സ്ത്രീ സുരക്ഷ: കായിക ഫെഡറേഷനുകളില്‍ ആഭ്യന്തര സമിതികള്‍ 'കളത്തിന് പുറത്ത്'

സ്ത്രീ സുരക്ഷ: കായിക ഫെഡറേഷനുകളില്‍ ആഭ്യന്തര സമിതികള്‍ 'കളത്തിന് പുറത്ത്'

ദേശീയ സ്പോർട്സ് ഫെഡറേഷനുകളിൽ പകുതിയിലും നിയമപ്രകാരം നിർബന്ധിതമായ ആഭ്യന്തര കമ്മിറ്റികൾ നിലവിലില്ലെന്ന് റിപ്പോർട്ട്
Updated on
2 min read

രാജ്യത്തെ പകുതിയോളം സ്പോർട്സ് ഫെഡറേഷനുകളിലും ലൈംഗിക പീഡന പരാതികൾക്കായുള്ള ആഭ്യന്തര കമ്മിറ്റികൾ ഇല്ലെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ആകെ 30 സ്പോർട്സ് ഫെഡറേഷനുകളിൽ 16 എണ്ണത്തിലും കൃത്യമായ മാനദണ്ഡങ്ങളോട് കൂടിയ ആഭ്യന്തര കമ്മിറ്റികൾ (ഐസിസി) നിലവിലില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്. 2013 ലെ പ്രിവൻഷൻ എഗൈൻസ്റ് സെക്ഷ്വൽ ഹരാസ്മെന്റ് (PoSH ) ആക്ട് പ്രകാരം ജോലിസ്ഥലങ്ങളിൽ പരാതിപരിഹാരത്തിനായുള്ള ആഭ്യന്തര കമ്മിറ്റി ഉണ്ടായിരിക്കൽ നിർബന്ധമാണ്‌.

സ്ത്രീ സുരക്ഷ: കായിക ഫെഡറേഷനുകളില്‍ ആഭ്യന്തര സമിതികള്‍ 'കളത്തിന് പുറത്ത്'
സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദർശിക്കാനെത്തിയ പി ടി ഉഷയ്‌ക്കെതിരെ പ്രതിഷേധം

സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യന്നതിനാവശ്യമായ ഒരു പ്രധാന ഘടകമാണ് PoSH നിയമത്തിന് കീഴിലുള്ള ഐസിസി. ഏതൊരു പരാതിയും ആദ്യം പരിഗണിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന ഇടമായാണ് ഐസിസി രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിയമമനുസരിച്ച്, അതിൽ കുറഞ്ഞത് നാല് അംഗങ്ങൾ ഉണ്ടായിരിക്കണം. അവരിൽ പകുതിയെങ്കിലും സ്ത്രീകൾ ആവണം. എൻ‌ജി‌ഒയിൽ നിന്നുള്ളതോ സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന അസോസിയേഷനിൽ നിന്നുള്ളതോ അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ പരിചയമുള്ളതോ ആയ ഒരു ബാഹ്യ അംഗവും കമ്മിറ്റിയിൽ ഉണ്ടായിരിക്കണം.അഭിഭാഷകരാണ് മിക്ക ആഭ്യന്തര കമ്മിറ്റികളിലും ബാഹ്യ അംഗമായി ഉണ്ടാകാറുള്ളത്.

ഗുസ്തി ഉൾപ്പടെ അഞ്ച് ഫെഡറേഷനുകളിലാണ് ആഭ്യന്തര കമ്മിറ്റികൾ തീരെ നിലവിലില്ലാത്തത്. നാല് ഫെഡറേഷനുകളിലെ ആഭ്യന്തര കമ്മിറ്റിയിൽ നിശ്ചിത അംഗങ്ങൾ ഇല്ല. ആറ് കമ്മിറ്റികളിൽ ബാഹ്യ അംഗം ഇല്ല. ഒരു ഫെഡറേഷനിൽ രണ്ട് പാനലുകൾ ഉണ്ട്. എന്നാൽ രണ്ടിലും സ്വതന്ത്ര അംഗം ഉണ്ടായിരുന്നില്ല.

സ്ത്രീ സുരക്ഷ: കായിക ഫെഡറേഷനുകളില്‍ ആഭ്യന്തര സമിതികള്‍ 'കളത്തിന് പുറത്ത്'
'ഇവർ നമ്മുടെ പെണ്മക്കൾ, എത്ര ശക്തനെങ്കിലും കഠിനമായ ശിക്ഷ ഉറപ്പാക്കണം'; ഗുസ്തി താരങ്ങളെ സന്ദർശിച്ച് കെജ്രിവാൾ

ജിംനാസ്റ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ ആഭ്യന്തര കമ്മിറ്റി നിലവിൽ ഇല്ല. ആറംഗ പാനലിൽ രണ്ട് സ്ത്രീകളുള്ള ഒരു "അന്വേഷണ സമിതി" ഉണ്ടെങ്കിലും ബാഹ്യ അംഗമില്ല. എല്ലാ പ്രശ്‌നങ്ങൾക്കും പൊതുവായ അന്വേഷണ സമിതിയുണ്ടെന്നാണ് വിഷയത്തിൽ ഫെഡറേഷൻ അധ്യക്ഷന്റെ വിശദീകരണം. നേരത്തെ അതുപോലും ഉണ്ടായിരുന്നില്ല എന്നദ്ദേഹം പറയുന്നു.

ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലും ഐസിസി ഇല്ല." നിയമപരമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകുകയാണ്, ഒരു മാസത്തിനുള്ളിൽ ഒരു ഐസിസി നിലവിൽവരും,” സെക്രട്ടറി ജനറൽ കമലേഷ് മേത്ത പറഞ്ഞു.

സ്ത്രീ സുരക്ഷ: കായിക ഫെഡറേഷനുകളില്‍ ആഭ്യന്തര സമിതികള്‍ 'കളത്തിന് പുറത്ത്'
ലൈംഗിക ചൂഷണ പരാതി: സമരം പുനരാരംഭിച്ചതിന് പിന്നാലെ ഗുസ്തി താരങ്ങള്‍ സുപ്രീംകോടതിയിലേയ്ക്ക്

ഹാൻഡ്ബോൾ , റെസ്ലിംഗ്, വോളിബോൾ എന്നിവയാണ് ഐസിസി ഇല്ലാത്ത മറ്റ് ഫെഡറേഷനുകൾ. കമ്മിറ്റി ഉടൻ നിലവിൽ വരും എന്നാണ് ഹാൻഡ്ബോൾ ഫെഡറേഷന്റെ വിശദീകരണം. ലൈംഗിക പീഡനക്കേസുകളുണ്ടെങ്കിൽ അത് ഫെഡറേഷന്റെ ജനറൽ ബോഡി യോഗത്തിൽ ഉന്നയിക്കും. പ്രത്യേക സമിതിയില്ല എന്ന് വോളിബോൾ ഫെഡറേഷൻ വ്യക്തമാക്കി.

ജൂഡോ , സ്ക്വാഷ് റാക്കറ്റ്സ് , അമച്വർ കബഡി, ബില്യാർഡ്സ് & സ്നൂക്കർ എന്നീ ഫെഡറേഷനുകളിൽ ഐസിസിയിൽ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലുള്ള അംഗങ്ങളില്ല. ഭൂരിഭാഗം കമ്മിറ്റികളിലും മൂന്ന് അംഗമാണുള്ളത്. അനുബന്ധ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. നാലാം അംഗത്തെ ഉടൻ എത്തിക്കുമെന്നാണ് എല്ലാവരുടെയും വിശദീകരണം.

സ്ത്രീ സുരക്ഷ: കായിക ഫെഡറേഷനുകളില്‍ ആഭ്യന്തര സമിതികള്‍ 'കളത്തിന് പുറത്ത്'
'ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തത് രാജ്യത്തിന് അപമാനം'; നീതി ലഭിക്കും വരെ സമരം തുടരുമെന്ന് വനിതാ ഗുസ്തി താരങ്ങൾ

ബാഡ്മിന്റൺ, ആർച്ചറി, ബാസ്കറ്റ്ബോൾ , ഇന്ത്യൻ ട്രയാത്തലൺ, യാച്ചിംഗ് ,ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷൻ എന്നീ ഫെഡറേഷനുകളിൽ ഐസിസിക്ക് ബാഹ്യ അംഗം ഇല്ല. ഭാരോദ്വഹന ഫെഡറേഷനിൽ മൂന്നംഗ ഐസിസിയും നാലംഗ ലൈംഗിക പീഡന നിരോധന സമിതിയും ഉണ്ടെങ്കിലും രണ്ടിലും പുറത്ത് നിന്നുള്ള അംഗങ്ങളില്ല. ആവശ്യമാണെങ്കിൽ ചേർക്കും, പരാതി ലഭിച്ചാൽ ബാഹ്യ അംഗത്തെ കണ്ടെത്തും , നടപടികൾ പുരോഗമിക്കുന്നു എന്ന ഒഴുക്കൻ മറുപടിയാണ് ഈ ഫെഡറേഷൻ അധികാരികളും പറയുന്നത്.

logo
The Fourth
www.thefourthnews.in