ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം

ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം

വൈകിട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം
Updated on
1 min read

ഗുജറാത്ത്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തിലാകും തീയതികള്‍ പ്രഖ്യാപിക്കുക.

ഗുജറാത്ത് നിയമസഭാ കാലാവധി ഫെബ്രുവരി 18നും ഹിമാചൽപ്രദേശിലേത് ജനുവരി എട്ടിനും അവസാനിക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നിരീക്ഷിക്കാനും മറ്റ് കാര്യങ്ങൾ അവലോകനം ചെയ്യാനും കമ്മിഷൻ ഇരു സംസ്ഥാനങ്ങളും സന്ദർശിച്ചിരുന്നു.

രണ്ടു സംസ്ഥാനങ്ങളിലും നിലവിൽ ബിജെപി സർക്കാരാണ് ഭരിക്കുന്നത്. തീയതി പ്രഖ്യാപിക്കും മുന്‍പ് തന്നെ ഗുജറാത്തിൽ ബിജെപി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ ബഹുജന റാലികളാണ് ബിജെപി സംഘടിപ്പിക്കുന്നത്.

ആം ആദ്മി പാര്‍ട്ടിയും ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് യോഗങ്ങളുമായി സജീവമാണ്. ഡല്‍ഹിക്കും പഞ്ചാബിനും പിന്നാലെ ആം ആദ്മി പാര്‍ട്ടി വിജയസാധ്യത അവകാശപ്പെടുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തുറന്നടിച്ചിരുന്നു.

logo
The Fourth
www.thefourthnews.in