മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റും, പത്ത് ലക്ഷം തൊഴിലവസരം: ഗുജറാത്തില്‍ 
കോണ്‍ഗ്രസിന്റെ പ്രകടന പത്രിക

മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റും, പത്ത് ലക്ഷം തൊഴിലവസരം: ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക

ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് ഗുജറാത്തിലെ വോട്ടെടുപ്പ്
Updated on
1 min read

ഗുജറാത്തില്‍ അധികാരത്തിലേറിയാല്‍ അഹമ്മദാബാദിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. മോദിയുടെ പേരിലുള്ള സ്റ്റേഡിയത്തിന് സര്‍ദാര്‍ പട്ടേലിന്റെ പേര് നല്‍കുമെന്നാണ് വാഗ്ദാനം. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. അധികാരത്തിലേറിയാല്‍, പ്രകടന പത്രികയെ ഔദ്യോഗിക രേഖയായി പരിഗണിച്ചാകും സര്‍ക്കാര്‍ മുന്നോട്ടുപോകുകയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട് പറഞ്ഞു.

പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. കൂടാതെ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം സംവരണം ഉറപ്പാക്കും. സംസ്ഥാനത്ത് പ്രാായമായ സ്ത്രീകള്‍ക്കും വിധവകള്‍ക്കും 2000 രൂപ പ്രതിമാസ ഗ്രാന്‍ഡായി അനുവദിക്കും. 3000ത്തോളം സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തുറക്കും, ബിരുദാനന്തര ബിരുദം വരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന വാഗ്ദാനവും കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെ വാഗ്ദാനത്തെ മറികടക്കാന്‍, 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും പ്രകടന പത്രികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റും, പത്ത് ലക്ഷം തൊഴിലവസരം: ഗുജറാത്തില്‍ 
കോണ്‍ഗ്രസിന്റെ പ്രകടന പത്രിക
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ജനങ്ങള്‍ക്ക് നിര്‍ണയിക്കാം; പഞ്ചാബിലെ തന്ത്രം ഗുജറാത്തിലും പയറ്റാൻ എഎപി

മൂന്ന് ലക്ഷം രൂപ വരെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തളളല്‍, തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 3000 രൂപ, ഗാര്‍ഹിക സിലിണ്ടര്‍ 500 രൂപയ്ക്ക് ലഭ്യമാക്കും എന്നിങ്ങനെയാണ് മറ്റു വാഗ്ദാനങ്ങള്‍. അഴിമതി ഭരണമാണ് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്ന് ഗെഹ്ലോട്ട് ആരോപിച്ചു. ഗുജറാത്തിലെ എല്ലാ ജനങ്ങള്‍ക്കും പരമാവധി 10 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ആരോഗ്യ പരിരക്ഷയും അഞ്ച് ലക്ഷം രൂപവരെ സൗജന്യ മരുന്നുകളും കോണ്‍ഗ്രസ് വാഗ്ദാനം ചെയുന്നു. സംസ്ഥാനത്ത് കോവിഡ് നഷ്ട പരിഹാരമായി നാല് ലക്ഷം രൂപ നല്‍കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റും, പത്ത് ലക്ഷം തൊഴിലവസരം: ഗുജറാത്തില്‍ 
കോണ്‍ഗ്രസിന്റെ പ്രകടന പത്രിക
ആം ആദ്മി ബദലല്ല, ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ; കോൺഗ്രസിനെ പുകഴ്ത്തി ഗുലാം നബി ആസാദ്‌

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, 22 വിഷയങ്ങള്‍ അടങ്ങിയ 'കുറ്റപത്രം' പുറത്തിറക്കി കോണ്‍ഗ്രസ് ബിജെപിക്കെതിരെ ശക്തമായ പ്രചരണം നടത്തുകയാണ്. 135 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബി തൂക്കുപാല ദുരന്തവും ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ 11 പ്രതികളെ ജയില്‍മോചിതരാക്കിയ സംഭവവുമെല്ലാം ബിജെപിക്കെതിരായ തിരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റുകയാണ് കോണ്‍ഗ്രസ്.

രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കുക.

logo
The Fourth
www.thefourthnews.in