കാന്‍സര്‍ മരുന്നിന്റെ വില കുറയും; ജിഎസ്ടി  ഒഴിവാക്കും

കാന്‍സര്‍ മരുന്നിന്റെ വില കുറയും; ജിഎസ്ടി ഒഴിവാക്കും

പാചകം ചെയ്യാത്തതും വറുക്കാത്തതുമായ ലഘു ഭക്ഷണങ്ങള്‍ക്കുമുള്ള വിലയിലും മാറ്റമുണ്ടാകും
Updated on
1 min read

കാന്‍സര്‍ ചികിത്സ, അപൂര്‍വ രോഗങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകളുടെ വില കുറയും. ഇവയെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കി. വിവിധ ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള ചില ഭക്ഷണങ്ങളുടെ നികുതിയും കുറച്ചിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ നേതൃത്വത്തില്‍ നടന്ന 50ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് വില കുറയ്ക്കാന്‍ തീരുമാനമായത്.

സ്വര്‍ണ്ണത്തിന് ഇ വേ ബില്‍ നടപ്പിലാക്കാനും തീരുമാനമായി

പാചകം ചെയ്യാത്തതും വറുക്കാത്തതുമായ ലഘു ഭക്ഷണങ്ങള്‍ക്കുമുള്ള വിലയിലും മാറ്റമുണ്ടാകും. തിയേറ്ററിനകത്തെ ഭക്ഷണത്തിനുള്ള ജി എസ് ടി പതിനെട്ട് ശതമാനത്തിൽ നിന്നും അഞ്ച് ആയി കുറച്ചു. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. സിനിമാ തിയറ്ററിലുള്ള ഭക്ഷണം റെസ്‌റ്റോറന്റ് വിലയ്‌ക്കേ വില്‍ക്കാന്‍ പാടുള്ളു എന്ന നിര്‍ദേശമായിരുന്നു യോഗത്തില്‍ കേരളം മുന്നോട്ട് വച്ച നിര്‍ദേശം. സ്വര്‍ണ്ണത്തിന് ഇ വേ ബില്‍ നടപ്പിലാക്കാനും തീരുമാനമായി.

കാന്‍സര്‍ മരുന്നിന്റെ വില കുറയും; ജിഎസ്ടി  ഒഴിവാക്കും
ഓൺലൈൻ ഗെയിമുകൾക്ക് ഇനി കാശിറക്കേണ്ടി വരും; 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തി

കൂടാതെ, ഓൺലൈൻ ഗെയിമുകൾക്കുള്ള നികുതി കൂട്ടുകയും ചെയ്തു. ഗെയിമിങ് കമ്പനികൾ, കുതിരയോട്ടം, കാസിനോസ് തുടങ്ങിയ ഗെയിമുകൾക്ക് ഇനി മുതൽ 28 ശതമാനം നികുതി അടക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ഓൺലൈൻ ഗെയിമുകൾക്ക് 18 ശതമാനമായിരുന്നു നേരത്തെ ഏർപ്പെടുത്തിയിരുന്ന നികുതി.

logo
The Fourth
www.thefourthnews.in