ദളിത് യുവാവിനെ വിവാഹം കഴിക്കുന്നത് തടയാന്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി; വിവരമറിഞ്ഞ കാമുകന്‍ ജീവനൊടുക്കി
മകള്‍ ദളിത് യുവാവിനെ വിവാഹം കഴിക്കുന്നത് തടയാന്‍ പിതാവ് മകളെ കൊലപ്പെടുത്തി. കര്‍ണാടകയിലെ കോലാറിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കാമുകി കൊല്ലപ്പെട്ട വിവരമറിഞ്ഞ കാമുകന്‍ ആത്മഹത്യചെയ്തു.
കോലാര്‍ കെ ജി എഫിലെ കീര്‍ത്തി എന്ന പെണ്‍കുട്ടിയെയാണ് അച്ഛന്‍ കൃഷ്ണമൂര്‍ത്തി കൊലപ്പെടുത്തിയത് . അന്യജാതിയില്‍പെട്ട ഗംഗാധര്‍ എന്ന യുവാവുമായി കീര്‍ത്തി കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു . പ്രണയ ബന്ധത്തെ കീര്‍ത്തിയുടെ കുടുംബം എതിര്‍ത്തതോടെ ഇരുവരും വിവാഹത്തിനൊരുങ്ങുകയായിരുന്നു. ഇതേ ചൊല്ലി അച്ഛനും മകളും തമ്മില്‍ വീട്ടില്‍ വാക്കു തര്‍ക്കമുണ്ടായി. തര്‍ക്കം മൂത്തതോടെ കീര്‍ത്തിയെ അച്ഛന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്.
കൊലപാതക വിവരം അറിഞ്ഞ കാമുകൻ ഗംഗാധർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതായി കോലാർ പോലീസ് അറിയിച്ചു. കീർത്തിയുടെ അച്ഛൻ കൃഷ്ണമൂർത്തിയെ പോലീസ് അറസ്റ്റ് ചെയ്തു . ബിരുദ വിദ്യാർത്ഥിനിയായ കീർത്തി ഗൊല്ല സമുദായക്കാരിയാണ്. കാമുകൻ ഗംഗാധർ ദളിത് വിഭാഗത്തിൽപെടുന്നയാളാണ്. കോലാറിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥയാണ് ഇരുവരുടെയും മരണത്തിൽകലാശിച്ചതെന്ന് ചൂണ്ടിക്കാട്ടി നിരവധി ദളിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നു.