തമിഴ്നാട്ടിൽ വിഷമദ്യദുരന്തം;  മരിച്ചവരുടെ എണ്ണം പത്തായി, നിരവധി പേർ ആശുപത്രിയിൽ

തമിഴ്നാട്ടിൽ വിഷമദ്യദുരന്തം; മരിച്ചവരുടെ എണ്ണം പത്തായി, നിരവധി പേർ ആശുപത്രിയിൽ

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിലെ ഏഴ് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു
Updated on
1 min read

തമിഴ്നാട്ടിൽ വിഷമദ്യ ദുരന്തത്തില്‍ മൂന്ന് സ്ത്രീകളടക്കം മരിച്ചവരുടെയെണ്ണം പത്തായി. മരക്കാനത്ത് ആറ് പേരും മധുരാന്തകത്ത് നാല് പേരുമാണ് മരിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിലെ ഏഴ് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

എക്കിയാർകുപ്പം മത്സ്യബന്ധന ഗ്രാമത്തിലെ 80 ഓളം പേർ വിഷമദ്യം കഴിച്ചതായാണ് റിപ്പോർട്ട്. ഇതിൽ 20 ഓളം പേർ സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്. പുതുച്ചേരിയിൽ നിന്നാണ് ഈ പ്രദേശത്തേക്ക് വിഷമദ്യം കടത്തുന്നതെന്ന് കണ്ടെത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മരക്കാനം സ്വദേശി വി അമരനെ കസ്റ്റഡിയിലെടുത്തതായും പോലീസ് വ്യക്തമാക്കി. ഇയാളുടെ നാല് കൂട്ടാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

അതേസമയം, അനധികൃത മദ്യവിൽപ്പന ഇല്ലാതാക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു.

logo
The Fourth
www.thefourthnews.in