നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഉത്തരാഖണ്ഡിൽ  ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ ആക്രമണം

നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഉത്തരാഖണ്ഡിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ ആക്രമണം

ഉത്തരകാശി ജില്ലയിലെ പുരോലയിൽ നടന്ന പരിപാടിയാണ് 30 പേരടങ്ങുന്ന സംഘം ആക്രമിച്ചത്
Updated on
1 min read

നിർബന്ധിത മതം മാറ്റം നടത്തുന്നുവെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിൽ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം. ഉത്തരകാശി ജില്ലയിലെ പുരോലയിൽ നടന്ന പരിപാടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഹിന്ദു സംഘടനയിൽപ്പെട്ടവരെന്ന് അവകാശപ്പെട്ടായിരുന്നു മുപ്പതോളം പേരുള്‍പ്പെട്ട സംഘം ആക്രമണം നടത്തിയത്.

വെള്ളിയാഴ്ച ഉച്ചയോടെ നടന്ന സംഭവത്തിന് പിന്നാലെ ആക്രമണത്തിനിരയായ പാസ്റ്റർ ലാസറസ് കൊർണേലിയസും ഭാര്യ സുഷമ കൊർണേലിയസും ഉൾപ്പെടെ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മത പരിവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു പാസ്റ്ററിനെയും ഭാര്യയെയും കസ്റ്റഡയിലിടുത്തത്. പിന്നീട് വിഷയം രമ്യമായി പരിഹരിച്ചെന്ന് അറിയിച്ച് എല്ലാവരും വിട്ടയച്ചു.

ഉത്തരകാശി ജില്ലയിലെ പുരോലയിൽ നടന്ന പരിപാടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണിൽ നിന്ന് 150 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പുരോല. ഹോപ്പ് ആൻഡ് ലൈഫ് സെന്റർ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ നിർബന്ധിത മത പരിവർത്തനം നടക്കുന്നുവെന്നായിരുന്നു സംഘത്തിന്റെ ആരോപണം. മുസോറിയിലെ യൂണിയൻ ചർച്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഹോപ്പ് ആൻഡ് ലൈഫ് സെന്റർ. സംഭവത്തിൻെ കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് നേരെ സമാന ആക്രമണ സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്ന് പ്രദേശവാസികളും പരാതിപ്പെട്ടു.

അടുത്തിടെയാണ് ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ മതം മാറ്റ നിരോധന ബിൽ പാസാക്കിയത്. ബില്ലിൽ ശനിയാഴ്ചയാണ് ഗവർണർ ഒപ്പുവെച്ചത്. ഡിസംബർ ഒന്നിന് പാസാക്കിയ മതസ്വാതന്ത്ര്യ ഭേദഗതി ആക്ട്, 2022 പ്രകാരം, നിയമവിരുദ്ധമായ മതപരിവർത്തനം കുറഞ്ഞത് മൂന്ന് മുതൽ പരമാവധി പത്ത് വർഷം വരെയാണ് തടവ്. കൂടാതെ, 50,000 രൂപ പിഴയും ഇരയ്ക്ക് 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരവും നൽകണം.

logo
The Fourth
www.thefourthnews.in