ജെഡിഎസ് ത്രിശങ്കുവിൽ, എൻഡിഎ യോഗത്തിലേക്ക് ക്ഷണമില്ല; കാത്തിരുന്ന് കാണാമെന്ന് കുമാരസ്വാമി

ജെഡിഎസ് ത്രിശങ്കുവിൽ, എൻഡിഎ യോഗത്തിലേക്ക് ക്ഷണമില്ല; കാത്തിരുന്ന് കാണാമെന്ന് കുമാരസ്വാമി

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യ ചർച്ചകൾക്ക് സമയമായില്ലെന്നാണ് കുമാരസ്വാമിയുടെ വിശദീകരണം
Updated on
1 min read

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ സഖ്യരൂപീകരണ ചർച്ചകൾ പൊടിപൊടിക്കെ ത്രിശങ്കുവിലായി ജനതാദൾ സെകുലർ. വിശാല പ്രതിപക്ഷ സഖ്യത്തിലില്ലെന്ന് ജെഡിഎസ് വ്യക്തിമാക്കിയെങ്കിലും നാളെ നടക്കുന്ന എൻഡിഎ യോഗത്തിലേക്കും ക്ഷണമില്ല. സഖ്യം സംബന്ധിച്ച വാർത്തകളോട് കാത്തിരുന്നുകാണാം സമയമുണ്ടല്ലോ എന്നാണ് ജെഡിസ് നേതാവ് എച്ച് ഡി കുമാരസ്വാമിയുടെ പ്രതികരണം.

ജെഡിഎസ് ത്രിശങ്കുവിൽ, എൻഡിഎ യോഗത്തിലേക്ക് ക്ഷണമില്ല; കാത്തിരുന്ന് കാണാമെന്ന് കുമാരസ്വാമി
എൻഡിഎയുടെ ഭാഗമാകാൻ ജെഡിഎസ്; പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാതെ കുമാരസ്വാമി ഡൽഹിയിലേക്ക്

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി ബിജെപിയുമായി ജെഡിഎസ് സഖ്യമുണ്ടാക്കിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കർണാടകയിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായി. ബിജെപിയുമായി കൈകോർക്കാൻ ജെഡിഎസ് നേതൃത്തിന് താത്പര്യമുണ്ടെങ്കിലും ക്ഷണം ലഭിക്കാത്തത് ഭാവി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സഖ്യത്തിലില്ലാത്ത ചിരാഗ് പസ്വാനടക്കം നാളെ നടക്കുന്ന യോഗത്തിലേക്ക് ക്ഷണമുണ്ട്.

ജെഡിഎസ് ത്രിശങ്കുവിൽ, എൻഡിഎ യോഗത്തിലേക്ക് ക്ഷണമില്ല; കാത്തിരുന്ന് കാണാമെന്ന് കുമാരസ്വാമി
'ആറ് ലോക്സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റും'; എൻഡിഎയിൽ ചേരാൻ ഉപാധികൾ വച്ച് ചിരാഗ് പസ്വാൻ

എന്‍ഡിഎ ഘടക കക്ഷികളുടെ യോഗത്തിലേക്ക് ജെഡിഎസിന് ക്ഷണം ലഭിച്ചെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ ഡല്‍ഹിയില്‍ മുതിര്‍ന്ന നേതാവ് അമിത് ഷായുമായി കുമാരസ്വാമി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ യോഗത്തിലേക്ക് ക്ഷണം ലഭിച്ചില്ലെന്ന് കുമാരസ്വാമി സ്ഥിരീകരിച്ചു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ ' അപക്വ'മെന്നും അദ്ദേഹം വിശേഷിപ്പിച്ചു. തിരഞ്ഞെടുപ്പിന് ഇനി എട്ട്- ഒൻപത് മാസം ബാക്കിയുണ്ടെന്നും നമുക്ക് നോക്കാമെന്നുമായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.

ബെംഗളൂരുവില്‍ നടക്കുന്ന വിശാല പ്രതിപക്ഷയോഗത്തെ വലിയ നേട്ടമായാണ് കോണ്‍ഗ്രസ് കാണുന്നതെന്നും കുമാര സ്വാമി കുറ്റപ്പെടുത്തി. ''പ്രതിപക്ഷ യോഗത്തിനായി ഇവിടെ വഴിയോരങ്ങളില്‍ ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മറ്റാരും ചെയ്യാത്ത എന്തൊക്കെയോ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയെന്ന മട്ടിലാണ് പരിപാടികള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.'' ജനതാദള്‍ എസ് അവസാനിച്ചു എന്ന മിഥ്യാധാരണയിലാണ് കോണ്‍ഗ്രസ് ഉള്ളതെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

ജെഡിഎസ് ത്രിശങ്കുവിൽ, എൻഡിഎ യോഗത്തിലേക്ക് ക്ഷണമില്ല; കാത്തിരുന്ന് കാണാമെന്ന് കുമാരസ്വാമി
വിശാല പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കുമെന്ന് ആം ആദ്മി പാർട്ടി; തീരുമാനം ഡൽഹി ഓർഡിനൻസിൽ കോൺഗ്രസ് നിലപാടറിയിച്ചതോടെ

കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസിന് കര്‍ഷക ആത്മഹത്യയെക്കുറിച്ച് വേവലാതിയില്ലെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി. 42 കര്‍ഷകര്‍ കര്‍ണാടകയില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഇതേക്കുറിച്ച് യാതൊരു ആശങ്കയുമില്ല. ഇത്തരം കടുത്ത നടപടികളെടുക്കരുതെന്ന് കര്‍ഷകരോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ട് പോലുനില്ലെന്നും കുമാര സ്വാമി പറഞ്ഞു.

logo
The Fourth
www.thefourthnews.in