ഝാർഖണ്ഡ് മുഖ്യമന്ത്രിയായി  ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചതോടെ സോറൻ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഉറപ്പായിരുന്നു
Updated on
1 min read

ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറൻ നാലാം തവണയും ഝാർഖണ്ഡ് മുഖ്യമന്ത്രിയായി നവംബർ 26 ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവരുൾപ്പെടെ പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി  ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും
കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു

ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചതോടെ സോറൻ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഉറപ്പായിരുന്നു. ജെഎംഎം, കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ (ആർജെഡി), സിപിഐ-എംഎൽ എന്നിവ ഉൾപ്പെടുന്ന സഖ്യം 81 അംഗ നിയമസഭയിൽ 56 സീറ്റുകൾ നേടി.

ജെഎംഎം 34, കോൺഗ്രസ് 16, ആർജെഡി 4, സിപിഐ-എംഎൽ 2 എന്നിങ്ങനെ വിജയക്കൊടി നാട്ടിയാണ് ഇന്ത്യ ബ്ലോക്ക് സഖ്യത്തിന് തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തുന്നത്.

ബിജെപിക്ക് ദയനീയ പരാജയമാണ് ഝാര്‍ഖണ്ഡില്‍ നേരിടേണ്ടി വന്നത്. 2000-ൽ ഝാർഖണ്ഡ് രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും മോശം പ്രകടനങ്ങളിലൊന്നിനാണ് ബിജെപി സാക്ഷ്യം വഹിച്ചത്.

logo
The Fourth
www.thefourthnews.in