"ചികിത്സാപരമായി ന്യായീകരിക്കാനാവില്ല"; 14 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾ നിരോധിച്ച്  സുപ്രീം കോടതി

"ചികിത്സാപരമായി ന്യായീകരിക്കാനാവില്ല"; 14 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾ നിരോധിച്ച് സുപ്രീം കോടതി

ഒരു ഡോസിൽ ഒന്നോ അതിലധികമോ മരുന്നുകൾ ചേർന്നതാണ് ഫിക്സഡ് ഡോസ് ഡ്രഗ് കോമ്പിനേഷൻ
Updated on
1 min read

ചികിത്സാപരമായി ന്യായീകരിക്കാനാവില്ല എന്ന കാരണത്താൽ 14 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾ സുപ്രീം കോടതി നിരോധിച്ചു. ഒരു ഡോസിൽ ഒന്നോ അതിലധികമോ മരുന്നുകൾ ചേർന്നതാണ് ഫിക്സഡ് ഡോസ് ഡ്രഗ് കോമ്പിനേഷൻ. കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

ചുമ, സാധാരണ ഉണ്ടാകുന്ന അണുബാധകൾ, പനി, ശരീര വേദന തുടങ്ങി സാധാരണയായി ഉണ്ടാകുന്ന അസുഖങ്ങൾക്ക് ഉപയോഗിക്കുന്നവയാണ് നിരോധിച്ച ലിസ്റ്റിൽ ഉൾപ്പെടുന്ന ഈ മരുന്നുകൾ.

2016ൽ യുക്തിരഹിതമെന്ന് വിശേഷിപ്പിച്ച് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തലുകളെ തുടർന്ന് 344 മരുന്നുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ആ മരുന്നുകൾ യുക്തിരഹിതമെന്ന് പ്രഖ്യാപിച്ച സമിതി അവയുടെ സുരക്ഷിതത്വമോ ഗുണമേന്മയോ സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങളില്ലാതെയാണ് അവ ഉപഭോക്താവിലേക്ക് എത്തുന്നതെന്ന് കണ്ടെത്തിയിരുന്നു.

പനി,ചുമ.അണുബാധ.ദേഹം വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന നിമെസുലൈഡ് + പാരസെറ്റമോൾ ഡിസ്‌പെർസിബിൾ ഗുളികകൾ, അമോക്സിലിൻ + ബ്രോം ഹെക്സിന്, ഫോൾകോഡിൻ + പ്രൊമെറ്റാസിൻ എന്നീ ചേരുവകളുള്ള ഗുളികകളാണ് നിരോധിച്ചിരിക്കുന്നത്.

രോഗികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആൾ ഇന്ത്യ ഡ്രഗ് ആക്ഷൻ നെറ്റ്‌വർക്ക് പ്രവർത്തകനായ ചിന്നു ശ്രീനിവാസൻ എഫ്ഡിസിക്കെതിരെ സുപ്രീംകോടതിയിൽ കേസ് നൽകിയിരുന്നു. ഇന്ത്യയിലെ മരുന്നുൽപാദകർ സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പിന്റെ അംഗീകാരം നേടുന്നതിന് മുൻപ് കേന്ദ്ര ഡ്രഗ്സ് സ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരം നേടിയിരിക്കണമെന്നാണ് ചിന്നു ശ്രീനിവാസൻ കോടതിയിൽ ആവശ്യപ്പെട്ടത്.

എന്നാൽ എഫ്ഡിസി മരുന്ന് നിർമ്മാതാക്കൾ കേന്ദ്ര ഡ്രഗ്സ് സ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിപണന അംഗീകാരം നേടാതെ സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പിന്റെ അംഗീകാരം മാത്രം നേടിയാണ് മരുന്നുകൾ വിതരണം ചെയ്തിരുന്നതെന്ന് ചിന്നു ശ്രീനിവാസൻ പറയുന്നു.

logo
The Fourth
www.thefourthnews.in