LIVE: ഗുജറാത്തിൽ എതിരില്ലാതെ ഏഴാം തവണയും ബിജെപി, ഹിമാചലിൽ സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ്

ഗുജറാത്തിൽ ബിജെപി വിജയിക്കുന്നതോടെ തുടർച്ചയായി ഏഴാം തവണ അധികാരത്തിലേറുന്ന പാർട്ടിയായി മാറും
LIVE:  ഗുജറാത്തിൽ എതിരില്ലാതെ ഏഴാം തവണയും  ബിജെപി, ഹിമാചലിൽ സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ്

ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ

ഗുജറാത്തില്‍ 33 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് ആറ് സീറ്റില്‍.

ഹിമാചലില്‍ ബിജെപിയും കോൺഗ്രസും തമ്മിൽ കനത്ത പോരാട്ടം.

ഗുജറാത്തില്‍ ബിജെപി ബഹുദൂരം മുന്നില്‍

ഗുജറാത്തില്‍ ബിജെപി 136 സീറ്റുമായി ബഹുദൂരം മുന്നില്‍, കോണ്‍ഗ്രസിന് 41 സീറ്റ്, ഒരു സീറ്റുമായി ആംആദ്മി പാർട്ടി. മറ്റ് പാർട്ടികൾക്ക് 4 സീറ്റ് ലീഡ്

ഹിമാചലില്‍ ബിജെപിക്ക് നേരിയ ലീഡ്

ഹിമാചലില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപിക്ക് ലീഡ്. ബിജെപിക്ക് 35 സീറ്റും കോൺഗ്രസിന് 30 സീറ്റും.

മോർബിയിൽ ബിജെപി മുന്നിൽ

തൂക്കുപാല ദുരന്തമുണ്ടായ മോർബിയിൽ ബിജെപിക്ക് ലീഡ്

വഡ്ഗാമില്‍ ജിഗ്നേഷ് മേവാനിക്ക് ലീഡ്

വഡ്ഗാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജിഗ്നേഷ് മേവാനിക്ക് ലീഡ്, ബിജെപിയുടെ മണിലാല്‍ വഗേല, ആം ആദ്മി പാര്‍ട്ടിയുടെ ദല്‍പത് ഭാട്ടിയ എന്നിവരാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍

ഹിമാചലില്‍ കോണ്‍ഗ്രസിന് ലീഡ്

ഹിമാചല്‍ പ്രദേശത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് 34 സീറ്റും ബിജെപിക്ക് 32 സീറ്റും. ഒരു സീറ്റുമില്ലാതെ ആംആദ്മി പാര്‍ട്ടി

ഹാര്‍ദിക് പട്ടേലിന് ലീഡ്

വിരാംഗം മണ്ഡലത്തില്‍ ബിജെപിയുടെ ഹാര്‍ദിക് പട്ടേല്‍ 6720 വോട്ടുകളുമായി ലീഡ് ചെയ്യുന്നു. 6340 വോട്ടുകളുമായി ആം ആദ്മി പാര്‍ട്ടിയുടെ അമര്‍ സിന്‍ഹ പുറകില്‍

റിവാബ ജഡേജയ്ക്ക് ലീഡ്

ജാംനഗര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥി റിവാബ ജഡേജ ലീഡ് ചെയ്യുന്നു. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയാണ് റിവാബ

ഗുജറാത്തില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം

ഗുജറാത്തില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുന്നു. 2017 തിരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടിയ ബിജെപി ഇത്തവണ മണിക്കൂറുകള്‍ക്കം തന്നെ 100 സീറ്റ് ലീഡ് മറികടന്നു. ഇതോടെ ഗുജാത്തില്‍ വീണ്ടും തുടര്‍ഭരണം ഉറപ്പിക്കുകയാണ് ബിജെപി.

ബിജെപി ഗാന്ധിനഗർ ഓഫീസിലെ ആഘോഷം
ബിജെപി ഗാന്ധിനഗർ ഓഫീസിലെ ആഘോഷം

ഹിമാചല്‍ പ്രദേശില്‍ ലീഡ് മാറി മറിയുന്നു

കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപി മുന്നില്‍

ബിജെപി 34 സീറ്റുകളിലും കോണ്‍ഗ്രസ് 31 സീറ്റുകളിലും ലീഡ് ചെയ്യുന്നു

ഘട്ട്‌ലോഡിയയില്‍ ഭൂപേന്ദ്ര പട്ടേല്‍ ലീഡ് ചെയ്യുന്നു

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഘട്‌ലോഡിയയിൽ 30,000 സീറ്റുകളിൽ ലീഡ് ചെയ്യുന്നു

ഉപതിരഞ്ഞെടുപ്പ്; ഉത്തർപ്രദേശിലെ മൂന്ന് സീറ്റിലും സമാജ് വാദി പാർട്ടിക്ക് ലീഡ്

മയിന്‍പുരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് ലീഡ്

മോര്‍ബിയില്‍ ബിജെപിക്ക് ലീഡ്

മോര്‍ബി നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കാന്തിലാല്‍ അമൃതിയ്ക്ക് ലീഡ്. ഒക്ടോബറില്‍ മോര്‍ബിയിലെ പാലം തകര്‍ന്ന് കുട്ടികളക്കം 135 പേര്‍ മരിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കാന്തിലാല്‍ അമൃതി ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കിയിരുന്നു. ഇതിന് ശേഷം ഉയര്‍ന്ന ഭരണവിരുദ്ധ വികാരം ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിനോ ആംആദ്മി പാര്‍ട്ടിക്കോ സാധിച്ചില്ല എന്നാണ് ഇപ്പോഴത്തെ ലീഡ് സൂചിപ്പിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് ലീഡ് നില

ബീഹാര്‍- ജനതാദള്‍ യുണൈറ്റഡ് മുന്നില്‍ (1)

ഛത്തീസ്ഗഢ്- കോണ്‍ഗ്രസ് മുന്നില്‍ (1)

ഒഡീഷ- ബിജു ജനതാദള്‍ മുന്നിൽ (1)

രാജസ്ഥാന്‍- കോണ്‍ഗ്രസ് മുന്നിൽ (1)

ഉത്തര്‍പ്രദേശ് - രാഷ്ട്രീയ ലോക്ദള്‍ (1)

സമാജ് വാദി പാര്‍ട്ടി (1)

ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നില്‍

ഹിമാചല്‍ പ്രദേശില്‍ കോൺഗ്രസ് മുന്നിൽ. ഇഞ്ചോടിഞ്ച് പോരാട്ടമായതിനാൽ സ്വതന്ത്രരെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ ബിജെപി തുടങ്ങി കഴിഞ്ഞു. സ്വതന്ത്രരെ ഒപ്പം നിര്‍ത്തിയാല്‍ മാത്രമേ ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് കഴിയുകയുള്ളു. നേതാക്കള്‍ സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്തുന്നു.

ഗുജറാത്തില്‍ ബിജെപിക്ക് തേരോട്ടം

തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പ്രകാരം 151 സീറ്റുമായി ഗുജറാത്തില്‍ ബിജെപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് 18 സീറ്റ് ലീഡു ചെയ്യുമ്പോള്‍ ആംആദ്മി വെറും 7 സീറ്റിലൊതുങ്ങി.

ആദ്യ ഫലപ്രഖ്യാപനം

ഹിമാചലിലെ സുന്ദേര്‍നഗര്‍ മണ്ഡലത്തില്‍ ബിജെപിക്ക് ജയം. ബിജെപിയുടെ രാഗേഷ് കുമാര്‍ 8125 വോട്ടുകള്‍ക്ക് ജയിച്ചു. 26 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു.

സമാജ് വാദ് പാര്‍ട്ടിക്ക് ലീഡ്

ഉത്തര്‍പ്രദേശില്‍ മയിന്‍പുരി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡിംപിള്‍ യാദവ് 1,58,485 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

തിരഞ്ഞെടുപ്പ് റെക്കോർഡുകൾ തകർത്ത് ബിജെപി

ഗുജറാത്തിൽ 150ലധികം സീറ്റുകളിൽ ബിജെപിക്ക് ലീഡ്.

ഹിമാചലില്‍ സിപിഐമ്മിന് തിരിച്ചടി

സിപിഎമ്മിന്റെ ഏക സിറ്റിങ് സീറ്റായ തിയോഗില്‍ സിപിഎം സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ രാഗേഷ് സിന്‍ഗ പിന്നില്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുല്‍ദീപ് സിങ് റാതോഡ് 2265 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

ഗുജറാത്തില്‍ ആദ്യ ഫലപ്രഖ്യാപനം

ഗുജറാത്തിലെ ദാവോദ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കനയ്യലാല്‍ ബച്ചുഭായ് കിഷോരി വിജയിച്ചു. 29350 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ജയം.

റിവാബ ജഡേജ വീണ്ടും മുന്നില്‍

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപിയുടെ റിവാബ ജഡേജ ഒന്നാം സ്ഥാനത്തേയ്ക്ക് എത്തി. ജാംനഗര്‍ നോര്‍ത്തില്‍ 22787 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ റിവാബ ലീഡ് ചെയ്യുന്നത്.

ഗുജറാത്തില്‍ ബിജെപി തരംഗം

ഗുജറാത്തില്‍ വിജയമുറപ്പിച്ചതോടെ ബിജെപി കേന്ദ്രങ്ങളില്‍ വന്‍ ആഘോഷങ്ങളാണ് നടക്കുന്നത്. തുടര്‍ച്ചയായി ഏഴാം തവണയാണ് ബിജെപി ഗുജറാത്തില്‍ അധികാരത്തില്‍ വരുന്നത്. ഇന്ന് വൈകുന്നേരം ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ടീം ഗുജറാത്തിനെ മോദി അഭിനന്ദിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.

വഡ്ഗാമില്‍ ജിഗ്നേഷ് മേവാനി പിന്നില്‍

വഡ്ഗാമില്‍ ലീഡ് ചെയ്തിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജിഗ്നേഷ് മേവാനി പിന്നിൽ. ബിജെപിയുടെ മണിലാല്‍ വഗേലയാണ് മേവാനിയെ പിന്നിലാക്കിയത്. 1192 വോട്ടുകള്‍ക്കാണ് മണിഭായ് വഗേല ലീഡ് ചെയ്യുന്നത്.

ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് മുന്നില്‍

68 സീറ്റുള്ള ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് 40 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. 35 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്.സംസ്ഥാനത്ത് നിലവിൽ ആംആദ്മി പാര്‍ട്ടി ഒരു മണ്ഡലത്തിലും ലീഡ് ചെയ്യുന്നില്ല

ഭൂപേന്ദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയാകും 

ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീൽ. ഡിസംബർ 12 ന് ഉച്ചയ്ക്ക് 2 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

ഹിമാചലില്‍ 40 സീറ്റ് ലഭിക്കുകയാണെങ്കില്‍ ഓപ്പറേഷന്‍ താമരയെ ഭയമില്ലെന്ന് കോണ്‍ഗ്രസ്

ഹിമാചല്‍ പ്രദേശിലെ വിജയത്തിന് പിന്നാലെ പാര്‍ട്ടിയിലെ എല്ലാവരെയും ഒന്നിച്ച് നിര്‍ത്താനുള്ള പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. 40 സീറ്റ് നേടി ജയിക്കുകയാണെങ്കില്‍ എല്ലാ എംഎല്‍എമാരെയും സൗകര്യത്തിനായി 90 കിലോമീറ്റര്‍ അകലെയുള്ള ചണ്ഡീഗഢിലേക്ക് മാറ്റുമെന്നും ബിജെപിയുടെ തന്ത്രങ്ങള്‍ ഫലിക്കില്ലെന്നും കോണ്‍ഗ്രസ് വക്താവ് രാജീവ് ശുക്ല പറഞ്ഞു.

ഗുജറാത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അമിത് ഷാ

ചരിത്രവിജയത്തിലൂടെ ഏഴാം തവണയും അധികാരത്തിലെത്തിയ ഗുജറാത്തില്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ജെ പി നഡ്ഡയുടെ അധ്യക്ഷതയിലും ലഭിച്ച വിജയത്തിന് പിന്നില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീലിന്റെയും നിരവധി പ്രവര്‍ത്തകരുടെയും പരിശ്രമമുണ്ടെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ ബിജെപി, ഹിമാചലില്‍ കോണ്‍ഗ്രസ്

ഗുജറാത്തില്‍ ഏഴാം തവണയും ചരിത്ര വിജയം നേടി ബിജെപി അധികാരത്തിലേറിയപ്പോള്‍ ഹിമാചലില്‍ മോദി പ്രഭാവത്തെ അതിജീവിച്ച് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു. ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ വീണ്ടും തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. മോര്‍ബി പാലം തകര്‍ച്ചയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപക്ഷം ആയുധമാക്കിയെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന് ഗുജറാത്തിലേറ്റ തിരിച്ചടിക്ക് കാരണം ആം ആദ്മിയിലേക്ക് പോയ വോട്ടുകളാണെന്ന് വോട്ടിന്റെ ശതമാന കണക്കുകള്‍ തെളിയിക്കുന്നു.

logo
The Fourth
www.thefourthnews.in