മഹാരാഷ്ട്രയിലെ ജനങ്ങളോട് മാപ്പ് പറഞ്ഞ്  ​ഗവർണർ  ഭഗത് സിങ് കോഷിയാരി.
മഹാരാഷ്ട്രയിലെ ജനങ്ങളോട് മാപ്പ് പറഞ്ഞ് ​ഗവർണർ ഭഗത് സിങ് കോഷിയാരി.

'ഗുജറാത്തി-രാജസ്ഥാനി' പരാമര്‍ശം; മാപ്പ് പറഞ്ഞു കോഷിയാരി

തന്റെ തെറ്റ് സംസ്ഥാനത്തെ ജനങ്ങൾ ക്ഷമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മഹാരാഷ്ട്രാ ഗവര്‍ണര്‍
Updated on
1 min read

ഗുജറാത്തികളും രാജസ്ഥാനികളും ഇല്ലെങ്കില്‍ മഹാരാഷ്ട്രയ്ക്ക് സാമ്പത്തിക മൂലധനം ഉണ്ടാകില്ലെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞു മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. തന്റെ തെറ്റ് സംസ്ഥാനത്തെ ജനങ്ങൾ മനസിലാക്കുമെന്നും, പരാമർശം അവർ ക്ഷമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോഷിയാരി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വെള്ളിയാഴ്ച അന്ധേരിയിൽൽ നടന്ന ചടങ്ങിലായിരുന്നു കോഷിയാരിയുടെ വിവാദ പരാമർശം .ഗുജറാത്തികളെയും രാജസ്ഥാനികളെയും മഹാരാഷ്ട്രയിൽ നിന്ന് പ്രത്യേകിച്ച് മുംബൈയിൽ നിന്നും, താനെയിൽ നിന്നും പുറത്താക്കിയാല്‍ സാമ്പത്തിക തലസ്ഥാനമായി തുടരാൻ മുംബെെയ്ക്ക് സാധിക്കില്ലെന്നായിരുന്നു വിവാദ പരാമര്‍ശം.

കഠിനാധ്വാനികളായ മറാത്തികളെ കോഷിയാരി അപമാനിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. ​ഗവർണറുടെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, അത് മറാത്തികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതാണെന്നുമായിരുന്നു ശിവസേന എം.പി. സഞ്ജയ് റാവുത്ത് പ്രതികരിച്ചത്.

മഹാരാഷ്ട്രയിലെ ജനങ്ങളോട് മാപ്പ് പറഞ്ഞ്  ​ഗവർണർ  ഭഗത് സിങ് കോഷിയാരി.
'ഗുജറാത്തില്ലെങ്കില്‍ മഹാരാഷ്‍ട്ര ദരിദ്രം'; മഹാരാഷ്ട്ര ഗവർണറുടെ പരാമർശം വിവാദത്തില്‍

പിന്നാലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്തും, സേന എം പി പ്രിയങ്കാ ചതുര്‍വേദിയും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തി. എന്നാല്‍, മുംബൈക്ക് രാജസ്ഥാനികളും ഗുജറാത്തികളും നല്‍കിയ സംഭാവന സ്മരിക്കുക മാത്രമാണ് ഗവര്‍ണര്‍ ചെയ്തതെന്നും, പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്നുമായിരുന്നു രാജ് ഭവന്റെ നിലപാട്.

logo
The Fourth
www.thefourthnews.in