ഹേമമാലിനി
ഹേമമാലിനി

കൊച്ചുമക്കളെ ശ്രദ്ധിക്കണം; സ്വന്തം മണ്ഡലമെങ്കിലും തിരക്കിട്ട് മഥുരയിലേക്ക് പോകാനാവില്ല: ഹേമാ മാലിനി

2020ല്‍ പുറത്തിറങ്ങിയ ഷിംല മിര്‍ച്ചിയാണ് ഹേമാ മാലിനി അവസാനം അഭിനയിച്ച ചിത്രം
Updated on
1 min read

ലോക്‌സഭാ എംപിയെങ്കിലും സ്വന്തം കൊച്ചുമക്കളുടെ കാര്യങ്ങള്‍ക്ക് താന്‍ മുന്‍ഗണന നല്‍കുമെന്ന് ബിജെപി എംപിയും പ്രശസ്ത ബോളിവുഡ് നടിയുമായ ഹേമാ മാലിനി. പൊതുപ്രവര്‍ത്തനത്തില്‍ ഇറങ്ങിയത് ശേഷം വ്യക്തി ജീവിതത്തെ രാഷ്ട്രീയം എങ്ങനെ ബാധിക്കുന്നു എന്ന് വിശദീകരിക്കുകവെയാണ് ഹേമാ മാലിനിയുടെ പരാമര്‍ശം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

മഥുരയില്‍ ജയന്ത് ചൗധരിയെ പരാജയപ്പെടുത്തിയാണ് ഹേമാ മാലിനി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്

തന്റെ നിയോജക മണ്ഡലമായ മഥുര സന്ദര്‍ശിക്കാന്‍ തന്നോട് ആവശ്യപ്പെട്ടാല്‍ തിരക്കിട്ട് അങ്ങോട്ട് പോകാന്‍ സാധിക്കില്ലെന്നാണ് ഹേമ മാലിനി പറയുന്നത്. 'പെട്ടെന്ന് മണ്ഡലത്തിലെത്തണമെന്ന് ആവശ്യപ്പെട്ടാല്‍ എനിക്കതിന് സാധിച്ചെന്ന് വരില്ല. ആ സമയം എന്റെ മറ്റ് ഉത്തരവാദിത്വങ്ങള്‍ അവരെ ഓര്‍മ്മിപ്പിക്കും. ചില സമയങ്ങള്‍ എന്റെ മകള്‍ വീട്ടിലുണ്ടാകാറില്ല, അവര്‍ മുംബൈയിലേക്ക് പോയിട്ടുണ്ടാവും. ഈ സമയം മുത്തശ്ശി എന്ന നിലയില്‍ കുട്ടികളുടെ ഉത്തരവാദിത്വം എനിക്കുണ്ട്. എന്നാല്‍ ഞാന്‍ മഥുരയില്‍ ആയിരിക്കുമ്പോള്‍ ജനപ്രതിനിധി എന്ന നിലയിലുള്ള കടമകള്‍ പുര്‍ണമായും നിര്‍വഹിക്കാറുണ്ട്. എന്റെ നൃത്തപരിശീലനം പോലും അങ്ങോട്ടേയ്ക്ക് മാറ്റാറുണ്ട്.' എന്നും ഹേമ മാലിനി പറയുന്നു.

ഹേമമാലിനി
ഹേമമാലിനി

മുംബൈയില്‍ സ്ഥിരതാമസക്കാരിയായ താരം 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഥുരയില്‍ ജയന്ത് ചൗധരിയെ പരാജയപ്പെടുത്തിലാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

2020ല്‍ പുറത്തിറങ്ങിയ ഷിംല മിര്‍ച്ചി എന്ന ചിത്രത്തിലാണ് ഹേമ അവസാനമായി അഭിനയിച്ചത്. അഭിമുഖത്തില്‍ തന്റെ സിനിമകളെ കുറിച്ചും താരം അഭിമുഖത്തില്‍ മനസ്സ് തുറന്നു. അഭിനയിച്ച സിനിമകളോക്കാള്‍ ചിത്രങ്ങളിലെ ചില സീനുകളാണ് ഇഷ്ടമെന്നും ഹേമമാലിനി പറയുന്നു.

logo
The Fourth
www.thefourthnews.in