ഗുജറാത്ത് തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പില്‍ 60.2% പോളിങ്

19 ജില്ലകളിലായി 89 സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ്

ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂ‍ർത്തിയായി. കച്ച്, സൗരാഷ്ട്ര മേഖലയിലെ 19 ജില്ലകളിലും സംസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിലുമായി 89 സീറ്റുകളിലേക്കാണ് ഇന്ന് പോളിംഗ് നടന്നത്. 60.2 ശതമാനം പോളിങ്ങാണ്‌ ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്. 25,430 പോളിങ് ബൂത്തുകളാണ് വോട്ടർമാർക്കായി സജ്ജമാക്കിയിരുന്നത്. ബിജെപി, കോൺഗ്രസ്, എഎപി കൂടാതെ ബഹുജൻ സമാജ് പാർട്ടി, സമാജ്‌വാദി പാർട്ടി, സിപിഎം, ഭാരതീയ ട്രൈബൽ പാർട്ടി ഉൾപെടെ 36 രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പിന്റെ ഭാഗമായി. 89 സീറ്റുകളിലേക്ക് ബിജെപിയും കോൺഗ്രസും മത്സരിച്ചപ്പോൾ 88 സീറ്റുകളിലേക്കാണ് എഎപി അണിനിരന്നത്. ബിഎസ്പിക്കായി 57ഉം ബിടിപിക്കായി 14ഉം സിപിഎമ്മിന് വേണ്ടി നാലും സ്ഥാനാർഥികളാണ് മത്സരിച്ചത്. ഡിസംബര്‍ അഞ്ചിന് 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടം വോട്ടെടുപ്പ് നടക്കുക.

Related Stories

No stories found.
logo
The Fourth
www.thefourthnews.in