എൻഡിഎയുടെ ഭാഗമാകാൻ ജെഡിഎസ്; പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാതെ 
കുമാരസ്വാമി ഡൽഹിയിലേക്ക്

എൻഡിഎയുടെ ഭാഗമാകാൻ ജെഡിഎസ്; പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാതെ കുമാരസ്വാമി ഡൽഹിയിലേക്ക്

പ്രതിപക്ഷ നേതൃസ്ഥാനത്തിന് കരുക്കൾനീക്കി ജെഡിഎസ്
Updated on
2 min read

കർണാടകയിലെ പ്രാദേശിക പാർട്ടിയായ ജനതാദൾ എസ്‌ ബിജെപി നയിക്കുന്ന എൻഡിഎ പാളയത്തിലേക്ക് അടുക്കുന്നു. എൻഡിഎ ഘടക ക്ഷികളുടെ യോഗത്തിലേക്ക് ജെഡിഎസിന് ക്ഷണം ലഭിച്ചതായാണ് കർണാടക ബിജെപി നേതാക്കൾ സ്ഥിരീകരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ജെഡിഎസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം ബെംഗളൂരുവിൽ നടക്കുന്ന കോൺഗ്രസ് വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ജെഡിഎസ് വ്യക്തമാക്കിയിട്ടുമുണ്ട്.

എൻഡിഎയുടെ ഭാഗമാകാൻ ജെഡിഎസ്; പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാതെ 
കുമാരസ്വാമി ഡൽഹിയിലേക്ക്
ബിജെപിക്ക് എതിരെ ഒന്നിച്ച്; പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗം ഇന്ന് ബെംഗളൂരുവിൽ, പുതിയ 10 പ്രാദേശിക പാർട്ടികൾക്ക് ക്ഷണം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ജെഡിഎസ്‌ കർണാടകയിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് തൊട്ടു പിറകെയാണ് ബിജെപിയുമായുള്ള 'സൗഹൃദം' പുനരാംരംഭിച്ചത്. നേരത്തെ ഡൽഹിയിൽ മുതിർന്ന നേതാവ് അമിത് ഷായുമായി ജെഡിഎസ് നിയമസഭാ കക്ഷി നേതാവ് എച്ച് ഡി കുമാര സ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു. പൊതുതിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കാനുള്ള സാഹചര്യം ഇരുപാർട്ടികളും വിലയിരുത്തി വരികയാണ്. ഈ ദിശയിൽ അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കവെയാണ് ബെംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം.

എൻഡിഎയുടെ ഭാഗമാകാൻ ജെഡിഎസ്; പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാതെ 
കുമാരസ്വാമി ഡൽഹിയിലേക്ക്
ഉത്തരേന്ത്യയിൽ മഴ ഒഴിഞ്ഞിട്ടില്ല; ഈയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം പാർട്ടി നേതാക്കൾ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ടെകിലും ബിജെപി ബാന്ധവം സംബന്ധിച്ച് വ്യക്തമായ ഉത്തരമില്ല. നാളെ ഡൽഹിയിൽ നടക്കുന്ന യോഗത്തിലേക്ക് എച്ച് ഡി ദേവെ ഗൗഡയ്ക്കും കുമാര സ്വാമിക്കും ജെ പി നദ്ദയുടെ ക്ഷണമുണ്ടെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എൻ രവി കുമാർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

എൻഡിഎയുടെ ഭാഗമാകാൻ ജെഡിഎസ്; പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാതെ 
കുമാരസ്വാമി ഡൽഹിയിലേക്ക്
കർക്കിടക വാവ് ദിനത്തില്‍ ബലിതർപ്പണം നടത്തി വിശ്വാസികൾ; ക്ഷേത്രങ്ങളിലും ബലിയിടൽ കേന്ദ്രങ്ങളിലും വൻ തിരക്ക്

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കാൻ ഇരുപാർട്ടികളുടെയും മുതിർന്ന നേതാക്കൾ ഒരുക്കമാണ്. എന്നാൽ താഴെ തട്ടിലുള്ള നേതാക്കന്മാരെയും പ്രവർത്തകരെയും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ജെഡിഎസിന് സമയം വേണം. 28 ലോക്സഭാ സീറ്റുകളുള്ള കർണാടകയിൽ നിന്ന് പരമാവധി സീറ്റുകൾ പിടിച്ചെടുക്കാൻ ജെഡിഎസുമായുള്ള സഖ്യം ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്. ജെഡിഎസിന് ഒന്ന് നിവർന്നു നിൽക്കാൻ ആരുടെയെങ്കിലും താങ്ങില്ലാതെ പറ്റില്ലെന്ന അവസ്ഥയാണ്. ഈ സാഹചര്യം അണികളെയും സാധാരണ പ്രവർത്തകരെയും പറഞ്ഞു ബോധ്യപ്പെടുത്തുക എന്നതാണ് കടമ്പ.

എൻഡിഎയുടെ ഭാഗമാകാൻ ജെഡിഎസ്; പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാതെ 
കുമാരസ്വാമി ഡൽഹിയിലേക്ക്
ഒടുവില്‍ ജോക്കോ വീണു; വിംബിള്‍ഡണ്‍ കിരീടം അല്‍കാരസിന്

ജെഡിഎസ് - ബിജെപി ലയനമാണ് ബിജെപി തുടക്കത്തിൽ ലക്ഷ്യം വച്ചിരുന്നത് എന്നാൽ ജെഡിഎസ് ഇതിനോടുള്ള എതിർപ്പ് അറിയിച്ചിരുന്നു. കർണാടക നിയമസഭയുടെ 'സംയുക്ത പാർട്ടി പ്രതിപക്ഷ നേതാവ് സ്ഥാനം' നൽകി എച്ച് ഡി കുമാരസ്വാമിയെ പാട്ടിലാക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ ബിജെപി. മുഖ്യ പ്രതിപക്ഷമായ ബിജെപിക്കു കർണാടക നിയമസഭയിൽ ഇതുവരെ നേതാവിനെ പ്രഖ്യാപിക്കാത്തതിന് ഇതാണ് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ബിജെപിയിലെ ഒരു വിഭാഗത്തിന് ഈ നീക്കത്തിൽ എതിർപ്പാണ്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം എല്ലാ വിഷയത്തിലും അന്തിമ തീരുമാനം എന്ന നിലപാടിലാണ് എച്ച് ഡി ദേവെ ഗൗഡയും കൂട്ടരും.

logo
The Fourth
www.thefourthnews.in