'സാമ്പത്തിക നിയമങ്ങൾ ഉപയോഗിച്ച് മാധ്യമങ്ങളെ വേട്ടയാടുന്നു;' എട്ട് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

'സാമ്പത്തിക നിയമങ്ങൾ ഉപയോഗിച്ച് മാധ്യമങ്ങളെ വേട്ടയാടുന്നു;' എട്ട് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പബ്ലിഷേഴ്സും ഇൻ്റർ അമേരിക്കൻ പ്രസ് അസോസിയേഷനും ചേർന്ന് തയാറാക്കിയ റിപ്പോർട്ടിൽ ന്യൂസ് ക്ലിക്ക് പത്രാധിപർ പ്രബീർ പുർകായസ്ഥക്കെതിരായ കേസും പ്രതിപാദിക്കുന്നു
Updated on
1 min read

സാമ്പത്തിക നിയമങ്ങൾ ഉപയോഗിച്ച് ലോകത്തെമ്പാടുമുള്ള സർക്കാരുകൾ സ്വതന്ത്ര്യ മാധ്യമങ്ങളെ ലക്ഷ്യം വയ്ക്കുന്നതായി റിപ്പോർട്ട്. അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് മാധ്യമപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും നേരെ എട്ട് രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ചുമത്തിയ സാമ്പത്തിക കുറ്റകൃത്യ കേസുകളാണ് എടുത്തുകാട്ടുന്നത്. ന്യൂസ് ക്ലിക്ക് പത്രാധിപർ പ്രബീർ പുർകായസ്ഥക്കെതിരായ കേസും വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പബ്ലിഷേഴ്സും ഇൻ്റർ അമേരിക്കൻ പ്രസ് അസോസിയേഷനും ചേർന്ന് തയാറാക്കിയ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.

അസർബൈജാൻ, ഹോങ്കോങ്, എൽ സാൽവഡോർ തുടങ്ങിയ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളും ഇന്ത്യയിലെ ന്യൂസ്‌ക്ലിക്ക്, ഫിലിപ്പൈൻസിലെ റാപ്ലർ എന്നിവയ്‌ക്കെതിരായ നടപടികളുമാണ് റിപ്പോർട്ടിൽ കേസ് സ്റ്റഡികളായി എടുത്തിട്ടുള്ളത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉപയോഗിച്ച് മാധ്യമങ്ങളെയും പത്രപ്രവർത്തകരെയും ഫലപ്രദമായി നിശബ്ദമാക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. മാധ്യമങ്ങളെ ലക്ഷ്യംവയ്ക്കുന്ന നിയമങ്ങളെ പോലെ സാമ്പത്തിക നിയമങ്ങൾ ഉപയോഗിച്ചുള്ള വേട്ടയാടൽ അന്താരാഷ്ട്ര വിമർശനങ്ങൾക്ക് കാരണമാകുന്നില്ല എന്നതും ഭരണകൂടങ്ങൾക്ക് ഗുണകരമാകുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

'സാമ്പത്തിക നിയമങ്ങൾ ഉപയോഗിച്ച് മാധ്യമങ്ങളെ വേട്ടയാടുന്നു;' എട്ട് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും
ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

സാമ്പത്തിക നിയമങ്ങൾ ഉപയോഗിച്ച്, മാധ്യമപ്രവർത്തകരെയും സ്ഥാപനങ്ങളുടെയും തകർക്കുകയാണ്. സാമ്പത്തിക ആരോപണങ്ങൾ ക്രിമിനൽ നിയമത്തിന് കീഴിൽ വരുന്നതിനാൽ, പല വിചാരണകളും കാലങ്ങൾ നീണ്ടുനിൽക്കുന്നു. കൂടാതെ, ക്രിമിനൽ അന്വേഷണങ്ങൾക്കിടെയും വിചാരണകളിലും, പത്രപ്രവർത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളും ആസ്തികളും മരവിപ്പിക്കപ്പെടുന്നു. ഇത് അവരുടെ പ്രവർത്തനത്തെ തന്നെ ബാധിക്കുകയും ചെയ്യുന്നു. ഫിലിപ്പൈൻസിൽ, നൊബേൽ സമ്മാന ജേതാവ് മരിയ റെസ്സയും അവളുടെ വാർത്താ സ്ഥാപനമായ റാപ്ലർക്കും മേൽ നികുതി വെട്ടിപ്പ് ചാർജുകൾ ചുമത്തിയതിലൂടെ ഉണ്ടായ ഗണ്യമായ സാമ്പത്തിക നഷ്ടം അതിനുദാഹരണമായി റിപ്പോർട്ട് അടിവരയിടുന്നു.

'സാമ്പത്തിക നിയമങ്ങൾ ഉപയോഗിച്ച് മാധ്യമങ്ങളെ വേട്ടയാടുന്നു;' എട്ട് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും
'അറസ്റ്റ് നിയമവിരുദ്ധം'; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

2021-ലും 2023-ലും ന്യൂസ്‌ക്ലിക്കിൻ്റെ ഓഫീസുകളിൽ പരിശോധന നടന്നിരുന്നു. ജീവനക്കാരിൽ നിന്ന് 380 ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടുകയും, ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർക്കായസ്തയെയും ഹ്യൂമൻ റിസോഴ്‌സ് മേധാവി അമിത് ചക്രവർത്തിയെയും അറസ്റ്റും ചെയ്തു. മാധ്യമ സ്ഥാപനത്തിന് വിദേശ ഫണ്ടിങ് ഉണ്ടെന്നാരോപിച്ചായിരുന്നു നടപടി. അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് പിന്നീട് പുർകായസ്ഥയെ വിട്ടയച്ചത്. കർഷകരുടെ പ്രതിഷേധവും കോവിഡിനെ പ്രതിരോധിക്കുന്നതിൽ സർക്കാരിനുണ്ടായ വീഴ്ചയും സംബന്ധിക്കുന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു ഈ നടപടിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

logo
The Fourth
www.thefourthnews.in