ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് നികുതി: ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് നികുതി: ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

2022 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 280 കോടി ലാഭമാണ് ഗെയിമിങ്ങിലൂടെ കമ്പനികളുണ്ടാക്കിയത്
Updated on
1 min read

ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ 28 ശതമാനം നികുതി ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഈ നിയമം നടപ്പിലാക്കി ആറ് മാസത്തിന് ശേഷം ഇതേക്കുറിച്ച് അവലോകനം നടത്തുമെന്നും ഇന്നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ മന്ത്രി വ്യക്തമാക്കി. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും കാസിനോകള്‍ക്കും കുതിരപ്പന്തയത്തിനുമായി 28 ശതമാനം നികുതി ഏര്‍പ്പാടാക്കാന്‍ ജൂലൈ 11 ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമായത്.

ഈ തീരുമാനം ഗെയിമിങ് വ്യവസായത്തെ ദോഷകരമായി ബാധിക്കില്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും പുതിയ നീക്കം കമ്പനികള്‍ക്കിടയില്‍ വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 280 കോടി ലാഭമാണ് ഗെയിമിങ്ങിലൂടെ കമ്പനികളുണ്ടാക്കിയത്.

ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് നികുതി: ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
ഓൺലൈൻ ഗെയിമുകൾക്ക് ഇനി കാശിറക്കേണ്ടി വരും; 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തി

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നികുതി ചുമത്തുന്നതിനെ ഡല്‍ഹി ധനമന്ത്രി എതിര്‍ത്തു

നിര്‍മലാ സീതാരാമന്‍

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നികുതി ചുമത്തുന്നതിനെ ഡല്‍ഹി ധനമന്ത്രി എതിര്‍ത്തുവന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. കഴിഞ്ഞ യോഗത്തില്‍ വാതുവെപ്പിന്റെ മുഴുവന്‍ മുഖവിലയ്ക്കും 28 ശതമാനം ജിഎസ്ടി ഈടാക്കാന്‍ തീരുമാനിച്ചിരുന്നു. വാതുവയ്പ് ജിഎസ്ടിക്ക് വിധേയമാണെന്നും എന്നാല്‍ അതിന് നിയമത്തിന്റെ ഒരു ആനൂകുല്യവും നല്‍കുന്നില്ലെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര യോഗത്തിന് ശേഷം പറഞ്ഞു.

logo
The Fourth
www.thefourthnews.in