​ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേല്‍ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി  പങ്കെടുക്കും

​ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേല്‍ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

182 നിയമസഭാ മണ്ഡലങ്ങളുള്ള ഗുജറാത്തില്‍ 156 സീറ്റും നേടി ചരിത്ര വിജയത്തോടെ തുടര്‍ച്ചയായ ഏഴാം തവണയാണ് ബിജെപി ഗുജറാത്തില്‍ അധികാരമേല്‍ക്കുന്നത്
Updated on
1 min read

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പട്ടേലിനൊപ്പം 25 കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. 182 നിയമസഭാ മണ്ഡലങ്ങളുള്ള ഗുജറാത്തില്‍ 156 സീറ്റും നേടി ചരിത്ര വിജയത്തോടെ തുടര്‍ച്ചയായ ഏഴാം തവണയാണ് ബിജെപി ഗുജറാത്തില്‍ അധികാരമേല്‍ക്കുന്നത്. ഗാന്ധിനഗറില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, നിധിന്‍ ഖഡ്കരി തുടങ്ങിയവർ പങ്കെടുക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, അസം, ഹരിയാന, മധ്യപ്രദേശ്, കര്‍ണാടക, ഉത്തരാഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

പിന്നാക്ക പട്ടിക ജാതി വര്‍ഗ്ഗക്കാര്‍ സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.

സത്യപ്രതിജ്ഞാ ചടങ്ങിനായി വന്‍ ഒരുക്കങ്ങളാണ് ഗുജറാത്തിൽ നടത്തിയിട്ടുള്ളത്. ഗാന്ധിനഗറിലെ പുതിയ സെക്രട്ടേറിയറ്റ് മന്ദിരത്തിന് സമീപത്തുളള ഹെലിപാഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുക്കും.

മന്ത്രിസഭയിൽ ആദ്യ ഘട്ടത്തിൽ 20 പേരുണ്ടാവുമെന്നാണ് വിവരം. 2021 സെപ്റ്റംബറിലാണ് വിജയ് രൂപാണിക്ക് പകരക്കാരനായി ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയത്. രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഗാന്ധിനഗറിലെ പാർട്ടി ആസ്ഥാനത്ത് ശനിയാഴ്ച ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയാകുന്ന കാര്യം ഏകകണ്ഠമായി തീരുമാനിക്കപ്പെട്ടത്. അഹമ്മദാബാദ് ജില്ലയിലെ ഘട്‌ലോഡിയ മണ്ഡലത്തില്‍ 1.92 ലക്ഷം വോട്ടുകള്‍ നേടിയാണ് ഭൂപേന്ദ്ര പട്ടേല്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്.

​ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേല്‍ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി  പങ്കെടുക്കും
ഒരു വര്‍ഷം കൊണ്ട് തുടച്ചു നീക്കിയ മൂന്ന് പതിറ്റാണ്ടിന്റെ 'ഭരണവിരുദ്ധത', ചരിത്രജയം ഭൂപേന്ദ്ര പട്ടേലിന് പൊന്‍തൂവല്‍

ആകെയുള്ള 182 സീറ്റില്‍ 156 സീറ്റുകളും നേടിയാണ് ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുന്നത്. 1985 ല്‍ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ 149 എന്ന റെക്കോര്‍ഡാണ് ബിജെപി ഗുജറാത്തില്‍ മറികടന്നത്. റിവാബ ജഡേജ, അല്‍പേഷ് താക്കൂര്‍, ശങ്കര്‍ ചൗധരി, ഡോ. ദര്‍ശന ഷാ, അമിത് താക്കര്‍, ഹാര്‍ദിക് പട്ടേല്‍ തുടങ്ങിയ പുതുമുഖങ്ങളും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന. എല്ലാ മേഖലയില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തിയായിരിക്കും മന്ത്രിസഭ എന്ന സൂചനയുമുണ്ട്. 

പരമ്പരാഗതമായി കോൺഗ്രസിന്റെ കോട്ടയായ പട്ടികജാതി-വർഗ വിഭാഗങ്ങൾക്കിടയിൽ ബിജെപി ഈ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഹാര്‍ദിക് പട്ടേൽ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയതോടെ പട്ടേല്‍ വിഭാഗത്തിന്റെ വോട്ടുകളും ബിജെപിയുടെ കൈപ്പിടിയിലായി. വിരാംഗം മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ ലഖാഭായ് ഭര്‍വാദിനെ 50,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഹാര്‍ദിക് പട്ടേല്‍ ഇത്തവണ വിജയിച്ചത്.ഇത്തവണ ആംആദ്മി പാര്‍ട്ടി മത്സരരംഗത്തേയ്ക്ക് കടന്നുവന്നതാണ് കോണ്‍ഗ്രസിന്റെ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടിയത്. 2017 ല്‍ 77 സീറ്റ് നേടി മുഖ്യ പ്രതിപക്ഷമായി മാറിയ കോണ്‍ഗ്രസിന് ഇത്തവണ പ്രതിപക്ഷമാകാനുള്ള ഭൂരിപക്ഷം പോലുമില്ല.

logo
The Fourth
www.thefourthnews.in