ഗ്യാന്‍വ്യാപി കേസ്; മസ്ജിദില്‍ ശാസ്ത്രീയ അന്വേഷണത്തിന് ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി

ഗ്യാന്‍വ്യാപി കേസ്; മസ്ജിദില്‍ ശാസ്ത്രീയ അന്വേഷണത്തിന് ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി

കഴിഞ്ഞ ഒക്ടോബറില്‍ സര്‍വേ നടത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം വാരണാസി ജില്ലാ കോടതി തള്ളിയിരുന്നു
Updated on
1 min read

വാരണാസിയിലെ ഗ്യാന്‍വ്യാപി മസ്ജിദില്‍ നിന്ന് കണ്ടെത്തിയ ശിവലിംഗത്തിന്റെ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ച് അലഹബാദ് ഹൈക്കോടതി. കഴിഞ്ഞ ഒക്ടോബറില്‍ സര്‍വേ നടത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം വാരണാസി ജില്ലാ കോടതി തള്ളിയിരുന്നു. സര്‍വേ നടത്തുന്നതിന് ശാസ്ത്രീയമായ രീതികള്‍ ഉപയോഗിക്കണമെന്നും പള്ളിയില്‍ കേടുപാടുകള്‍ വരുത്തുന്നത് ഒഴിവാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

ഗ്യാന്‍വ്യാപി മസ്ജിദിന്റെ പരിസരത്തുള്ള ജലധാര ശിവലിംഗമാണെന്നാണ് ഹിന്ദു ആരാധകര്‍ അവകാശപ്പെടുന്നത്

ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സര്‍വേ നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ശാസ്ത്രീയ അന്വേഷണം വേണമെന്ന നാല് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹർജി കഴിഞ്ഞ വർഷം ഒക്ടോബറിൽ വാരണസി കോടതി തള്ളിയിരുന്നു. എന്നാല്‍ അതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ മിശ്ര ശാസ്ത്രീയ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഗ്യാന്‍വ്യാപി മസ്ജിദിന്റെ പരിസരത്തുള്ള ജലധാര ശിവലിംഗമാണെന്നാണ് ഹിന്ദു ആരാധകര്‍ അവകാശപ്പെടുന്നത്. ഇതിനാലാണ് ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. ഗ്യാന്‍വ്യാപി പള്ളിയില്‍ കണ്ടെത്തിയ ശിവലിംഗത്തിന്റെ കാലപ്പഴക്കം കണ്ടെത്താന്‍ സഹായിക്കുന്ന കാര്‍ബണ്‍ ഡേറ്റിങ് ഉള്‍പ്പെടെയുള്ള പരിശോധന നടത്താനാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.

കാര്‍ബണ്‍ ഡേറ്റിങ് വഴി ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പള്ളിയില്‍ വീഡിയോഗ്രാഫിക് സര്‍വേ നടത്തിയിരുന്നു. കാര്‍ബണ്‍ ഡേറ്റിങ് വഴി ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നും അതിലൂടെ മാത്രമേ ശിവലിംഗത്തിന്റെ പഴക്കവും മറ്റ് ഘടകങ്ങളും കണ്ടെത്താന്‍ സാധിക്കൂ എന്നുമായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന ആവശ്യം.

logo
The Fourth
www.thefourthnews.in