ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില കുറയ്ക്കുമെന്നത് മാധ്യമസൃഷ്ടി: ഹർദീപ്സിങ് പുരി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില കുറയ്ക്കുമെന്നത് മാധ്യമസൃഷ്ടി: ഹർദീപ്സിങ് പുരി

ആജ് തക് ജി20 ഉച്ചകോടിയിൽ പങ്കെടുക്കവെയാണ് ഹർദീപ്സിങിന്റെ പ്രതികരണം
Updated on
1 min read

അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാർ ഇന്ധനവില കുറയ്ക്കുമെന്നത് തെറ്റിദ്ധാരണയാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രിയും പെട്രോളിയം പ്രകൃതി വാതക മന്ത്രിയുമായ ഹർദീപ്സിങ് പുരി പറഞ്ഞു. ആജ് തക് ജി20 ഉച്ചകോടിയിൽ പങ്കെടുക്കവെയാണ് ഹർദീപ്സിങ് ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനായി ഇന്ധന വില കുറയുമോ എന്ന ചോദ്യത്തോട് ആണ് ഹർദീപ്സിങ് പ്രതികരിച്ചത്.‌

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ ഇന്ധനവില കുറയ്ക്കുമെന്നത് മാധ്യമങ്ങൾ പ്രചരിപ്പിച്ച അവകാശവാദമാണെന്നും എന്നാൽ അതിൽ കഴമ്പില്ലെന്നുമാണ് ഹർദീപ്സിങ് പുരിയുടെ പ്രതികരണം. അന്താരാഷ്‌ട്ര വില, ഗതാഗത ചെലവ്, ശുദ്ധീകരണ ചെലവ്, നികുതി എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് ഇന്ധനവില നിശ്ചയിക്കുന്നതെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. ഇത്തരം ഘടകങ്ങളെ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതനുസരിച്ചാണ് രാജ്യത്തെ ഇന്ധനവില നിശ്ചയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില കുറയ്ക്കുമെന്നത് മാധ്യമസൃഷ്ടി: ഹർദീപ്സിങ് പുരി
വികസിത രാജ്യമായാൽ ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യമെന്ന നാണക്കേട് മാറുമോ? മോദിയുടെ മോഹവും യാഥാര്‍ത്ഥ്യവും

കോവിഡ് മഹാമാരിക്ക് ശേഷം കഴിഞ്ഞ വർഷം എണ്ണവില ഉയർന്നപ്പോൾ, എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങളോട് വില കുറയ്ക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്നും പകരം, വില കുറയ്ക്കാൻ സർക്കാർ ഇന്ധനത്തിന്റെ എക്സൈസ് തീരുവയാണ് കുറച്ചതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാർ ഇന്ധനത്തിന്റെ മൂല്യവർദ്ധിത നികുതി കുറച്ചുകൊണ്ട് എണ്ണ വില 8 രൂപ മുതൽ 11 രൂപ വരെ കുറയ്ക്കുകയും ചെയ്തിരുന്നുവെന്നും പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില കുറയ്ക്കുമെന്നത് മാധ്യമസൃഷ്ടി: ഹർദീപ്സിങ് പുരി
ഡൽഹി സുര്‍ജിത് ഭവനില്‍ ജി 20 വിരുദ്ധ സെമിനാർ തടഞ്ഞ് പോലീസ്; ഗേറ്റ് പൂട്ടി

പരിപാടിയിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യയെക്കുറിച്ചും കേന്ദ്രമന്ത്രിയോട് ചോദിച്ചിരുന്നു. എന്നാൽ മറുപടിയായി, താൻ രാജവംശ രാഷ്ട്രീയത്തിന് എതിരാണെന്ന് ആംആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായി നടത്തിയ സംഭാഷണത്തെ അനുസ്മരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. എന്തിനാണ് പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായതെന്ന് കെജ്‌രിവാളിനോട് ചോദിച്ചപ്പോൾ അത് വെറും രാഷ്ട്രീയമാണെന്ന് ആയിരുന്നു ആംആദ്മി പാർട്ടി നേതാവിന്റെ പ്രതികരണമെന്നും ഹർദീപ് സിങ് വ്യക്തമാക്കി. രാഷ്ട്രീയത്തിൽ ഉത്സാഹം കാണിക്കുന്നത് പ്രധാനമാണ് പ്രത്യേകിച്ചും നിങ്ങൾക്ക് ഒന്നും ഇല്ലെങ്കിൽ എന്ന് പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ചു കൊണ്ട് ഹർദീപ് സിങ് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില കുറയ്ക്കുമെന്നത് മാധ്യമസൃഷ്ടി: ഹർദീപ്സിങ് പുരി
നെഗറ്റീവ് വാർത്തകൾ നിരീക്ഷിക്കാന്‍ നിര്‍ദേശം; മാധ്യമങ്ങളില്‍ പിടിമുറുക്കാന്‍ യുപി സര്‍ക്കാര്‍

വികസ്വര രാജ്യങ്ങൾക്ക് ഇന്ത്യയുടെ അനുഭവങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഈ വർഷം ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിനെക്കുറിച്ച് സംസാരിച്ച ഹർദീപ് സിംങ് പറഞ്ഞു. ആഗോള ദക്ഷിണേന്ത്യയുടെ ശബ്ദമെന്ന് വിളിക്കപ്പെടുന്ന ഒരു രാഷ്ട്രത്തെ ഇന്ത്യ വികസിപ്പിക്കുകയാണെന്ന്, അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി രാജ്യം മാറിയെന്നതിനെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് 2002ൽ ആരംഭിച്ച മെട്രോ ട്രെയിൻ ചൈന കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ മെട്രോ സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in