മണിപ്പൂർ: ഇരുവിഭാഗത്തെയും ഒന്നിച്ചിരുത്തി ചർച്ച ഉടന്‍; സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി അമിത് ഷാ

മണിപ്പൂർ: ഇരുവിഭാഗത്തെയും ഒന്നിച്ചിരുത്തി ചർച്ച ഉടന്‍; സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി അമിത് ഷാ

സ്ത്രീകളെ അക്രമിക്കുന്ന വീഡിയോ ചിത്രീകരിച്ചയാളെ തിരിച്ചറിഞ്ഞു
Updated on
1 min read

വംശീയ കലാപം വന്‍നാശം വിതച്ച മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അന്തിമ ഘട്ടത്തിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുക്കി - മെയ്തി വിഭാഗങ്ങളുടെ പ്രതിനിധികളെ ഒന്നിച്ചിരുത്തിയുള്ള സമാധാന ചര്‍ച്ചകള്‍ ഉടനുണ്ടാകും എന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ അമിത് ഷാ ചൂണ്ടിക്കാട്ടി. മണിപ്പൂരിലെ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. സുതാര്യമായ വിചാരണ ഉറപ്പാക്കും. മണിപ്പൂരിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നിരന്തരം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കുക്കി - മെയ്തി വിഭാഗങ്ങളുടെ പ്രതിനിധികളെ ഒന്നിച്ചിരുത്തിയുള്ള സമാധാന ചര്‍ച്ചകള്‍ ഉടനുണ്ടാകും

മണിപ്പൂര്‍ കലാപം വടക്കുകിഴക്കൻ മേഖലയിൽ സമാധാനവും വികസനവും കൊണ്ടുവരാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ്. വരും ദിവസങ്ങളിൽ തന്നെ സംസ്ഥാനം സമാധാന അന്തരീക്ഷത്തിലേക്ക് മടങ്ങുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് ജൂലൈ 18ന് ശേഷം കലാപവുമായി ബന്ധപ്പെട്ട് മരണങ്ങള്‍ ഉണ്ടായിട്ടില്ല. സ്‌കൂളുകളിൽ ഹാജർ നില 82 ശതമാനത്തിലെത്തി, 72 ശതമാനം സർക്കാർ ജീവനക്കാരും ജോലിയിൽ തിരിച്ചെത്തിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

അതിനിടെ, മണിപ്പൂരില്‍ രണ്ട് കുകി സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച യുവാവിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വിവരം പുറത്തുവിട്ടത്.

കലാപം വടക്കുകിഴക്കൻ മേഖലയിൽ സമാധാനവും വികസനവും കൊണ്ടുവരാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി

അമിത് ഷാ

മണിപ്പൂർ: ഇരുവിഭാഗത്തെയും ഒന്നിച്ചിരുത്തി ചർച്ച ഉടന്‍; സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി അമിത് ഷാ
മണിപ്പൂർ കലാപം: കുകി സ്ത്രീകളെ നഗ്നരാക്കി നടത്തിയതില്‍ അന്വേഷണം സിബിഐയ്ക്ക് വിടും; ശുപാർശ ചെയ്ത് കേന്ദ്രം

സ്ത്രീകളെ നഗ്നരായി നടത്തിക്കുകയും ഇതിലൊരാളെ കൂട്ട ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിലെ അന്വേഷണം സിബിഐക്ക് കൈമാറാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരുന്നു. കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്ത് നടത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമർപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മണിപ്പൂര്‍ കലാപത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേസ് സിബിഐയ്ക്ക് കൈമാറാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

logo
The Fourth
www.thefourthnews.in