ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; ഭരണം തുടരാന്‍ ബിജെപി, കോണ്‍ഗ്രസിനും ആം ആദ്മിക്കും  നിർണായകം

ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; ഭരണം തുടരാന്‍ ബിജെപി, കോണ്‍ഗ്രസിനും ആം ആദ്മിക്കും നിർണായകം

രണ്ട് സംസ്ഥാനങ്ങളിലും ബിജെപി ഭരണത്തുടർച്ച നേടുമെന്നാണ് അഭിപ്രായ സര്‍വേ ഫലങ്ങള്‍
Updated on
2 min read

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ഏകദേശ ചിത്രം വ്യക്തമാകും. ഗുജറാത്തിൽ ഡിസംബർ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളായും ഹിമാചലിൽ നവംബർ 12ന് ഒറ്റ ഘട്ടവുമായാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് സംസ്ഥാനങ്ങളിലും ബിജെപി ഭരണത്തുടർച്ച നേടുമെന്നാണ് ഭൂരിഭാഗം എക്സിറ്റ്പോൾ പ്രവചനങ്ങളും പറയുന്നത്.

ഡല്‍ഹിക്കും പഞ്ചാബിനും പിന്നാലെ ആം ആദ്മി വിജയസാധ്യത അവകാശപ്പെടുന്ന സംസ്ഥാനമാണ് ഗുജറാത്ത്

182 അംഗ ഗുജറാത്ത് നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18 ന് അവസാനിക്കും. 2017ലെ തിരഞ്ഞെടുപ്പില്‍ 182 സീറ്റില്‍ 99 എണ്ണത്തിലും ബിജെപി വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസിന് 77 സീറ്റുകളാണ് നേടാനായത്. ഇത്തവണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്‍പ് തന്നെ പ്രചാരണരംഗത്ത് ബിജെപിയും ആംആദ്മി പാര്‍ട്ടിയും സജീവമായിരുന്നു. രണ്ടര പതിറ്റാണ്ട് നീണ്ട തുടര്‍ ഭരണം ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി. കലാശക്കൊട്ടിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ മന്ത്രി ജയ് നാരായണ്‍ വ്യാസ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് ചെറിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഡല്‍ഹിക്കും പഞ്ചാബിനും പിന്നാലെ ആം ആദ്മി പാര്‍ട്ടി വിജയസാധ്യത അവകാശപ്പെടുന്ന സംസ്ഥാനമാണ് ഗുജറാത്ത്.

ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; ഭരണം തുടരാന്‍ ബിജെപി, കോണ്‍ഗ്രസിനും ആം ആദ്മിക്കും  നിർണായകം
15 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം; ഡല്‍ഹി മുനിസിപ്പൽ കോർപ്പറേഷനില്‍ ആംആദ്മി പാര്‍ട്ടിക്ക് ചരിത്ര വിജയം

ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരുടെ നീണ്ട നിര തന്നെയും പ്രചാരണത്തിനെത്തിയപ്പോള്‍ അരവിന്ദ് കെജ്‌രിവാളും ഡല്‍ഹിയിലെയും പഞ്ചാബിലെയും മന്ത്രിമാര്‍ ഒന്നാകെയും ആംആദ്മി പാര്‍ട്ടിക്കായി പ്രചാരണത്തിനെത്തി. രാഹുല്‍ ഗാന്ധി പ്രചാരണത്തിന് എത്തിയില്ലെന്ന് വിമര്‍ശനങ്ങളുയര്‍ന്നതോടെ, ഭാരത് ജോഡോ യാത്രയ്ക്ക് അവധി നല്‍കി കോണ്‍ഗ്രസ് പ്രചാരണത്തിന് രാഹുലുമെത്തി. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മോര്‍ബി പാലം തകര്‍ന്നുണ്ടായ ദുരന്തം ബിജെപിക്കെതിരായ പ്രധാന പ്രചാരണ ആയുധമാക്കി മാറ്റിയിരുന്നു ആംആദ്മിയും കോണ്‍ഗ്രസും. ഇത് ബിജെപിക്ക് ഏതെങ്കിലും തരത്തില്‍ തിരിച്ചടിയാകുമോ എന്നാണ് അറിയാനുള്ളത്.

ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; ഭരണം തുടരാന്‍ ബിജെപി, കോണ്‍ഗ്രസിനും ആം ആദ്മിക്കും  നിർണായകം
ഗുജറാത്ത് തിരഞ്ഞെടുപ്പ്; ആദ്യഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ഏക സിവിൽ കോഡാണ് ഹിമാചലില്‍ ബിജെപി പ്രചാരണ ആയുധമാക്കിയത്. ഭരണത്തിലേറിയാൽ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന വാഗ്ദാനം ബിജെപി പ്രകടന പത്രികയിൽ മുന്നോട്ട് വെച്ചു. ഉത്തരാഖണ്ഡിലും ഗുജറാത്തില്‍ പലതവണയും പുറത്തെടുത്ത അതേ അടവ് തന്നെയാണ് ബിജെപി ഹിമാചലിലും പ്രയോഗിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഹിന്ദു ഭൂരിപക്ഷ വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനുള്ള പ്രഹസനമാണ് ബിജെപിയുടേതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; ഭരണം തുടരാന്‍ ബിജെപി, കോണ്‍ഗ്രസിനും ആം ആദ്മിക്കും  നിർണായകം
ഗുജറാത്തിലും ഹിമാചലിലും ബിജെപി ഭരണം നിലനിർത്തും; ആം ആദ്മി അട്ടിമറിക്ക് സാധ്യതയില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

ഗുജറാത്തിൽ ഏഴാം തവണയും വലിയ ഭൂരിപക്ഷത്തോടെ ബിജെപി ഭരണം തുടരുമെന്നും ഹിമാചലിൽ കടുത്ത കോൺഗ്രസ് - ബിജെപി പോരാട്ടം ഉണ്ടാകുമെന്നായിരുന്നു പ്രധാന എക്സിറ്റ് പോൾ ഫലങ്ങൾ. രണ്ടിടത്തും എഎപിയുടെ അട്ടിമറി സാധ്യത ഇല്ല എന്നും ടിവി 9, ന്യൂസ് എക്സ്, റിപബ്ളിക്, ജന്‍ കി ബാത് തുടങ്ങിയ എക്സിറ്റ്പോളുകളെല്ലാം സൂചിപ്പിച്ചിരുന്നു. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് കൈവശമുള്ള സീറ്റുകൾ നഷ്ടപ്പെടുമെന്നും വിവിധ അഭിപ്രായസര്‍വേകളില്‍ പ്രകടമായി.

logo
The Fourth
www.thefourthnews.in