ജനാധിപത്യത്തിന് ഭീഷണി; ഡീപ് ഫേക്ക് തടയാൻ കേന്ദ്ര സര്‍ക്കാര്‍, നിയമം ഉടനെന്ന് മന്ത്രി

ജനാധിപത്യത്തിന് ഭീഷണി; ഡീപ് ഫേക്ക് തടയാൻ കേന്ദ്ര സര്‍ക്കാര്‍, നിയമം ഉടനെന്ന് മന്ത്രി

പൊതുജനങ്ങൾക്കിടയിൽ അവബോധം വർധിപ്പിക്കേണ്ടതിനാൽ സർക്കാരും സാമൂഹ്യ മാധ്യമങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അശ്വിനി വൈഷ്ണവ്
Updated on
1 min read

ഡീപ് ഫേക്ക് ഉപയോഗത്തിന്റെ പ്രതിരോധം, വ്യാപനം എന്നിവ തടയാൻ വിശദമായ മാർഗനിർദേശങ്ങളും നിയമവും കൊണ്ടുവരുമെന്ന് കേന്ദ്രം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായുള്ള സുപ്രധാന യോഗത്തിന് ശേഷമാണ് തീരുമാനം. ഡീപ് ഫേക്കുകളുടെ തെറ്റായ ഉപയോഗത്തിൽ എത്രയും വേഗം നിയന്ത്രണം കൊണ്ടുവരാനും കുറച്ച് സമയത്തിനുള്ളിൽ കരട് തയ്യാറാക്കുമെന്നും അറിയിച്ചു. ജനാധിപത്യത്തിന് പുതിയ ഭീഷണിയായി ഡീപ്ഫേക്കുകൾ ഉയർന്നുവന്നിരിക്കുന്നുവെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

ജനാധിപത്യത്തിന് ഭീഷണി; ഡീപ് ഫേക്ക് തടയാൻ കേന്ദ്ര സര്‍ക്കാര്‍, നിയമം ഉടനെന്ന് മന്ത്രി
സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി; ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു

നാല് പ്രധാന വിഷയങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. ഡീപ് ഫേക്കുകൾ എങ്ങനെ കണ്ടെത്താം എന്നതാണ് അതിൽ പ്രധാനം. ഡീപ്ഫേക്കുകൾ പോസ്റ്റു ചെയ്യുന്നതിൽ നിന്ന് ആളുകളെ എങ്ങനെ തടയാം. അത്തരം ഉള്ളടക്കം വൈറലാകുന്നത് തടയാൻ എന്ത് ചെയ്യാം. ഇത് സംബന്ധിച്ച് ഒരു റിപ്പോർട്ടിങ് സംവിധാനം എങ്ങനെ വിപുലീകരിക്കാം. എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പ്രധാനമായും ചർച്ചയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ജനാധിപത്യത്തിന് ഭീഷണി; ഡീപ് ഫേക്ക് തടയാൻ കേന്ദ്ര സര്‍ക്കാര്‍, നിയമം ഉടനെന്ന് മന്ത്രി
സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം അവസാന ഘട്ടത്തിൽ; പ്രതീക്ഷയോടെ രാജ്യം

ഒരു റിപ്പോർട്ടിങ് സംവിധാനം വിപുലീകരിച്ചാൽ ഏതെങ്കിലും ആപ്പിലെയോ വെബ്‌സൈറ്റിലെയോ ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിനെയും അധികാരികളെയും ഡീപ്ഫേക്കിനെക്കുറിച്ച് അറിയിക്കാൻ സാധിക്കും. അതുവഴി നടപടികൾ ഊർജ്ജിതമാക്കാമെന്നാണ് അധികൃതർ കരുതുന്നത്. പൊതുജനങ്ങൾക്കിടയിൽ അവബോധം വർധിപ്പിക്കേണ്ടതിനാൽ സർക്കാരും സാമൂഹ്യ മാധ്യമങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

ജനാധിപത്യത്തിന് ഭീഷണി; ഡീപ് ഫേക്ക് തടയാൻ കേന്ദ്ര സര്‍ക്കാര്‍, നിയമം ഉടനെന്ന് മന്ത്രി
ജാതി സെൻസസിൽ കർണാടക കോൺഗ്രസിൽ ഭിന്നത; റിപ്പോർട്ട് പുറത്തുവിടുന്നതിനെ എതിർത്ത് വൊക്കലിഗർക്കൊപ്പം ഡി കെ ശിവകുമാർ

ഇത്തരം ഉള്ളടക്കത്തിന് പുതിയ നിയന്ത്രണം ആവശ്യമാണെന്ന് ചർച്ചകളിൽ നിന്ന് വ്യക്തമായതായി വൈഷ്ണവ് പറഞ്ഞു. ഇതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ നിയന്ത്രണത്തിന്റെ കരട് തയ്യാറാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്ന രൂപത്തിലോ പുതിയ നിയമത്തിന്റെ രൂപത്തിലോ ആയിരിക്കും നിയന്ത്രണം, അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഡീപ് ഫേക്ക് സംബന്ധിച്ച വിഷയങ്ങൾ ആശങ്കയുണർത്തുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി സെലിബ്രറ്റികളും അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. ഡീപ്ഫേക്കുകൾ ഇന്റർനെറ്റിൽ വളരെക്കാലമായി പ്രചരിക്കുന്നുണ്ടെങ്കിലും തെന്നിന്ത്യൻ നടി രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വിവാദമായതോടെയാണ് വിഷയം ശ്രദ്ധയാകർഷിക്കുന്നത്.

ജനാധിപത്യത്തിന് ഭീഷണി; ഡീപ് ഫേക്ക് തടയാൻ കേന്ദ്ര സര്‍ക്കാര്‍, നിയമം ഉടനെന്ന് മന്ത്രി
ശ്രീഹരിക്കോട്ടയിൽ കൗണ്ട്ഡൗണ്‍ ഇനിയെത്ര നാൾ? കടലെടുക്കുന്ന 'സ്വപ്‌നഭൂമിക്ക്' പകരമാകുമോ തൂത്തുക്കുടി വിക്ഷേപണകേന്ദ്രം?

വിഷയത്തിൽ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തിയത്. അമിതാഭ് ബച്ചൻ അടക്കമുള്ളവർ വിഡിയോയോയോട് പ്രതികരിച്ചിരുന്നു.പിന്നാലെ ബോളിവുഡ് നടി കത്രീന കൈഫിന്റെയും സമാനമായ വീഡിയോ പുറത്ത് വന്നിരുന്നു.

logo
The Fourth
www.thefourthnews.in