മുസ്ലിം പളളിയില്‍ പ്രാര്‍ത്ഥിക്കാന്‍ ഹിന്ദുസ്ത്രീക്ക് സുരക്ഷ നല്‍കണം: ഉത്തരാഖണ്ഡ് ഹെെക്കോടതി

മുസ്ലിം പളളിയില്‍ പ്രാര്‍ത്ഥിക്കാന്‍ ഹിന്ദുസ്ത്രീക്ക് സുരക്ഷ നല്‍കണം: ഉത്തരാഖണ്ഡ് ഹെെക്കോടതി

ഭീഷണികള്‍ ഉണ്ടായതോടെയാണ് യുവതി സുരക്ഷ തേടി കോടതിയെ സമീപിച്ചത്.
Updated on
1 min read

മുസ്ലിം പളളിയില്‍ പ്രാര്‍ത്ഥിക്കാന്‍ ഹിന്ദു മത വിശ്വാസിയായ സ്ത്രീക്ക് സുരക്ഷ നല്‍കണമെന്ന് ഉത്തരവിട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഹരിദ്വാറിലെ പിരാന്‍ കാളിയാര്‍ പളളിയില്‍ പ്രാര്‍ത്ഥന നടത്തണം എന്ന 22 കാരിയായ ഹിന്ദു യുവതിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇത്തരം ഒരു ആവശ്യവുമായി രംഗത്തെത്തിയതിന് പിന്നാലെ യുവതിക്ക് നേരെ ഭീഷണികള്‍ ഉണ്ടായതോടെയാണ് ഇവര്‍ സുരക്ഷ തേടി കോടതിയെ സമീപിച്ചത്.

താന്‍ മതം മാറാന്‍ ആഗ്രഹിക്കുന്നില്ല, പ്രാര്‍ത്ഥനമാത്രമാണ് ലക്ഷ്യമെന്നും യുവതി കോടതിയില്‍

ഹിന്ദുവായിട്ടും മുസ്ലിം പളളിയില്‍ നമസ്‌കരിക്കണമെന്ന ആഗ്രഹം എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി നല്‍കിയ യുവതി, താന്‍ മതം മാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രാര്‍ത്ഥനമാത്രമാണ് ലക്ഷ്യമെന്നും കോടതിയെ അറിയിക്കുകയായിരുന്നു. പിരാന്‍ കാളിയാര്‍ സന്ദര്‍ശിച്ചതിന് ശേഷം സ്ഥലം വളരെ ഇഷ്ടമായി അതുകൊണ്ട് തന്നെ അവിടെ പോകാനും പ്രര്‍ത്ഥിക്കാനും ആഗ്രഹമുണ്ടായി. മറ്റൊരു കാരണവും ഇല്ലെന്ന് പെണ്‍കുട്ടി കോടതിക്ക് മുന്നില്‍ വ്യക്തമാക്കി.

മുസ്ലിം പളളിയില്‍ പ്രാര്‍ത്ഥിക്കാന്‍ ഹിന്ദുസ്ത്രീക്ക് സുരക്ഷ നല്‍കണം: ഉത്തരാഖണ്ഡ് ഹെെക്കോടതി
ദേവിയുടെ കപ്പിത്താനായ ഇസ്ലാം വിശ്വാസി, ക്ഷേത്രം രക്ഷിച്ച മുസ്ലിം യോദ്ധാവ്- ഇതാണ് യഥാർത്ഥ കേരള സ്റ്റോറി

മതം മാറാന്‍ ആഗ്രഹിക്കുന്നില്ല. മുസ്ലിംമിനെ വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നില്ലെന്ന് കോടതിക്ക് യുവതി മറുപടി നല്‍കി.

ഇതോടെ, സംരക്ഷണത്തിനായി പിരാന്‍ കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ അപേക്ഷ നല്‍കാനും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ മനോജ് കുമാര്‍ തിവാരി, പങ്കജ് പുരോഹിത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നിര്‍ദേശം. കേസ് മെയ് 22 വീണ്ടും കോടതി പരിഗണിക്കും.

യുവതിയും സഹ ഹര്‍ജിക്കാരനായ സുഹൃത്തുമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്

യുവതിയും സുഹൃത്തുമാണ് സംരക്ഷണം തേടി കോടതിയില്‍ ഹര്‍ജി നല്‍കിയത്. യുവതിയും സുഹൃത്തും വ്യത്യസ്ത സമുദായത്തിലുളളവരാണ് രണ്ട് വര്‍ഷമായി ഒരുമിച്ച് താമസിക്കുന്നു. ഇരുവരും ഹരിദ്വാറിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ജോലിചെയ്യ്ത് വരികയാണ്. വ്യത്യസ്ത മതവിശ്വാസത്തിലുളളവര്‍ ആത്മീയതയ്ക്കായി കാളിയാര്‍ ദര്‍ഗ സന്ദര്‍ശിക്കാറുണ്ട്. യുവതിയുടെ പോകാന്‍ ആഗ്രഹിക്കുന്ന പളളിയും അതിന് സമീപമാണ്.

logo
The Fourth
www.thefourthnews.in