ഗ്യാന്‍വാപി: അധിക സര്‍വേ നടത്തണമെന്ന ഹൈന്ദവ പക്ഷത്തിന്റെ ആവശ്യം തള്ളി വാരാണസി കോടതി

ഗ്യാന്‍വാപി: അധിക സര്‍വേ നടത്തണമെന്ന ഹൈന്ദവ പക്ഷത്തിന്റെ ആവശ്യം തള്ളി വാരാണസി കോടതി

ഈ വർഷം ഫെബ്രുവരിയിലാണ് അഭിഭാഷകനായ വിജയ് ശങ്കർ റസ്‌തോഗി സിവിൽ ജഡ്ജിയുടെ (സീനിയർ ഡിവിഷൻ) ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഹർജി സമർപ്പിച്ചത്
Updated on
1 min read

ഗ്യാന്‍വാപി സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) അധിക സർവേ നടത്തണമെന്ന ഹിന്ദു പക്ഷത്തിൻ്റെ ഹർജി തള്ളി വാരാണസി കോടതി. ജസ്റ്റിസ്‌ യുഗുൽ ശംഭു അധ്യക്ഷനായ വാരാണസി സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ഹർജി തള്ളിയത്. ഫെബ്രുവരിയിലാണ് അഭിഭാഷകനായ വിജയ് ശങ്കർ റസ്‌തോഗി ഹർജി സമർപ്പിച്ചത്.

ഗ്യാന്‍വാപി: അധിക സര്‍വേ നടത്തണമെന്ന ഹൈന്ദവ പക്ഷത്തിന്റെ ആവശ്യം തള്ളി വാരാണസി കോടതി
ക്രമസമാധാനം പാലിക്കണമെന്ന നിർദേശം മാത്രം; ഗ്യാൻവാപി പള്ളിയിൽ പൂജ അനുവദിച്ചതിനെതിരായ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി

ഗ്യാൻവ്യാപി സമുച്ചയത്തിൽ മുഴുവൻ സമഗ്രമായ സർവേ നടത്താൻ എഎസ്ഐയോട് ഉത്തരവിടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഖനനം അല്ലെങ്കിൽ വേർതിരിച്ചെടുക്കൽ രീതികൾ, ജിയോ-റേഡിയോളജി സിസ്റ്റം, ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ, പുരാവസ്തു രീതികൾ എന്നിവ ഉപയോഗിച്ച് സെറ്റിൽമെൻ്റ് പ്ലോട്ട് നമ്പർ 9130-ൽ സ്ഥിതി ചെയ്യുന്ന മുഴുവൻ ഗ്യാൻവ്യാപി കോമ്പൗണ്ടിലും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്ഐ) ശാസ്ത്രീയ സർവേ നടത്തണം എന്നായിരുന്നു ആവശ്യം. കേന്ദ്ര താഴികക്കുടം, നിലവറകളും ഗേറ്റുകളും, അറകൾ എന്നിവിടങ്ങളിൽ നിലവിലുള്ള ഘടനയ്ക്ക് കേടുപാടുകൾ വരുത്താതെ സർവേ ചെയ്യണമെന്നും അപേക്ഷയിൽ ഉണ്ടായിരുന്നു.

ആദി വിശ്വേശ്വരൻ്റേതായ 9131, 9132 എന്നീ പ്ലോട്ടുകളോട് ചേർന്നുള്ള പ്ലോട്ട് നമ്പർ 9130-ലാണ് ഗ്യാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഗ്യാൻവാപി മസ്ജിദ് മാനേജ്മെൻ്റിൻ്റെ ചുമതലയുള്ള അഞ്ജുമാൻ ഇൻ്റസാമിയ മസ്ജിദ് കമ്മിറ്റി കോടതിയിൽ ഹർജിയെ എതിർത്തിരുന്നു. അതേസമയം വിധിക്കെതിരെ അലഹബാദ് ഹൈക്കോടതിയിലോ ജില്ലാ കോടതിയിലോ ഇതിനെതിരെ അപ്പീൽ പോകുമെന്നു റസ്‌തോഗി വ്യക്തമാക്കി.

ഗ്യാന്‍വാപി: അധിക സര്‍വേ നടത്തണമെന്ന ഹൈന്ദവ പക്ഷത്തിന്റെ ആവശ്യം തള്ളി വാരാണസി കോടതി
ക്രമസമാധാനം പാലിക്കണമെന്ന നിർദേശം മാത്രം; ഗ്യാൻവാപി പള്ളിയിൽ പൂജ അനുവദിച്ചതിനെതിരായ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി

2023 ജൂലായ് 21ലെ വാരണാസി ജില്ലാ ജഡ്ജിയുടെ ഉത്തരവ് പ്രകാരം കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാൻവാപി പരിസരത്ത് എഎസ്ഐ ശാസ്ത്രീയ സർവേ നടത്തിയിരുന്നു. എഎസ്ഐ അതിൻ്റെ സർവേ കണ്ടെത്തലുകൾ മുദ്രവച്ച റിപ്പോർട്ടിൽ ഡിസംബർ 18ന് ജില്ലാ കോടതിയിൽ സമർപ്പിച്ചു. വാസ്തുവിദ്യാ അവശിഷ്ടങ്ങൾ, പുരാവസ്തുക്കൾ, ലിഖിതങ്ങൾ, കല, ശിൽപങ്ങൾ മറ്റ് സവിശേഷതകൾ എന്നിവ എഎസ്ഐ വിശദമായി പഠിച്ചിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് കോടതി ഇരുപക്ഷത്തിനും നൽകിയിരുന്നു.

പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് നേരത്തെ ക്ഷേത്രത്തിന് മുകളിലാണ് നിർമ്മിച്ചതെന്ന് ഹിന്ദു ഹർജിക്കാർ അവകാശപ്പെട്ടതാണ് സർവേ ഉൾപ്പടെയുള്ള നിയമനടപടികളിലേക്ക് വഴിവെച്ചത്.

logo
The Fourth
www.thefourthnews.in