ഉത്തരേന്ത്യയിലെ പേമാരിപ്പെയ്ത്ത്: മൂന്ന് ദിവസത്തിനിടെ പൊലിഞ്ഞത് 42 ജീവൻ, നഷ്ടം കോടികൾ

ഉത്തരേന്ത്യയിലെ പേമാരിപ്പെയ്ത്ത്: മൂന്ന് ദിവസത്തിനിടെ പൊലിഞ്ഞത് 42 ജീവൻ, നഷ്ടം കോടികൾ

ഇടതടവില്ലാതെ പെയ്തിറങ്ങിയ പേമാരിയിൽ റോഡുകൾ, വൈദ്യുതി ട്രാൻസ്ഫോർമറുകൾ, സബ് സ്റ്റേഷനുകൾ, നിരവധി ജലവിതരണ പദ്ധതികൾ എന്നിവയുൾപ്പെടെ തകരാറിലായി
Updated on
1 min read

ഉത്തരേന്ത്യയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ പേമാരിപ്പെയ്ത്തിനെ തുടർന്നുണ്ടായ വ്യാപക ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും 42 മരണം. നദികളായ ബ്യാസും സത്ലജുമെല്ലാം കരകവിഞ്ഞ് സമീപപ്രദേശങ്ങളെ മുഴുവൻ വിഴുങ്ങി. ഹിമാചൽ പ്രദേശിൽ 20, ജമ്മു കശ്മീരിൽ 15, ഡൽഹിയിൽ അഞ്ച്, രാജസ്ഥാനിലും ഹരിയാനയിലും ഓരോരുത്തർ വീതവും മരിച്ചതായി സംസ്ഥാനങ്ങളിലെ ദുരന്തനിവാരണ ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെ മഴക്കെടുതിയിൽ നൂറിലേറെപേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.

ഇടതടവില്ലാതെ പെയ്തിറങ്ങിയ പേമാരിയിൽ ഹിമാചല്‍ പ്രദേശിലെ റോഡുകൾ, വൈദ്യുതി ട്രാൻസ്ഫോർമറുകൾ, സബ് സ്റ്റേഷനുകൾ, നിരവധി ജലവിതരണ പദ്ധതികൾ എന്നിവയുൾപ്പെടെ തകരാറിലായി. 4000 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. 4,686 ട്രാൻസ്‌ഫോർമറുകൾക്ക് കേടുപാടുകൾ ഉണ്ടായതോടെ നൂറുകണക്കിന് ഗ്രാമങ്ങളാണ് ഇരുട്ടിലാക്കിയിരിക്കുന്നത്. മണാലി- ലേ ഹൈവേയ്ക്കും കഴിഞ്ഞദിവസം തകരാർ സംഭവിച്ചിരുന്നു. ഇതോടെ ലാഹൗൾ- സ്പീതി ജില്ലകളെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണ് ഇല്ലാതായത്. സ്പീതി, കുളു ജില്ലകളിൽ കുടുങ്ങിക്കിടക്കുന്ന മുന്നൂറോളം ടൂറിസ്റ്റുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

പേമാരിയിൽ പെട്ട് പഞ്ചാബിലും മൂന്നുപേർ മരിച്ചിരുന്നു. മൊഹാലി, റോപട്, പട്യാല, ഫത്തേഹ്ഗഡ് സാഹിബ്, ജലന്ധർ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 14 എൻഡിആർഎഫ് സംഘങ്ങളും സംസ്ഥാന ദുരന്തനിവാരണ സേനയുമെല്ലാം ഒത്തൊരുമിച്ചതാണ് സംസ്ഥാനത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. ദുരന്തത്തിലുണ്ടായ നഷ്ടങ്ങളുടെ കണക്കെടുക്കാൻ പരിശ്രമിക്കുകയാണെന്ന് പുഞ്ച മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു.

ഉത്തരേന്ത്യയിലെ പേമാരിപ്പെയ്ത്ത്: മൂന്ന് ദിവസത്തിനിടെ പൊലിഞ്ഞത് 42 ജീവൻ, നഷ്ടം കോടികൾ
ഉത്തരേന്ത്യയിലെ കനത്ത മഴയ്ക്ക് കാരണമെന്ത് ? കാലാവസ്ഥാ വ്യതിയാനമോ ? അപൂർവ പ്രതിഭാസമോ ?

ഹരിയാനയിലുണ്ടായ മഴക്കെടുതിയിൽ നിരവധി റെയിൽ പാതകൾ, ദേശീയപാത, പാലങ്ങൾ, പവർ സ്റ്റേഷനുകൾ എന്നിവയ്ക്ക് കാര്യമായ തകരാർ സംഭവിച്ചിരുന്നു. മൂന്ന് കുട്ടികളുൾപ്പെടെ അഞ്ച് പേരാണ് കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്ത് മരിച്ചത്. അൻപതോളം ട്രെയിനുകളുടെ യാത്രയ്ക്കും പേമാരി തടസം സൃഷ്ടിച്ചിരുന്നു.

ഏറ്റവും പുതിയ പ്രതിഭാസം മൂലം ഞായറാഴ്ച ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ 153 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായാണ് കണക്ക്. 1982ന് ശേഷം ജൂലൈയിലെ ഒരു ദിവസത്തിൽ ഏറ്റവും ഉയർന്ന മഴയാണിതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ അസ്വസ്ഥത (ഡിസ്റ്റർബൻസ്)യും മൺസൂൺ കാറ്റിന്റെ പ്രതിപ്രവർത്തനവുമാണ് കനത്ത മഴയുടെ പ്രധാന കാരണം. ഈ പ്രതിഭാസം ഹിമാചൽ പ്രദേശിന് മുകളിൽ സൃഷ്ടിച്ച വായുഗർത്തമാണ് ഹിമാചൽ പ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യിക്കുന്നതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സ്ഥിരീകരിച്ചു.

ഉത്തരേന്ത്യയിലെ പേമാരിപ്പെയ്ത്ത്: മൂന്ന് ദിവസത്തിനിടെ പൊലിഞ്ഞത് 42 ജീവൻ, നഷ്ടം കോടികൾ
ഉത്തരേന്ത്യയിൽ കനത്തമഴ, മണ്ണിടിച്ചിൽ, ഗതാഗത തടസം; യമുനാതീരത്ത് അതീവ ജാഗ്രതാ നിർദേശം

പടിഞ്ഞാറൻ അസ്വസ്ഥതയും മൺസൂൺ കാറ്റും തമ്മിലുള്ള ഈ പ്രതിപ്രവർത്തനം അടുത്ത 24-36 മണിക്കൂർ വരെ നിലനിൽക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴയ്ക്ക് കാരണമാകുമെന്ന് ഐഎംഡി പറയുന്നു.

logo
The Fourth
www.thefourthnews.in