ദുരന്തഭൂമിയായി ഒഡിഷ: ട്രെയിന്‍ അപകടത്തില്‍ 233 മരണം, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും
ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ ബഹനാഗയില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 233 ആയി. ഒഡിഷ ചീഫ് സെക്രട്ടറിയാണ് മരണം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. സംഭവത്തില്‍ 900ത്തില്‍ അധികം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പരിക്കേറ്റവരില്‍ നാല് മലയാളികളുണ്ട്. തൃശൂര്‍ സ്വദേശികളായ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെ ആയിരുന്നു രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറോമണ്ഡല്‍ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ - ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. പാളം തെറ്റിയ ചരക്കുവണ്ടിയിലേക്ക് കോറോമണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ചു കയറിതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.
ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയില്‍വെ മന്ത്രി ഇന്ന് അപകട സ്ഥലം സന്ദര്‍ശിക്കും. അപകടത്തിന് പിന്നാലെ ദുരന്തബാധിതർക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകും. ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും നിസാര പരുക്കുള്ളവർക്ക് 50,000 രൂപയും നഷ്ടപരിഹാരമായി നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് സാധ്യമായ എല്ലാവഴികളും തേടുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലുള്ള 38-ഓളം ട്രെയിനുകള്‍ ഇതുവരെ റദ്ദാക്കിയിട്ടുണ്ട്. 40-ഓളം ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. പോലീസും റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. സൈന്യവും, ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.
ഹെൽപ്‌ലൈൻ നമ്പറുകൾ
ഹൗറ – 03326382217
ഖരക്പുർ – 8972073925, 9332392339
ബാലസോർ – 8249591559, 7978418322
ഷാലിമാർ – 9903370746
വിജയവാഡ – 0866 2576924
രാജമുന്ദ്രി – 08832420541
ചെന്നൈ – - 044- 25330952, 044-25330953 & 044-25354771