രാജ്യത്തിനെതിരായ ആസൂത്രിത ആക്രമണം; ഹിൻഡൻബർഗ് റിസ‍ര്‍ച്ചിന് മറുപടിയുമായി അദാനി ഗ്രൂപ്പ്

രാജ്യത്തിനെതിരായ ആസൂത്രിത ആക്രമണം; ഹിൻഡൻബർഗ് റിസ‍ര്‍ച്ചിന് മറുപടിയുമായി അദാനി ഗ്രൂപ്പ്

രാജ്യത്തിന് എതിരായ ആസൂത്രിത അക്രമാണെന്ന് കമ്പനി ആരോപിച്ചു
Updated on
1 min read

അമേരിക്കന്‍ ഷോര്‍ട്ട് സെല്ലിങ് കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉയര്‍ത്തിയ ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് അദാനി ഗ്രൂപ്പ്. അടിസ്ഥാനരഹിതവും അപകീർത്തിപ്പെടുത്തുന്നതുമായ ആരോപണങ്ങൾ രാജ്യത്തിന് എതിരായ ആസൂത്രിത അക്രമാണെന്ന് കമ്പനി ആരോപിച്ചു. ആരോപണങ്ങള്‍ കെട്ടുകഥകളാണെന്നും ഹിന്‍ഡന്‍ബര്‍ഗിന് നല്‍കിയ മറുപടിയില്‍ അദാനി പറയുന്നു. 413 പേജ് മറുപടിയാണ് അദാനി ഗ്രൂപ്പ് പുറത്തുവിട്ടത്. 

ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങൾ കേവലം ഏതെങ്കിലും ഒരു കമ്പനിക്ക് നേരെയുള്ള ആക്രമണമല്ല. രാജ്യത്തിന് എതിരായ ആസൂത്രിത അക്രമാണ്. ഇന്ത്യൻ സ്ഥാപനങ്ങളിലേക്കും ജുഡീഷ്യറിയിലേക്കുമുള്ള കടന്നുകയറ്റമാണെന്നും റിപ്പോർട്ടില്‍ പറയുന്നു. പൊതുമധ്യത്തിൽ ലഭ്യമായ വിവരങ്ങളെ തെറ്റായ വ്യാഖ്യാനിച്ച്  ഹിൻഡൻബർഗ് നുണപ്രചാരണം നടത്തി. വിദേശത്ത് ഷെൽ കമ്പനികൾ ഉണ്ടെന്ന ആരോപണം തെറ്റാണ്. ഹിൻഡൻബർഗ് റിസ‍ര്‍ച്ചിന്റെ 88 ചോദ്യങ്ങളിൽ 68നും അതത് കമ്പനികൾ വാർഷിക റിപ്പോർട്ടിൽ ഉത്തരം പറഞ്ഞിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

സ്റ്റോക്ക് മാർക്കറ്റിൽ അദാനി ഗ്രൂപ്പ് ഗുരുതര ക്രമക്കേടുകളും അക്കൗണ്ട് തിരിമറികളും നടത്തുന്നുവെന്നതായിരുന്നു ഹിൻഡൻബർഗിന്റെ ആരോപണം. ജനുവരി 24നാണ് റിപ്പോർട്ട് പുറത്തുവന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ഗൗതം അദാനിയുടെ ഏഴ് ലിസ്റ്റഡ് കമ്പനികൾക്കും കൂടി നഷ്ടമായത് 48 ബില്യൺ ഡോളറാണ്. ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് മുൻപായി സ്ഥാപനവുമായി ബന്ധപ്പെടുകയോ മറുപടി ചോദിക്കുകയോ ചെയ്തിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് സിഇഒ ജൂഗേഷിന്ദർ സിങ് പറഞ്ഞിരുന്നു. തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനരഹിതവും അപകീർത്തിപ്പെടുത്തപ്പെട്ടതുമായ ആരോപണങ്ങളുടെയും സംയോജനമാണ് റിപ്പോർട്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഹിൻഡൻബർഗിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു.

രാജ്യത്തിനെതിരായ ആസൂത്രിത ആക്രമണം; ഹിൻഡൻബർഗ് റിസ‍ര്‍ച്ചിന് മറുപടിയുമായി അദാനി ഗ്രൂപ്പ്
അദാനി നേരിടുന്ന പരീക്ഷണം 40 വര്‍ഷം മുന്‍പ് ധിരുഭായ് അംബാനി നേരിട്ടതിന് സമാനം

ആരോപണത്തിൽ അദാനി ഗ്രൂപ്പിനെ വെല്ലുവിളിച്ച് ഹിൻഡൻബർഗ് രം​ഗത്തെത്തിയിരുന്നു. ആരോപണത്തിൽ ഉറച്ച് നിൽക്കുന്നെന്നും അദാനി ഗ്രൂപ്പിന് പരാതി ഫയൽ നൽകാമെന്നും ഹിഡൻബർഗ് വ്യക്തമാക്കിയിരുന്നു. അദാനി ഗ്രൂപ്പ് നടത്തിയ ക്രമക്കേടുകളെക്കുറിച്ചുളള റിപ്പോർട്ടിന്റെ അവസാനം അക്കമിട്ട് 88 ചോദ്യങ്ങളാണ് ഹിൻഡൻബർഗ് റിസേർച്ച് ഉന്നയിക്കുന്നത്. എന്നാൽ ഈ ചോദ്യങ്ങളോട് അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നില്ല.

logo
The Fourth
www.thefourthnews.in