അവശ്യമരുന്നുകൾ എത്തിക്കാനാവുന്നില്ല; കലാപം മൂലം ദുരിതത്തിലായി മണിപ്പൂരിലെ എയ്‌ഡ്‌സ് രോഗികൾ

അവശ്യമരുന്നുകൾ എത്തിക്കാനാവുന്നില്ല; കലാപം മൂലം ദുരിതത്തിലായി മണിപ്പൂരിലെ എയ്‌ഡ്‌സ് രോഗികൾ

കുട്ടികൾക്ക് ആവശ്യമായ ലോപിനാവിർ 40 മില്ലിഗ്രാം, റിട്ടോനാവിർ 10 മില്ലിഗ്രാം ഗുളികകളുടെ സ്റ്റോക്കില്ല. ഇതുകാരണം മുതിർന്നവരുടെ മരുന്ന് പകുതിയാക്കിയാണ് കുട്ടികൾക്ക് നൽകുന്നത്
Updated on
1 min read

മൂന്ന് മാസമായി വംശീയകലാപം നടക്കുന്ന മണിപ്പൂരിൽ ആവശ്യമരുന്നുകൾ ലഭിക്കാതെ ദുരിതത്തിലായി എയ്ഡ്സ് രോഗികൾ. മലയോര മേഖലയിൽ താമസിക്കുന്ന രോഗികകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. അക്രമവും വെടിവയ്പും നിത്യസംഭവമായതോടെ, തലസ്ഥാനമായ ഇംഫാലിൽനിന്ന് മലയോരമേഖലകളിലേക്കുള്ള അവശ്യവസ്തുക്കളുടെയും മരുന്നുകളുടെയും വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.

അവശ്യസാധനങ്ങളുടെ വിതരണം മെയ്തി ആധിപത്യമുള്ള ജനക്കൂട്ടം തടസ്സപ്പെടുത്തുന്നതായാണ് കുക്കി-സോ ഗ്രൂപ്പുകളുടെ ആരോപണം. എന്നാൽ എച്ച് ഐ വി പ്രതിരോധ മരുന്നുകൾക്ക് ക്ഷാമമില്ലെന്നാണ് മണിപ്പൂർ സർക്കാർ പറയുന്നത്.

അവശ്യമരുന്നുകൾ എത്തിക്കാനാവുന്നില്ല; കലാപം മൂലം ദുരിതത്തിലായി മണിപ്പൂരിലെ എയ്‌ഡ്‌സ് രോഗികൾ
മണിപ്പൂർ കലാപം: സുപ്രീംകോടതി നിയോഗിച്ച സമിതി മൂന്ന് റിപ്പോർട്ടുകൾ സമർപ്പിച്ചു

28,500 എച്ച്‌ഐവി രോഗികളാണ് മണിപ്പൂരിലുള്ളത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 0.24 ശതമാനമാണ് മണിപ്പൂരിന്റെ പങ്ക്. എന്നാൽ രാജ്യത്തെ ആകെ എയ്ഡ്സ് രോഗികളിൽ 1.04 ശതമാനം പേർ മണിപ്പൂരിൽ നിന്നാണ്. നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, ഇതിൽ വലിയൊരു പങ്കും ഉയർന്ന അപകടസാധ്യതയുള്ള നിലയിലാണ്. ഇവരുടെ കാര്യത്തിൽ നിരന്തരവും സൂക്ഷ്മവുമായ നിരീക്ഷണം ആവശ്യമാണ്. എന്നാൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ ഇത് നടപ്പിലാവുന്നില്ല.

എച്ച് ഐ വി രോഗികൾക്ക് അണുബാധയുടെ തീവ്രത അനുസരിച്ച് എല്ലാ ദിവസവും ആന്റി റിട്രോവൈറൽ മരുന്നുകൾ ആവശ്യമാണ്. ഈ മരുന്നുകൾ സർക്കാർ നടത്തുന്ന ആന്റി റിട്രോവൈറൽ തെറാപ്പി അല്ലെങ്കിൽ എആർടി കേന്ദ്രങ്ങളിൽ സൗജന്യമായി ലഭ്യമാവും. സാധാരണ സാഹചര്യങ്ങളിൽ, എച്ച് ഐ വി രോഗികൾക്ക് ഓരോ മാസവും ഒരുമിച്ച് മരുന്നുകൾ നല്കുകയാണ് ചെയ്യുക. ഇതിനുവേണ്ടിഎആർടി കേന്ദ്രങ്ങളിൽ ആവശ്യമായ സ്റ്റോക്ക് കരുതണം. എന്നാൽ മണിപ്പൂർ സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയിൽനിന്ന് ജൂൺ 24-നാണ് ചുരാചന്ദ്പൂർ ആന്റി റിട്രോവൈറൽ സെന്ററിന് അവസാനമായി മരുന്നുകൾ ലഭിച്ചത്. സെന്ററിന്റെ ചുമതലയുള്ള മെയ്തി വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥൻ മേയിൽ ഇംഫാലിലേക്ക് പലായനം ചെയ്തിരുന്നു.

അവശ്യമരുന്നുകൾ എത്തിക്കാനാവുന്നില്ല; കലാപം മൂലം ദുരിതത്തിലായി മണിപ്പൂരിലെ എയ്‌ഡ്‌സ് രോഗികൾ
മണിപ്പൂർ കലാപം: അന്വേഷണത്തിൽ ഇടപെട്ട് സുപ്രീംകോടതി; മൂന്നംഗ ജുഡീഷ്യൽ സമിതിയെ നിയോഗിച്ചു

കുട്ടികൾക്ക് ആവശ്യമായ ലോപിനാവിർ 40 മില്ലിഗ്രാം, റിട്ടോനാവിർ 10 മില്ലിഗ്രാം ഗുളികകളുടെ സ്റ്റോക്കില്ല. ഇതുകാരണം മുതിർന്നവരുടെ മരുന്ന് പകുതിയാക്കിയാണ് കുട്ടികൾക്ക് നൽകുന്നത്. പ്രതിരോധശേഷി കുറവായതിനാൽ ഹെപ്പറ്റൈറ്റിസ് വൈറസ് കോ-ഇൻഫെക്ഷൻ ബാധിച്ച എച്ച്‌ഐവി രോഗികൾക്കാവശ്യമായ ഹെപ്പറ്റൈറ്റിസ് സി മരുന്നുകളുടെ ദൗർലഭ്യവും ആശുപത്രികൾ നേരിടുന്നുണ്ട്.

അവശ്യമരുന്നുകൾ എത്തിക്കാനാവുന്നില്ല; കലാപം മൂലം ദുരിതത്തിലായി മണിപ്പൂരിലെ എയ്‌ഡ്‌സ് രോഗികൾ
കുകി-സോമി വേട്ടയാടൽ: 5 ജില്ലകൾക്ക് പ്രത്യേക സംരക്ഷണം വേണമെന്ന് പ്രധാനമന്ത്രിയോട് മണിപ്പൂർ എംഎല്‍എമാര്‍

അസം റൈഫിൾസിന്റെ സഹായത്തോടെ സ്റ്റോക്ക് എത്തിക്കാൻ സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. നേരത്തെ മരുന്നുകൾ ലഭ്യമാക്കാൻ അയൽ സംസ്ഥാനമായ മിസോറാമിന്റെ സാഹായം തേടിയിരുന്നു. എന്നാൽ മണിപ്പൂരിലെ സ്ഥിതിഗതികൾ മോശമായി തുടരുന്നതിനാൽ സുരക്ഷാ വാഹനങ്ങൾക്കുപോലും മരുന്നുകൾ കൊണ്ടുപോകാൻ കഴിയുന്നില്ലെന്നാണ് മിസോറാം എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഉദ്യോഗസ്ഥർ പറയുന്നത്.

logo
The Fourth
www.thefourthnews.in