ഹോട്ടൽ മുറിയിലെ ടവ്വലിൽ രക്തം, ആർത്തവ രക്തമെന്ന്  മറുപടി; സുചനയെ കുടുക്കിയത് ഗോവ പോലീസിന്റെ തന്ത്രപരമായ ഇടപെടൽ

ഹോട്ടൽ മുറിയിലെ ടവ്വലിൽ രക്തം, ആർത്തവ രക്തമെന്ന് മറുപടി; സുചനയെ കുടുക്കിയത് ഗോവ പോലീസിന്റെ തന്ത്രപരമായ ഇടപെടൽ

ഭർത്താവുമായി വിവാഹമോചനത്തിന് ഒരുങ്ങവേയാണ് സുചന മകനെ കൊലപ്പെടുത്തിയത്
Updated on
2 min read

ഗോവയിൽ ഹോട്ടൽ മുറിയിൽ വെച്ച് മകനെ കൊലപ്പെടുത്തി ബാഗിലാക്കിയ സുചന സേത്തിനെ ഗോവ പോലീസ് കുടുക്കിയത് തന്ത്രപരമായ ഇടപെടലിലൂടെ. സുചന മുറിവിട്ടു ബെംഗളൂരുവിലേക്ക് യാത്ര പുറപ്പെട്ടതിനു ശേഷം നടത്തിയ നീക്കമാണ് പ്രതി രക്ഷപ്പെട്ട് പോകാതിരിക്കാൻ സഹായകമായത്. സുചന താമസിച്ച മുറിയിൽ കണ്ട രക്തക്കറ പുരണ്ട ടവ്വലും തറയുമാണ് സംശയം ജനിപ്പിച്ചത്. മുറി വൃത്തിയാക്കാൻ എത്തിയ ഹോട്ടൽ ജീവനക്കാരാണ് ഇത് കണ്ടതും പോലീസിൽ വിവരമറിയിച്ചതും.

കർണാടക ഐമംഗല പോലീസ് സ്റ്റേഷൻ
കർണാടക ഐമംഗല പോലീസ് സ്റ്റേഷൻ

അടിയന്തിരമായി ബെംഗളൂരുവിൽ എത്താൻ സൂചന ടാക്സി സേവനം തേടിയിരുന്നു. ഗോവയിൽനിന്ന് ബെംഗളൂരു വരെ കാറിൽ യാത്ര ചെയ്യുന്നതിന് വലിയ തുകയാകുമെന്നു ചൂണ്ടിക്കാട്ടി ഹോട്ടൽ ജീവനക്കാർ വിമാനയാത്ര നിർദേശിച്ചെങ്കിലും അവർ വഴങ്ങിയില്ല. തുടർന്നായിരുന്നു ചോദിക്കുന്ന തുക നൽകാൻ തയ്യാരാണെന്ന സുചനയുടെ വാക്കിൽ ഹോട്ടൽ ജീവനക്കാർ ടാക്സി സേവനം ഏർപ്പാട് ചെയ്തത് . സുചന യാത്ര തിരിച്ചു മണിക്കൂറുകൾ കഴിഞ്ഞാണ് താമസിച്ച മുറിയിൽ അസ്വാഭാവികമായ കാര്യങ്ങൾ കണ്ടതും കുട്ടി ഒപ്പമില്ലാതെ ഇവർ ഹോട്ടൽ വിട്ടകാര്യം ശ്രദ്ധയിൽ വന്നതും. ഹോട്ടൽ ലോബിയിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ച ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

സുചനയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയ ടാക്സി ഡ്രൈവറെ വിളിച്ചു കൊങ്കിണി ഭാഷയിൽ പോലീസ് കാര്യങ്ങൾ ധരിപ്പിക്കുകയും ലൊക്കേഷൻ മനസിലാക്കുകയും ചെയ്തു

സുചനയെ ഫോണിൽ ബന്ധപ്പെട്ടു മുറിയിലെ രക്തക്കറയെ കുറിച്ച് ചോദിച്ചപ്പോൾ ആർത്തവ രക്തമെന്നായിരുന്നു മറുപടി. യാത്രക്ക് ഇറങ്ങുന്നതിനാൽ വൃത്തിയാക്കാൻ സാധിച്ചില്ലെന്ന് ക്ഷമാപണത്തോടെ മറുപടി നൽകി. ഹോട്ടൽ വിട്ടു പുറത്തിറങ്ങിയപ്പോൾ മകനെ ഒപ്പം കണ്ടില്ലലോ എന്ന ചോദ്യത്തിനു ഗോവയിൽ തന്നെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ ഉണ്ടെന്നായിരുന്നു മറുപടി. ഹോട്ടലിൽ നിന്ന് വിളിക്കുന്നെന്ന വ്യാജേനയായിയുന്നു പോലീസിന്റെ അന്വേഷണം. അതുകൊണ്ടു തന്നെ സുചനക്ക് സംശയം തോന്നിയതുമില്ല.

ബെംഗളൂരുവിൽ സ്റ്റാർട്ട് കമ്പനി സി ഇ ഓ ആയ സുചന ഭർത്താവിൽ നിന്ന് കഴിഞ്ഞ 2 വർഷമായി അകന്നു കഴിയുകയാണ്

സൂചനയുടെ ബെംഗളൂരുവിലെ സ്റ്റാർട്ട് അപ്പ്‌ സംരംഭം പ്രവർത്തിച്ച ഓഫിസ്
സൂചനയുടെ ബെംഗളൂരുവിലെ സ്റ്റാർട്ട് അപ്പ്‌ സംരംഭം പ്രവർത്തിച്ച ഓഫിസ്

സുചനയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയ ടാക്സി ഡ്രൈവറെ വിളിച്ചു കൊങ്കിണി ഭാഷയിൽ പോലീസ് കാര്യങ്ങൾ ധരിപ്പിക്കുകയും ലൊക്കേഷൻ മനസിലാക്കുകയും ചെയ്തു. സഞ്ചാര പാതയിൽ ആദ്യം കാണുന്ന പോലീസ് സ്റ്റേഷനിൽ വാഹനം ഓടിച്ചു കയറ്റണമെന്ന പോലീസിന്റെ നിർദേശം ഡ്രൈവർ അക്ഷരം പ്രതി അനുസരിച്ചു. കർണാടകയിലെ ചിത്ര ദുർഗ്ഗ ജില്ലയിലെ ഐമംഗല പോലീസ് സ്റ്റേഷനിൽ വാഹനം കയറ്റുമ്പോൾ സുചന ചെറിയ മയക്കത്തിലായിരുന്നു.

ഗോവൻ പോലീസിന്റെ നിർദേശം ലഭിച്ച ഇവിടെത്തെ പോലീസ് സംഘം കാറ് നിർത്തി പരിശോധിച്ചതോടെയാണ് ലഗ്ഗേജ് ബാഗിൽ ഒടിഞ്ഞ നിലയിൽ മകന്റെ മൃതദേഹം കണ്ടെത്തിയത്. സുചനയെ പിന്തുടർന്നെത്തിയ ഗോവൻ പോലീസ് വൈകാതെ ഐമംഗല പോലീസ് സ്റ്റേഷനിൽ എത്തുകയും സുചനയെ അറസ്റ്റു ചെയ്തു കൊണ്ട് പോകുകയും ചെയ്തു. മാപുസ ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഗോവ പോലീസ് എത്തി സുചനയുടെ കർണാടകയിലെ ഓഫിസ് പരിശോധിച്ചിരുന്നു. സുചന കൃത്യമായി വാടക നൽകാറുണ്ടെങ്കിലും ഓഫീസ് ഉപയോഗിച്ചിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഹോട്ടൽ മുറിയിലെ ടവ്വലിൽ രക്തം, ആർത്തവ രക്തമെന്ന്  മറുപടി; സുചനയെ കുടുക്കിയത് ഗോവ പോലീസിന്റെ തന്ത്രപരമായ ഇടപെടൽ
നാലു വയസുള്ള മകനെ കൊന്ന് ബാഗിലാക്കി ഗോവയിൽനിന്ന് ബെംഗളൂരുവിലേക്ക്; എഐ സ്റ്റാർട്ടപ്പ് വനിതാ സിഇഒ പിടിയിൽ

ബെംഗളൂരുവിൽ സ്റ്റാർട്ട് അപ്പ് കമ്പനി സിഇഒ ആയ സുചന ഭർത്താവിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷമായി അകന്നു കഴിയുകയാണ്. മലയാളിയായ ഭർത്താവ് വെങ്കിട്ട രമണയിൽ നിന്ന് വിവാഹമോചനത്തിനു തയ്യാറെടുക്കവെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം ഇവർ നടത്തിയത്. ഇന്തോനേഷ്യയിൽ താമസിക്കുന്ന വെങ്കിട്ട രമണയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗോവ പോലീസ് നിർദേശിച്ചിട്ടുണ്ട്. ഇദ്ദേഹം വൈകാതെ ഗോവയിൽ എത്തിച്ചേരുമെന്ന് നോർത്ത് ഗോവ എസ്‌ പി നിധിൻ വത്സൻ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം നടത്തിയ കാര്യം സമ്മതിക്കുന്നുണ്ടെങ്കിലും മകനെ കൊലപ്പെടുത്താനുണ്ടായ പ്രേരണ എന്തെന്ന് സുചന പോലീസിനോട് തുറന്നു പറയുന്നില്ല.

സൂചനയുടെ അറസ്റ്റിനു ശേഷം മകന്റെ മൃതദേഹം ഗോവയിലെ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുഞ്ഞിന്റെ മൃതദേഹത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. ചെവിയുടെ ചുറ്റും കഴുത്തിലും ചോര കല്ലിച്ച പാടുകൾ ഉള്ളതായി പോലീസ് പുറത്തു വിട്ട ദൃശ്യങ്ങളിലുണ്ട്. ഹോട്ടലിൽ താമസിക്കുമ്പോൾ ധരിച്ചിരുന്ന ഓറഞ്ച് ടീ ഷർട്ടും നീല ഷോട്സുമായിരുന്നു മൃതദേഹത്തിൽ ഉണ്ടായിരുന്നത്.

logo
The Fourth
www.thefourthnews.in