നെഹ്‌റുവിനെ 'പടിയിറക്കുന്ന' കേന്ദ്രസര്‍ക്കാര്‍; എന്താണ് തീന്‍ മൂര്‍ത്തി ഭവന്റെ ചരിത്രവും പ്രാധാന്യവും?

നെഹ്‌റുവിനെ 'പടിയിറക്കുന്ന' കേന്ദ്രസര്‍ക്കാര്‍; എന്താണ് തീന്‍ മൂര്‍ത്തി ഭവന്റെ ചരിത്രവും പ്രാധാന്യവും?

നെഹ്‌റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ 75-ാം ജന്മദിനമായ 1964 നവംബർ 14 ന് അന്നത്തെ രാഷ്ട്രപതി എസ് രാധാകൃഷ്ണനാണ് തീൻ മൂർത്തി ഭവൻ രാജ്യത്തിന് സമർപ്പിച്ചത്
Updated on
2 min read

ഡൽഹിയിലെ തീൻ മൂർത്തി സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന 'നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി'യുടെ പേര് മാറ്റാനുള്ള കേന്ദ്രസർക്കാർ നടപടിയെ ചുറ്റിപ്പറ്റി വിവാദങ്ങൾ പുകയുകയാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്തിയുടെ പേരിലുള്ള മ്യൂസിയത്തിന്റെ പേര് 'പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം’ എന്നാക്കി മാറ്റിയിരിക്കുകയാണ് കേന്ദ്രം. എല്ലാ പ്രധാനമന്ത്രിമാർക്കും തുല്യ പ്രാധാന്യം കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. നെഹ്‌റുവിന്റെ ചരിത്രപരമായ പ്രാധാന്യം പരമാവധി കുറച്ചുകൊണ്ടുവരാന്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നടത്തുന്ന നിരന്തര ശ്രമങ്ങളോടാണ് ഇതും ചേർത്ത വായിക്കേണ്ടത്.

എന്താണ് തീൻ മൂർത്തി ഭവന്റെ ചരിത്രപ്രാധാന്യം?

ന്യൂഡൽഹി സാമ്രാജ്യത്വ തലസ്ഥാനമായി ഉയർത്തുന്നതിന്റെ ഭാഗമായി 1929-30 കാലഘട്ടത്തിലാണ് തീൻ മൂർത്തി ഭവൻ നിർമിച്ചത്. പ്രശസ്തമായ കൊണാട്ട് പ്ലേസ് രൂപകൽപ്പന ചെയ്ത റോബർട്ട് ടോർ റസ്സലാണ് ഈ കെട്ടിടവും രൂപകൽപ്പന ചെയ്തത്.

തലസ്ഥാന നഗരമായ ഡൽഹിയുടെ ഹൃദയഭാഗത്ത് 30 ഏക്കറിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. വിക്ടോറിയൻ ഫ്രഞ്ച് വസ്തുവിദ്യയിൽ നിർമിച്ച കെട്ടിടം, ആദ്യം ബ്രിട്ടീഷ് ആർമിയുടെ കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഓച്ചിൻലെക്കിന്റെ വസതിയായിരുന്നു.

1947 ൽ രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷം പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഇവിടെ താമസമാക്കി. 1964 ൽ മരിക്കുന്നത് വരെ 16 വർഷക്കാലം നെഹ്‌റു തീൻ മൂർത്തി ഭവനിലാണ് താമസിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം ഇത് സ്മാരകമായി മാറ്റുകയായിരുന്നു.

നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി, നെഹ്‌റു പ്ലാനറ്റോറിയം, ഡൽഹി സുൽത്താനേറ്റ് ഭരണാധികാരി ഫിറോസ് ഷാ തുഗ്ലക്കിന്റെ 14-ാം നൂറ്റാണ്ടിലെ ഒരു ലോഡ്ജ്, പ്രധാനമന്ത്രി സംഗ്രഹാലയ എന്നിവ ഉൾപ്പെടുന്നതാണ് തീൻ മൂർത്തി ഭവൻ.

പതിനഞ്ചാമത്തെ ഇംപീരിയൽ സർവീസ് കാവൽറി ബ്രിഗേഡിന്റെ ഭാഗമായി 1918-ൽ ഹൈഫായ് ഉപരോധത്തിൽ ധീരമായി പോരാടിയ ജോധ്പൂർ, ഹൈദരാബാദ്, മൈസൂർ എന്നിവിടങ്ങളിൽനിന്നുള്ള സൈനികരുടെ സ്മരണയ്ക്കായി നിർമിച്ച മൂന്ന് വെങ്കല പ്രതിമകളുടെ പശ്ചാത്തലത്തിലാണ് കെട്ടിടത്തിന് തീൻ മൂർത്തി ഭവൻ എന്ന് പേരിട്ടത്

1966 ഏപ്രിൽ 1 നാണ്, ഒരു മ്യൂസിയവും സമ്പന്നമായ ലൈബ്രറിയും ഉൾക്കൊള്ളുന്ന സ്മാരകത്തിന്റെ നടത്തിപ്പിനായി നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി സ്ഥാപിച്ചു. പതിനഞ്ചാമത്തെ ഇംപീരിയൽ സർവീസ് കാവൽറി ബ്രിഗേഡിന്റെ ഭാഗമായി 1918-ൽ ഹൈഫായ് ഉപരോധത്തിൽ ധീരമായി പോരാടിയ ജോധ്പൂർ, ഹൈദരാബാദ്, മൈസൂർ എന്നിവിടങ്ങളിൽ നിന്നുള്ള സൈനികരുടെ സ്മരണയ്ക്കായി നിർമ്മിച്ച മൂന്ന് വെങ്കല പ്രതിമകളുടെ പശ്ചാത്തലത്തിൽ കെട്ടിടത്തിന് തീൻ മൂർത്തി ഭവൻ എന്ന് പേര് നൽകിയത്. ബ്രിട്ടീഷ് ശിൽപ്പി ലിയോനാർഡ് ജെന്നിങ്സ് ആണ് ഈ ശിൽപ്പങ്ങൾ നിർമിച്ചത്. ഈ ശില്പങ്ങളുടെ ഒരു ഭാഗത്ത് തീൻ മൂർത്തി ഭവനും മറുവശത്ത് രാഷ്‌ട്രപതി ഭവനുമാണ് സ്ഥിതി ചെയ്യുന്നത്.

നെഹ്‌റുവിനെ 'പടിയിറക്കുന്ന' കേന്ദ്രസര്‍ക്കാര്‍; എന്താണ് തീന്‍ മൂര്‍ത്തി ഭവന്റെ ചരിത്രവും പ്രാധാന്യവും?
തമസ്‌ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ തെളിമയോടെ ഉയര്‍ന്നുവരുന്ന ജവഹര്‍ലാല്‍ നെഹ്‌റു

നെഹ്‌റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ 75-ാം ജന്മദിനമായ 1964 നവംബർ 14 ന് അന്നത്തെ രാഷ്ട്രപതി എസ് രാധാകൃഷ്ണൻ തീൻ മൂർത്തി ഹൗസ് രാജ്യത്തിന് സമർപ്പിച്ചു. ആധുനികവും സമകാലികവുമായ ഇന്ത്യയെക്കുറിച്ചുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. ആദ്യം തീൻ മൂർത്തി ഹൗസിന്റെ കിഴക്കുഭാഗത്ത് മ്യൂസിയവും പടിഞ്ഞാറ് ഭാഗത്ത് ലൈബ്രറിയുമാണ് സ്ഥാപിച്ചത്. പിന്നീട് തീൻ മൂർത്തി ഹൗസിനോട് ചേർന്ന് ഒരു പ്രത്യേക ലൈബ്രറി കെട്ടിടം നിർമിക്കുകയും 1974 ജനുവരിയിൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് വിവി ഗിരി അത് ഉദ്ഘാടനം ചെയ്തു.

നെഹ്‌റുവിനെ 'പടിയിറക്കുന്ന' കേന്ദ്രസര്‍ക്കാര്‍; എന്താണ് തീന്‍ മൂര്‍ത്തി ഭവന്റെ ചരിത്രവും പ്രാധാന്യവും?
'വലിയ അരക്ഷിതത്വം പേറുന്ന മനുഷ്യനാണ് മോദി'; നെഹ്‌റുവിന്റെ പേരിലുള്ള മ്യൂസിയം പുനർനാമകരണം ചെയ്യുന്നതിനെതിരെ ജയറാം രമേശ്

ഇങ്ങനെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടെ ജീവിതവും പാരമ്പര്യവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് തീൻ മൂർത്തി ഭവൻ. പുസ്തകങ്ങളുടെയും മൈക്രോഫിലിമുകളുടെയും സമ്പുഷ്ടമായ ശേഖരത്തിന് പേരുകേട്ടതാണ് തീൻ മൂർത്തി ഭവൻ. ഇന്ത്യയിലെ പ്രധാന ഗവേഷണ സ്ഥാപനങ്ങളിലൊന്നായാണ് ഇത് കാണാക്കപ്പെടുന്നത്. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നും നിരവധി പേർ ഇവിടെ എത്താറുണ്ട്.

പ്രതിഷേധമുയർത്തി കോൺഗ്രസ്

മ്യൂസിയത്തിന്റെ പേരിൽനിന്ന് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നു കഴിഞ്ഞു. അരക്ഷിതത്വം നിറഞ്ഞ ചെറിയ മനുഷ്യനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (എൻഎംഎംഎൽ) ‘പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം’ എന്നാക്കി മാറ്റുന്നുവെന്ന റിപ്പോർട്ടിനോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

ഇന്ത്യൻ ദേശീയരാഷ്ട്രത്തിന്റെ ശില്പിയുടെ പേരും പൈതൃകവും വളച്ചൊടിക്കാനും ഇകഴ്ത്തിക്കാട്ടാനും നശിപ്പിക്കാനും മോദി എന്തും ചെയ്യും. അരക്ഷിതത്വങ്ങളിൽ വലയുന്ന ചെറിയ മനുഷ്യൻ സ്വയം വിശ്വഗുരുവായി ചമയുകയാണെന്നും ജയറാം രമേശ് വിമര്‍ശിച്ചു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് മ്യൂസിയത്തിന്റെ പേരുമാറ്റാൻ തീരുമാനമെടുത്തത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള 29 അംഗ മ്യൂസിയം കമ്മിറ്റിയിൽ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, അനുരാഗ് ഠാക്കൂർ, ധർമേന്ദ്ര പ്രധാൻ, ജി കിഷൻ റെഡ്ഡി, നിർമല സീതാരാമൻ എന്നിവരും അംഗങ്ങളാണ്.

logo
The Fourth
www.thefourthnews.in