ്മുകശ്മീർ കോൺഗ്രസിൽ കൂടുതൽ പേർ രാജിവെച്ചു. ഗുലാം നബി ആസാദിന് പിന്നാലെ അഞ്ച് പേരാണ് ജമ്മുകശ്മീർ കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. ജി എം സരൂരി, ഹാജി അബ്ദുൾ റഷീദ്, മുഹമ്മദ് അമിൻ ഭക്ത്, ഗുൽസാർ അഹമ്മദ് വാണി, ചൗധരി മുഹമ്മദ് അക്രം എന്നിവരാണ് രാജിവെച്ചത്. പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെയ്ക്കുന്നുവെന്നും പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നുവെന്നും ഇവർ വ്യക്തമാക്കി. ഗുലാം നബി ആസാദിന് പിന്തുണ നൽകിയാണ് രാജിയെന്നും കത്തിലൂടെ ഇവർ വ്യക്തമാക്കി.

ജമ്മുകശ്മീർ നേതാക്കളുടെ രാജിക്കത്ത്
ജമ്മുകശ്മീർ നേതാക്കളുടെ രാജിക്കത്ത്
logo
The Fourth
www.thefourthnews.in