നൂഹിൽ റോഹിങ്ക്യൻ അഭയാർഥികൾ അറസ്റ്റിൽ; വർഗീയ സംഘർഷത്തിലെ പങ്കിന് തെളിവുണ്ടെന്ന് പോലീസ്

നൂഹിൽ റോഹിങ്ക്യൻ അഭയാർഥികൾ അറസ്റ്റിൽ; വർഗീയ സംഘർഷത്തിലെ പങ്കിന് തെളിവുണ്ടെന്ന് പോലീസ്

നൂഹിൽ കർഫ്യൂ ഇളവ് പ്രഖ്യാപിച്ചു
Updated on
1 min read

നൂഹ് ജില്ലയിലുണ്ടായ വർഗീയ സംഘർഷങ്ങൾക്ക് പിന്നാലെ ഹരിയാനയില്‍ നിരവധി റോഹിങ്ക്യന്‍ അഭയാർഥികള്‍ അറസ്റ്റില്‍. അഭയാർഥികളിൽ ചിലർ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞതിന് കൃത്യമായ തെളിവുണ്ടെന്ന് ഹരിയാന പോലീസ് വ്യക്തമാക്കി. ടൗരുവിൽ അനധികൃതമായി ഭൂമി കൈവശപ്പെടുത്തി താമസം ആരംഭിച്ചവരാണ് ഇവരിലേറെയുമെന്ന് പോലീസ് പറയുന്നു. ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ റോഹിങ്ക്യകൾ ആക്രമിച്ചതായും ആരോപണമുണ്ട്.

നൂഹിൽ റോഹിങ്ക്യൻ അഭയാർഥികൾ അറസ്റ്റിൽ; വർഗീയ സംഘർഷത്തിലെ പങ്കിന് തെളിവുണ്ടെന്ന് പോലീസ്
ഹരിയാനയിൽ യുപി മോഡൽ 'ബുൾഡോസർ നടപടി'യുമായി മനോഹർ ലാൽ ഖട്ടാർ; ടൗരുവിൽ നിരവധി കുടിലുകൾ തകർത്തു

വർഗീയ സംഘർഷങ്ങളിൽ പങ്കാളികളായ 17 റോഹിങ്ക്യൻ മുസ്ലിങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് പോലീസ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേർത്തിരിക്കുന്നതെന്നാണ് വിശദീകരണം. നൂഹിലെ അൻപതിലേറെ സ്ഥലങ്ങളിൽ റോഹിങ്ക്യൻ കൈയേറ്റം നടന്നതായി കണ്ടെത്തിയെന്നും പോലീസ് പറയുന്നു.

നൂഹിൽ റോഹിങ്ക്യൻ അഭയാർഥികൾ അറസ്റ്റിൽ; വർഗീയ സംഘർഷത്തിലെ പങ്കിന് തെളിവുണ്ടെന്ന് പോലീസ്
'ഞങ്ങൾക്ക് എല്ലാവരെയും സംരക്ഷിക്കാനാകില്ല'; വിവാദ പരാമർശത്തില്‍ വിശദീകരണവുമായി ഹരിയാന മുഖ്യമന്ത്രി

എന്നാൽ പോലീസിന്റെ ആരോപണം തള്ളി വിവിധ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി. അഭയാർഥി ക്യാമ്പുകളിലുള്ളവരിലേറെയും പച്ചക്കറി വിൽപ്പനക്കാരും റിക്ഷ വലിക്കുന്നവരുമാണ്. അവരുടെ ഭാഗത്ത് നിന്ന് കൈയേറ്റശ്രമങ്ങളുണ്ടായിട്ടില്ലെന്നും വിശദീകരിക്കുന്നു. കൊള്ളക്കാരും കുറ്റവാളികളുമെന്ന നിലയിലാണ് റോഹിങ്ക്യകളോടെല്ലാം പെരുമാറുന്നെന്നും ആരോപണമുണ്ട്.

സർക്കാർ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് കഴിഞ്ഞദിവസങ്ങളിൽ നൂഹിൽ നിരവധി കുടിലുകളും കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകർത്തിരുന്നു. ഈമേഖലയിൽ നിന്നുള്ളവരാണ് സംസ്ഥാനത്തെ വർഗീയ കലാപത്തിന് പിന്നിലെന്ന് ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയും ആരോപിച്ചിരുന്നു. പിന്നാലെയാണ് ബുൾഡോസർ ഉപയോ​ഗിച്ച് കുടിലുകൾ പൊളിക്കുന്ന നടപടികളിലേക്ക് കടന്നത്. മേഖലയിൽ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ട വിഎച്ച്പി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞവർ നിന്നിരുന്ന ഹോട്ടലും പൊളിച്ചുനീക്കി.

അതിനിടെ നൂഹില്‍ കർഫ്യൂവില്‍ ഇളവ് അനുവദിച്ചു. നൂഹ്, ടൗരു, പുൻഹാന, ഫിറോസ്പൂർ ജിർക്ക, പിംഗ്‌വോൺ, നാഗിന എന്നിവിടങ്ങളിൽ, ബാങ്കുകളും എടിഎമ്മുകളും രാവിലെ 10മണിമുതല്‍ വൈകീട്ട് മൂന്ന് മണിവരെ തുറന്ന് പ്രർത്തിക്കും. രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ മാത്രമായിരിക്കും പണമിടപാട്. സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ പ്രദേശത്ത് ഇന്റര്‍നെറ്റ് സൗകര്യം പുനഃസ്ഥാപിക്കേണ്ടെന്നാണ് തീരുമാനം.

logo
The Fourth
www.thefourthnews.in