ഹാഥ്റസ് പെൺകുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി; 'ബലാത്സംഗം നടന്നതിന് തെളിവില്ല, കേസിൽ ബാഹ്യ ഇടപെടലെന്ന് സംശയം'

ഹാഥ്റസ് പെൺകുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി; 'ബലാത്സംഗം നടന്നതിന് തെളിവില്ല, കേസിൽ ബാഹ്യ ഇടപെടലെന്ന് സംശയം'

പ്രതി സന്ദീപ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നു എന്ന് പ്രഥമദൃഷ്ട്യാ പറയാനാവില്ലെന്ന് പ്രത്യേക കോടതി ജഡ്ജി ത്രിലോക് പാല്‍ സിങ് ഉത്തരവില്‍ പറയുന്നു.
Updated on
2 min read

ഹാഥ്റസ് കേസില്‍ കൂട്ടബലാത്സംഗം നടന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന് കോടതി. നാല് കുറ്റാരോപിതര്‍ക്കെതിരെ കൂട്ടബലാത്സംഗ ആരോപണം ഇരയാക്കപ്പെട്ട പെണ്‍കുട്ടി ഉയര്‍ത്തിയത് ബാഹ്യ ഇടപെടല്‍ മൂലമാകാം എന്നാണ് കോടതിയുടെ വിലയിരുത്തൽ. നാല് കുറ്റാരോപിതരില്‍ മൂന്ന് പേരെ വെറുതെ വിടുകയും ഒരാളെ കുറ്റക്കാരനെന്ന് വിധിക്കുകയും ചെയ്ത പ്രത്യേക കോടതി വിധിയിലാണ് ഇക്കാര്യങ്ങളുള്ളത്. പ്രതി സന്ദീപ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നു എന്ന് പ്രഥമദൃഷ്ട്യാ പറയാനാവില്ലെന്ന് പ്രത്യേക കോടതി ജഡ്ജി ത്രിലോക് പാല്‍ സിങ് ഉത്തരവില്‍ പറയുന്നു. പെൺകുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും കോടതി വിധിയെഴുതി.

ഹാഥ്റസ് പെൺകുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി; 'ബലാത്സംഗം നടന്നതിന് തെളിവില്ല, കേസിൽ ബാഹ്യ ഇടപെടലെന്ന് സംശയം'
ഹാഥ്‌റസ് പെൺകുട്ടിയുടെ കുടുംബം കഴിയുന്നത് തടവറയിലെന്ന പോലെ;വീടിനുചുറ്റും സുരക്ഷാഉദ്യോഗസ്ഥർ

2020 സെപ്റ്റംബറിലാണ് 19 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ക്രൂരമായ പീഡനങ്ങള്‍ക്ക് പെണ്‍കുട്ടി ഇരയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 14 നായിരുന്നു ബലാത്സംഗത്തിന് ഇരയാക്കിയത്. 15 ദിവസത്തിന് ശേഷം പെണ്‍കുട്ടി മരിച്ചു. രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ന്ന സംഭവമാണിത്. കുടുംബത്തിന്‌റെ അനുമതിയില്ലാതെ രാത്രി തന്നെ പോലീസ് മൃതദേഹം സംസ്‌കരിച്ചതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

മാര്‍ച്ച് രണ്ടിനാണ് കേസില്‍ കോടതി വിധി പറഞ്ഞത്. സന്ദീപാണ് ഏക കുറ്റവാളിയെന്ന് കോടതി വിധിച്ചു. ജീവപര്യന്തം തടവ് ശിക്ഷയും 50,000 രൂപ പിഴയുമാണ് ഇയാള്‍ക്ക് കോടതി വിധിച്ച ശിക്ഷ. മറ്റ് മൂന്ന് പേരെ വെറുതെ വിടുകയായിരുന്നു. ഈ ഉത്തരവിലാണ് വിചിത്ര വാദങ്ങള്‍ കോടതി ഉന്നയിക്കുന്നത്. മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റത്തിനും എസ് സി - എസ് ടി നിയമപ്രകാരവുമാണ് സന്ദീപിനെ ശിക്ഷിച്ചത്. പ്രതിക്കെതിരെ കൊലക്കുറ്റം (ഐപിസി 302ാം വകുപ്പ് പ്രകാരം) കേസെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യം പ്രതിക്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കാനായില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. സംഭവം നടന്ന് എട്ട് ദിവസത്തിന് ശേഷവും പെണ്‍കുട്ടി സംസാരിച്ചിരുന്നു. ഇതാണ് ഐപിസി 302 ഒഴിവാക്കാന്‍ കോടതി കാരണമായി പറയുന്നത്.

ഇരയുടെ വൈദ്യ പരിശോധനകളിലോന്നും കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതായുളള തെളിവുകളില്ലെന്ന് കോടതി വിലയിരുത്തി.

ഹാഥ്‌റസ് സംഭവത്തിന് ശേഷം അരങ്ങേറിയ കാര്യങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടെന്നും ബാഹ്യ ഇടപെടലുണ്ടെന്നുമാണ് കോടതിയുടെ വിലയിരുത്തല്‍. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ, നിരവധി പേര്‍ കാണുകയും കുടുംബാംഗങ്ങള്‍ പലതവണ പെണ്‍കുട്ടിയെ കാണുകയും ചെയ്തിരുന്നു. സന്ദീപല്ലാതെ മറ്റ് മൂന്ന് പേരുടെ പേര് പെണ്‍കുട്ടി പറഞ്ഞത് മറ്റുള്ളവരുടെ നിര്‍ബന്ധം കൊണ്ടോ സ്വാധീനം കൊണ്ടോ ആകാമെന്നുമാണ് വിലയിരുത്തല്‍. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം നല്‍കിയ മൊഴിയില്‍ ഒരാളുടെ പേര് മാത്രമാണ് നല്‍കിയതെന്നും എട്ട് ദിവസം കഴിഞ്ഞ് നല്‍കിയ മൊഴിയിലാണ് മറ്റുള്ളവരുടെ പേരുകള്‍ നല്‍കിയതെന്നും അന്ന് മാത്രമാണ് ബലാത്സംഗം നടന്നെന്ന് പറഞ്ഞതെന്നും കോടതി വിശദീകരിക്കുന്നു. ഇക്കാരണത്താല്‍ നാലുപേര്‍ ബലാത്സംഗത്തിനിരയാക്കിയെന്ന പെണ്‍കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ബലാത്സംഗം നടന്നതായി മെഡിക്കൽ പരിശോധനകളിലൊന്നും കണ്ടെത്താനായില്ലെന്ന് കോടതി വ്യക്തമാക്കി. കഴുത്തിലുണ്ടായ മുറിവാണ് മരണത്തിലേക്ക് നയിച്ചതെന്നും സന്ദീപ് ഷാള്‍കൊണ്ട് മുറുക്കിയപ്പോഴാണ് ഇതുണ്ടായതെന്നുമാണ് കോടതി കണ്ടെത്തല്‍. രവി, ലവ്കുഷ്, രാമു എന്നീ മൂന്ന് പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയതി.

logo
The Fourth
www.thefourthnews.in