പാകിസ്താൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു

പാകിസ്താൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു

നിയമനടപടികളുടെ ഭാഗമയാണ് ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്
Updated on
1 min read

പാകിസ്താൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് നടപടി. നിയമനടപടികളുടെ ഭാഗമയാണ് ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് ട്വിറ്റർ ഹാൻഡിൽ കാണിക്കുന്നത്. എന്നാൽ പാകിസ്താൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിനെതിരായ നീക്കത്തിന് പ്രേരണയായത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

നിലവിൽ പാക് സർക്കാരിന്റെ "@GovtofPakistan" എന്ന ട്വിറ്റർ അക്കൗണ്ട് ഇന്ത്യൻ ഉപയോക്താക്കൾക്ക് കാണാൻ സാധിക്കില്ല. കഴിഞ്ഞ ജൂലൈയിലും പാക് സർക്കാരിന്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നുവെങ്കിലും വീണ്ടും സജീവമാക്കിയിരുന്നു. ട്വിറ്ററിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം കോടതി ഉത്തരവ് പോലെയുള്ള സാധുവായ നിയമപരമായ ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.

logo
The Fourth
www.thefourthnews.in