'ഫോണ്‍ വിളികളില്‍ കന്നുകാലികളുടെ ശബ്ദം, പണവുമായി എത്തിയ ജീന്‍സും ഷര്‍ട്ടുമിട്ട ആള്‍'; കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ ആസൂത്രകരെ കണ്ടെത്തിയ സംഭവബഹുലകഥ

'ഫോണ്‍ വിളികളില്‍ കന്നുകാലികളുടെ ശബ്ദം, പണവുമായി എത്തിയ ജീന്‍സും ഷര്‍ട്ടുമിട്ട ആള്‍'; കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ ആസൂത്രകരെ കണ്ടെത്തിയ സംഭവബഹുലകഥ

ഇന്ത്യൻ എയർലൈൻസ് വിമാന റാഞ്ചല്‍ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ അതിനു പിന്നില്‍ ആരാണെന്ന് എങ്ങനെ കണ്ടെത്തിയെന്നു വെളിപ്പെടുത്തുകയാണ് അന്നത്തെ അന്വേഷണ സംഘാംഗം ഡി ശിവാനന്ദന്‍.
Updated on
5 min read

നെറ്റ് ഫ്‌ളിക്‌സിന്റെ പുതിയ വെബ്‌സീരീസായ 'ഐസി814 ഹൈജാക്കിങ്' ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്. ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും കറുത്ത സംഭവത്തെ ആസ്പദമാക്കി നിര്‍മിച്ച സീരീസ് അന്നത്തെ സംഭവവികാസങ്ങളിലേക്ക് വീണ്ടും കൊണ്ടുപോകുക മാത്രമല്ല ചെയ്തത്, മറിച്ച് വിവാദ കോഹലാഹലങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.

വിമാനം റാഞ്ചിയവരുടെ പേരുകള്‍ സംബന്ധിച്ചായിരുന്നു വിവാദങ്ങള്‍ ഉയര്‍ന്നത്. റാഞ്ചികള്‍ക്ക് സീരിസിൽ ഹൈന്ദവ നാമങ്ങള്‍ നല്‍കിയതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ റാഞ്ചികള്‍ പരസ്പരം ഹൈന്ദവ നാമങ്ങള്‍ ആയിരുന്നു വിളിച്ചിരുന്നതെന്ന് അന്ന് വിമാനത്തില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാര്‍ വെളിപ്പെടുത്തിയതോടെ വിവാദങ്ങള്‍ ഏറെക്കുറേ കെട്ടടങ്ങുകയും ചെയ്തു.

ഇപ്പോള്‍ ഇതാദ്യമായി ആ റാഞ്ചല്‍ കേസ് എങ്ങനെയാണ് ചുരുളഴിച്ചതെന്നു വ്യക്തമാക്കുകയാണ് മുംബൈ പോലീസ്. ഇന്ത്യൻ എയർലൈൻസ് വിമാന റാഞ്ചല്‍ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ അതിനു പിന്നില്‍ ആരാണെന്ന് എങ്ങനെ കണ്ടെത്തിയെന്നു വെളിപ്പെടുത്തുകയാണ് അന്നത്തെ അന്വേഷണ സംഘാംഗം ഡി ശിവാനന്ദന്‍.

അദ്ദേഹത്തിന്റെ പുസ്തകത്തിലെ ഒരധ്യായത്തിലൂടെ...

''1999 ഡിസംബര്‍ 24 ന്, കാഠ്മണ്ഡുവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം, ഐസി 814 നേപ്പാളിലെ കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 30 മിനിറ്റിനുള്ളില്‍ ഹൈജാക്ക് ചെയ്യപ്പെട്ടു. വിമാനം റാഞ്ചിയ വിവരം അറിഞ്ഞയുടന്‍ രാജ്യം മുഴുവന്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

ആ സമയത്ത്, ഞാന്‍ മുംബൈ പോലീസില്‍ ജോയിന്റ് കമ്മീഷണറായിരുന്നു. സംഭവത്തെക്കുറിച്ച് എന്റെ ബോസും മുംബൈ പോലീസ് കമ്മീഷണറുമായ ആര്‍ എച്ച് മെന്‍ഡോങ്കയെ അറിയിക്കുകയും മുഴുവന്‍ ക്രൈംബ്രാഞ്ചിനെയും അന്വേഷണത്തിനു നിയോഗിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

'ഫോണ്‍ വിളികളില്‍ കന്നുകാലികളുടെ ശബ്ദം, പണവുമായി എത്തിയ ജീന്‍സും ഷര്‍ട്ടുമിട്ട ആള്‍'; കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ ആസൂത്രകരെ കണ്ടെത്തിയ സംഭവബഹുലകഥ
'ഇന്ത്യൻ മതേതരത്വത്തിന് നേരെ ചൂണ്ടിയ 7.65 എംഎം പിസ്റ്റൾ'; കൊല്ലപ്പെട്ട് ഏഴുവര്‍ഷം കഴിഞ്ഞിട്ടും നീതി കിട്ടാതെ ഗൗരി ലങ്കേഷ്‌

ഹൈജാക്കിംഗിന്റെ അടുത്ത ദിവസം, ഡിസംബര്‍ 25 ക്രിസ്മസ് ദിനമായിരുന്നു, ഞാന്‍ ക്രോഫോര്‍ഡ് മാര്‍ക്കറ്റിലെ മുംബൈ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ എന്റെ ഓഫീസിലായിരുന്നു, ഏകദേശം 11 മണിക്ക്, എനിക്ക് ഷെഡ്യൂള്‍ ചെയ്യാത്ത ഒരു സന്ദര്‍ശകനുണ്ടായിരുന്നു. മഹാരാഷ്ട്ര കേഡറില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമന്ത് കര്‍ക്കറെയായിരുന്നു അത്.

ഇതൊരു സാധാരണ സന്ദര്‍ശനമല്ലെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. മുംബൈയിലുള്ള ഒരു ഫോണ്‍ നമ്പര്‍ റോ കണ്ടെത്തിയിട്ടുണ്ടെന്നും അതില്‍ നിന്നു പാകിസ്താനിലെ ഒരു ഫോണ്‍ നമ്പറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഹേമന്ത് കര്‍ക്കറെ എന്നെ അറിയിച്ചു. അദ്ദേഹം ഫോണ്‍ നമ്പര്‍ തന്നു, ഞാന്‍ ഉടനെ തന്നെ അത് ട്രെയ്‌സ് ചെയ്യാന്‍ ആരംഭിച്ചു.

ഓപ്പറേഷന്‍ സുഗമമായും കാര്യക്ഷമമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ടീമുകള്‍ രൂപീകരിക്കുകയും പ്രത്യേക ജോലികള്‍ നല്‍കുകയും ചെയ്തു... കോള്‍ വിശദാംശങ്ങള്‍, ടെലിഫോണ്‍ വിശദാംശങ്ങള്‍, സെല്‍ ടവറുകളുടെ സ്ഥാനം, കോള്‍ ലോഗുകള്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവ ലഭിക്കുന്നതിന് മൊബൈല്‍ സേവന ദാതാവിലേക്ക് ഒരു ടീമിനെ അയച്ചു. മറ്റൊരു സംഘത്തോട് മൊബൈല്‍ നമ്പര്‍ നിരീക്ഷണത്തിലാക്കാനും മുഴുവന്‍ സമയവും നിരീക്ഷിക്കാനും ആവശ്യപ്പെട്ടു. വിളിച്ചയാളെ കണ്ടെത്താനുള്ള ചുമതല മറ്റെല്ലാ ടീമുകളെയും ഏല്‍പ്പിച്ചു.

'ഫോണ്‍ വിളികളില്‍ കന്നുകാലികളുടെ ശബ്ദം, പണവുമായി എത്തിയ ജീന്‍സും ഷര്‍ട്ടുമിട്ട ആള്‍'; കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ ആസൂത്രകരെ കണ്ടെത്തിയ സംഭവബഹുലകഥ
'അച്ചടക്കനടപടിക്ക് ഭീരുത്വത്തിന്റെ മൗനംകൊണ്ട് പിന്തുണ'; സഹപ്രവർത്തകർക്കെതിരെ വിമർശനവുമായി സൗത്ത് ഏഷ്യൻ സർവകലാശാല മുൻ അധ്യാപകൻ ശശാങ്ക പെരേര

ശ്വാസമടക്കിപ്പിടിച്ച് ഉദ്യോഗസ്ഥര്‍ കാത്തിരുന്നപ്പോള്‍, മൊബൈല്‍ സേവനദാതാവിന്റെ പക്കലേക്ക് അയച്ച പോലീസ് സംഘത്തില്‍ നിന്നാണ് ആദ്യ വിവരം ലഭിച്ചത്. ജുഹുവിനും മലാഡിനും ഇടയില്‍ മൊബൈല്‍ ടവറുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഈ നമ്പര്‍ ഉപയോഗിക്കുന്നതെന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്തു.

വിവരങ്ങള്‍ ഉപയോഗപ്രദമായിരുന്നെങ്കിലും, അത് അത്ര സഹായകരമായിരുന്നില്ല, കാരണം മുംബൈ പോലുള്ള തിരക്കേറിയ മഹാനഗരത്തില്‍, ദശലക്ഷക്കണക്കിന് ആളുകള്‍ ജുഹുവിനും മലാഡിനും ഇടയില്‍ താമസിക്കുന്നു. ടെലിഫോണ്‍ സംഭാഷണം ശ്രദ്ധിക്കുകയും ലൊക്കേഷന്‍ കണ്ടെത്തുകയും ചെയ്യുക എന്ന സാങ്കേതികവിദ്യ 1999-ല്‍ വെറും പ്രഹസനമായിരുന്നു. കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും.

കേട്ടത് കന്നുകാലികളുടെ ശബ്ദം

ഞങ്ങളുടെ ആദ്യ മൂന്ന് ദിവസത്തെ അന്വേഷണത്തില്‍ ഒന്നും ലഭിച്ചില്ല. അധികാരികളും ഉദ്യോഗസ്ഥരും നിരാശരാവുകയായിരുന്നു, അതിലും പ്രധാനമായി, സമയം നഷ്ടപ്പെടുകയായിരുന്നു. ഫോണ്‍ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന സംഘത്തിന് കോളുകളുടെ പിന്നില്‍ ഒരു കാലിത്തൊഴുത്തിന്റെ അന്തരീക്ഷ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞു എന്നതും ബാങ്ക് വിളി കേള്‍ക്കാന്‍ സാധിച്ചു എന്നതും മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്യാനുണ്ടായിരുന്നത്.

രണ്ടു ദിവസത്തേക്ക്, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള നിരവധി ക്രൈംബ്രാഞ്ച് സംഘങ്ങള്‍ ജുഹു മുതല്‍ മലാഡ് വരെയുള്ള പ്രദേശം മുഴുവന്‍ പരിശോധിച്ചു. മസ്ജിദിന് സമീപമുള്ള എല്ലാ കാലിത്തൊഴുത്തും അവര്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

അത് 1999 ഡിസംബര്‍ 28 ആയിരുന്നു നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്. അന്ന് വൈകുന്നേരം 6 മണിക്ക് സൂര്യന്‍ അസ്തമിക്കുമ്പോള്‍ തന്നെ പ്രതീക്ഷയുടെ കിരണങ്ങള്‍ വന്നു. മൊബൈല്‍ ഫോണ്‍ നമ്പര്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന നിരീക്ഷണ സംഘത്തിന് അവരുടെ സിസ്റ്റത്തില്‍ ഫോണ്‍ സജീവമാണെന്ന് മുന്നറിയിപ്പ് ലഭിച്ചു. ഞങ്ങള്‍ ഉടന്‍ തന്നെ കോള്‍ റെക്കോര്‍ഡുചെയ്യാനും തുടങ്ങി. ഞങ്ങള്‍ക്ക് ഞങ്ങളുടെ കാതുകളെ വിശ്വസിക്കാനായില്ല!

മുംബൈയില്‍ നിന്നുള്ള കോളര്‍ പാകിസ്താനിലുള്ള തന്റെ ഹാന്‍ഡ്ലറെ വിളിച്ച് തനിക്ക് പണത്തിന്റെ കുറവുണ്ടെന്നും അടിയന്തരമായി പണം ആവശ്യമാണെന്നും പറഞ്ഞിരുന്നു. മറുവശത്ത് വിളിച്ചയാള്‍ അവനോട് 30 മിനിറ്റ് കാത്തിരിക്കാന്‍ പറഞ്ഞു, അവന്‍ ഒരുക്കങ്ങള്‍ നടത്തി തിരികെ വിളിക്കാം. ഞങ്ങള്‍ക്ക് നിര്‍ണായക വഴിത്തിരവ് ലഭിച്ചുവെന്ന് എനിക്കറിയാമായിരുന്നു.

'ഫോണ്‍ വിളികളില്‍ കന്നുകാലികളുടെ ശബ്ദം, പണവുമായി എത്തിയ ജീന്‍സും ഷര്‍ട്ടുമിട്ട ആള്‍'; കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ ആസൂത്രകരെ കണ്ടെത്തിയ സംഭവബഹുലകഥ
ഒരു പതിറ്റാണ്ടിനുശേഷമുള്ള തിരഞ്ഞെടുപ്പ്, രാഷ്ട്രീയ രൂപമാറ്റം വന്ന കശ്മീരിൻ്റെ മനസ്സിലെന്ത്?

റെക്കോര്‍ഡിംഗ് റൂമിലെ എല്ലാവരോടും അതീവ ജാഗ്രത പുലര്‍ത്താനും അടുത്ത ഫോണ്‍ കോളിലെ ഓരോ വാക്കും റെക്കോര്‍ഡ് ചെയ്യാനും ഞാന്‍ നിര്‍ദ്ദേശിച്ചു. ഒടുവില്‍ 45 മിനിറ്റ് നീണ്ട കാത്തിരിപ്പിന് ശേഷം, ശേഷം വൈകുന്നേരം 6.45 ന് കോള്‍ വന്നു.

നീല ജീന്‍സ്, വരയുള്ള ഷര്‍ട്ട്

പാകിസ്താനില്‍ നിന്ന് ജെയ്ഷെ മുഹമ്മദ് (ജെഎം) എന്‌ളന തീവ്രവാദ സംഘടനയിലെ അംഗമാണ് വിളിച്ചത്. അയാള്‍ മുംബൈയിലുള്ള ആളോട് എവിടെയാണെന്ന് ചോദിച്ചു. എന്നാല്‍ അവന്‍ ബുദ്ധിശാലിയായിരുന്നു. ഫോണിലൂടെ കൃത്യമായ ഉത്തരം നല്‍കിയില്ല. മുംബൈയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ പ്രാന്തപ്രദേശമായ ജോഗേശ്വരിയില്‍ (കിഴക്ക്) എവിടെയോ ഉണ്ടെന്ന് അവ്യക്തമായ ഉത്തരം നല്‍കി.

ഒരു ലക്ഷം രൂപ ഹവാല ഇടപാടിലൂടെ എത്തിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചതായി ജെയ്ഷെ മുഹമ്മദ് ഭീകരന്‍ മുംബൈയിലെ തന്റെ സഹപ്രവര്‍ത്തകനെ അറിയിച്ചു. ദക്ഷിണ മുംബൈയിലെ മുഹമ്മദ് അലി റോഡില്‍ സ്ഥിതി ചെയ്യുന്ന ഷാലിമാര്‍ ഹോട്ടലില്‍ രാത്രി 10 മണിയോടെ പണം കൈപ്പറ്റാന്‍ മുംബൈയിലുള്ളയാളോട് നിര്‍ദേശിച്ചു. നീല നിറത്തിലുള്ള ജീന്‍സും വരയുള്ള ഷര്‍ട്ടും ധരിച്ച ഒരാള്‍ ഹോട്ടലില്‍ വച്ച് തന്നെ കാണുകയും പണം കൈമാറുകയും ചെയ്യുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഇതിന് ശേഷം കോള്‍ വിച്ഛേദിക്കപ്പെട്ടു.

ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളുടെ ഗൗരവം മനസിലാക്കാന്‍ ഏവരും അല്‍പസമയം എടുത്തതിനാല്‍ മുറിയില്‍ ഏതാനും നിമിഷം കനത്ത നിശബദ്തയായിരുന്നു. പിന്നീട് എല്ലാം വളരെ വേഗത്തിലായിരുന്നു. സാധാരണ വസ്ത്രം ധരിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഷാലിമാര്‍ ഹോട്ടലിലേക്ക് പോകാന്‍ തീരുമാനിച്ചു. അവിടെ പണം കൈപ്പറ്റാന്‍ എത്തുന്ന ആളെ നിരീക്ഷിക്കുകയാണ് ലക്ഷ്യം. എന്നാല്‍ അവനെ അഭിമുഖീകരിക്കുകയോ പിടിക്കുകയോ ചെയ്യില്ല. പണം കൈപ്പറ്റി മടങ്ങുന്ന അവനെ പിന്തുടര്‍ന്ന് സങ്കേതം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

ഒരു സീനിയര്‍ പോലീസ് ഓഫീസറും ഒരു ജൂനിയറും അടങ്ങുന്ന ആറ് ടീമുകള്‍ ഞാന്‍ രൂപീകരിച്ചു. അവരോടെല്ലാം മുഹമ്മദലി റോഡിലേക്ക് പോകാനും ഷാലിമാര്‍ ഹോട്ടലിന് ചുറ്റും ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കി. അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ വ്യക്തമായിരുന്നു, പണം വാങ്ങാന്‍ വരുന്ന ആളെ അവര്‍ പിന്തുടരുക, സ്ഥലം മനസിലാക്കുക.

രാത്രി 9.30 ഓടെ സ്ഥലത്തെത്തിയ ടീമുകള്‍ ഹോട്ടലിന്റെ വ്യക്തമായ കാഴ്ച ഉറപ്പാക്കാന്‍ തന്ത്രപ്രധാനമായ വിവിധ സ്ഥലങ്ങളില്‍ കാത്തുനിന്നു. രാത്രി 10 മണിയോടെ നീല ജീന്‍സും വരയുള്ള ഷര്‍ട്ടും ധരിച്ച ഒരാള്‍ ഹോട്ടലിന്റെ പ്രവേശന കവാടത്തില്‍ എത്തി.

ഹോട്ടലിനുള്ളില്‍ കുറച്ച് നിമിഷങ്ങള്‍ ചെലവഴിച്ച ശേഷം ഇരുവരും പുറത്തിറങ്ങി, നീല ജീന്‍സ് ധരിച്ചയാള്‍ ഒരു ടാക്‌സി പിടിച്ച് സൗത്ത് മുംബൈ ദിശയിലേക്ക് പോയി. പണം കൈപ്പറ്റിയ ആളെ പിന്തുടരണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ പണവുമായി വരുന്ന ആളെ അവര്‍ കാത്തിരുന്നു. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം അയാളും ഒരു ടാക്‌സി പിടിച്ച് പോയി. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ സുരക്ഷിതമായ അകലം പാലിച്ച് സ്വകാര്യ കാറുകളില്‍ അയാളെ പിന്തുടരാന്‍ ആരംഭിച്ചു.

ടാക്‌സി മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി, യാത്രക്കാരന്‍ ഇറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. ഉദ്യോഗസ്ഥരും അതിവേഗം അവനെ പിന്തുടര്‍ന്നു. ആള്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ പോയി ലോക്കല്‍ ട്രെയിനിനായി കാത്തുനിന്നു.

അവനറിയാതെ, ഒരു ഡസനോളം പേരെങ്കിലും പിന്തുടരുന്നുണ്ടായിരുന്നു. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം ലോക്കല്‍ ട്രെയിന്‍ വന്നു, ആ വ്യക്തി ട്രെയിനില്‍ കയറി. ഉദ്യോഗസ്ഥരും അതേ ട്രെയിനില്‍ കയറി, ചിലര്‍ ആ മനുഷ്യന്‍ ഉള്ള അതേ കമ്പാര്‍ട്ടുമെന്റില്‍ പ്രവേശിച്ചു, മറ്റുള്ളവര്‍ തൊട്ടടുത്ത കമ്പാര്‍ട്ടുമെന്റുകളില്‍ കയറി.

അല്‍പനേരത്തെ യാത്രയ്ക്ക് ശേഷം ട്രെയിന്‍ ജോഗേശ്വരിയില്‍ എത്തി, അവിടെ ആള്‍ ഇറങ്ങി സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് നടന്നു. ഓട്ടോറിക്ഷയില്‍ കയറി; ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ അവനെ മറ്റ് ഓട്ടോറിക്ഷകളില്‍ പിന്തുടര്‍ന്നു. ഒടുവില്‍ ജോഗേശ്വരി (പടിഞ്ഞാറ്) ബഷീര്‍ബാഗ് പ്രദേശത്ത് ഓട്ടോറിക്ഷ എത്തിയപ്പോള്‍ നിര്‍ത്തി, ആള്‍ ഇറങ്ങി. റിക്ഷാക്കാരന് പണം കൊടുത്ത് അയാള്‍ ചേരികളിലേക്ക് നടക്കാന്‍ തുടങ്ങി.

'ഫോണ്‍ വിളികളില്‍ കന്നുകാലികളുടെ ശബ്ദം, പണവുമായി എത്തിയ ജീന്‍സും ഷര്‍ട്ടുമിട്ട ആള്‍'; കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ ആസൂത്രകരെ കണ്ടെത്തിയ സംഭവബഹുലകഥ
'മകളുടെ കൊലപാതകം ഒതുക്കിതീര്‍ക്കാന്‍ പോലീസ് പണം വാഗ്ദാനം ചെയ്തു'; വെളിപ്പെടുത്തലുമായി വനിത ഡോക്ടറുടെ മാതാപിതാക്കള്‍

ഇവിടെയാണ് ഉദ്യോഗസ്ഥര്‍ കുഴങ്ങിയത്. ജോഗേശ്വരിയിലെ ബഷീര്‍ബാഗ് ചേരികള്‍ മുംബൈയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ചേരികളില്‍ ഒന്നാണ്. നാട്ടുകാരല്ലാത്ത ഏതൊരു വ്യക്തിയെയും എളുപ്പത്തില്‍ തിരിച്ചറിയാനും സംശയാസ്പദമായി നോക്കാനും കഴിയും.

സംശയം തോന്നാതെ ഇയാളെ പിന്തുടരുക എന്നതായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കു മുന്നിലുള്ള വെല്ലുവിളി. തങ്ങളുടെ അനുഭവപരിചയവും വൈദഗ്ധ്യവും ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ആ വ്യക്തിയെ പിന്തുടരാന്‍ തുടങ്ങി. ഏതാനും മിനിറ്റുകള്‍ നടന്ന് നിരവധി ക്രോസിംഗ് ലെയ്നിലൂടെ ആ വ്യക്തി ഒരു ചെറിയ ഇടവഴിയിലെ വാതിലുകളില്‍ ഒന്നില്‍ മുട്ടി. ഒരു അജ്ഞാതന്‍ വാതില്‍ തുറന്നു, അവന്‍ ആ വ്യക്തി തുറന്നുകൊടുത്ത വാതിലിലൂടെ അകത്തേക്കു പ്രവേശിച്ചു ...

ഉടന്‍ തന്നെ പോലീസ് സംഘം ഒരു പ്രോട്ടോക്കോള്‍ രൂപീകരിച്ചു. സ്ഥലത്ത് സൂക്ഷ്മ നിരീക്ഷണം നടത്താന്‍ മുഴുവന്‍ സമയ ജാഗ്രത നിര്‍ദ്ദേശിച്ചു. മഫ്റ്റിയിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മുറിയിലെയും പരിസരത്തെയും പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി മുറിക്ക് ചുറ്റുമുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ചു. തുടര്‍ച്ചയായ രണ്ടു ദിവസം ഇതു തുടര്‍ന്നു.

ഗ്രീന്‍ സിഗ്‌നല്‍, റെയ്ഡ് ആരംഭിക്കുന്നു

ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചയുടന്‍, ഞാന്‍ സംഭവസ്ഥലത്തെത്തി ഓപ്പറേഷന് മേല്‍നോട്ടം വഹിച്ചു. മുംബൈ പോലീസിലെ ഉയര്‍ന്ന പരിശീലനം ലഭിച്ച കമാന്‍ഡോകളും മുംബൈ ക്രൈംബ്രാഞ്ചിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ബഷീര്‍ബാഗിലെ മുറിയിലേക്ക് ഇരച്ചുകയറി.

ഭീകരര്‍ക്ക് പ്രതികരിക്കാന്‍ ഒരു നിമിഷം പോലും കിട്ടാത്ത വിധം കൃത്യതയോടെയാണ് റെയ്ഡ് നടത്തിയത്. ഇരയെ പിടിക്കുന്ന കഴുകനെപ്പോലെ മുഴുവന്‍ സംഘവും അവരുടെ മേല്‍ കുതിച്ചു, അല്‍പ്പസമയത്തിനുള്ളില്‍ തീവ്രവാദികള്‍ കീഴടങ്ങുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ആകെ അഞ്ച് ഭീകരര്‍ പിടിയിലായി. റഫീഖ് മുഹമ്മദ് (34 വയസ്), അബ്ദുള്‍ ലത്തീഫ് അദാനി പട്ടേല്‍ (34 വയസ്), മുസ്താഖ് അഹമ്മദ് ആസാമി (45 വയസ്), മുഹമ്മദ് ആസിഫ് എന്ന ബാബലു (25 വയസ്), ഗോപാല്‍ സിംഗ് ബഹാദൂര്‍ മാന്‍ (38 വയസ്) എന്നിവരെ തിരിച്ചറിഞ്ഞു.

രണ്ട് എകെ 56 തോക്കുകള്‍, അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ആന്റി ടാങ്ക് ടിഎന്‍ടി റോക്കറ്റ് ലോഞ്ചറുകള്‍, ഷെല്ലുകള്‍, മൂന്ന് ഡിറ്റണേറ്ററുകള്‍, സ്‌ഫോടകവസ്തുക്കള്‍, ആറ് പിസ്റ്റളുകള്‍, വന്‍തോതില്‍ വെടിമരുന്ന് ശേഖരം, 1,72,000 രൂപ എന്നിവയുള്‍പ്പെടെ വന്‍ ആയുധശേഖരം ഞങ്ങളെ ഞെട്ടിച്ചു. മുറിയില്‍ നിന്ന് പണം കണ്ടെടുത്തു. മുംബൈയില്‍ വന്‍ ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടതുപോലെയായിരുന്നു ഇത്. മുറിയില്‍ നിന്ന് മാതോശ്രീയുടെ ഭൂപടവും കണ്ടെടുത്തു. അന്തരിച്ച ശിവസേന നേതാവ് ബാലാസാഹേബ് താക്കറെയുടെ വസതിയായിരുന്നു മാതോശ്രീ .

ജോഗേശ്വരി, മലാഡ് എന്നിവിടങ്ങളിലെ മറ്റ് രണ്ട് സ്ഥലങ്ങളിലും ഒരേസമയം റെയ്ഡ് നടത്തി. ഒരു റെയ്ഡില്‍, നേപ്പാളി ദമ്പതികള്‍ വാടകയ്ക്കെടുത്ത ഫ്‌ലാറ്റില്‍ നിന്ന് ഹാന്‍ഡ് ഗ്രനേഡുകള്‍, 2-3 ഗ്ലോക്ക് പിസ്റ്റളുകള്‍, 10,000 ഡോളര്‍ പണം എന്നിവ കണ്ടെടുത്തു. അമേരിക്കന്‍ കറന്‍സി കണ്ടെടുത്തതോടെ ഇതൊരു അന്താരാഷ്ട്ര ഗൂഢാലോചനയാണെന്ന് വ്യക്തമായി.

ഭീകരര്‍ പിടിയിലായി, ചോദ്യം ചെയ്യലില്‍ മുഴുവന്‍ ഹൈജാക്കിങ് പദ്ധതികളെക്കുറിച്ചും അവര്‍ എങ്ങനെ അതിന്റെ ഭാഗമായിരുന്നുവെന്നും തുറന്നുപറഞ്ഞു. മുംബൈ സ്വദേശിയായ അബ്ദുള്‍ പട്ടേലാണ് ടീമിനെ നയിച്ചിരുന്ന പ്രധാന സൂത്രധാരനെന്നും തിരിച്ചറിഞ്ഞു.

ബാബലു എന്ന മുഹമ്മദ് ആസിഫും റഫീഖ് മുഹമ്മദും പാകിസ്ഥാന്‍ പൗരന്മാരാണെന്ന് കണ്ടെത്തി. ഗോപാല്‍ സിംഗ് മാന്‍ നേപ്പാള്‍ പൗരനായിരുന്നു, മറ്റുള്ളവര്‍ കാശ്മീര്‍ ആസ്ഥാനമായുള്ള 'ഹര്‍കത്ത്-ഉല്‍-അന്‍സൂര്‍' എന്ന ഭീകരസംഘടനയില്‍ പെട്ട ഭീകരരായിരുന്നു.

ജോഗേശ്വരിയിലെ ഒരേ മുറിയില്‍ ഇവരോടൊപ്പം മറ്റ് മൂന്ന് പാകിസ്താന്‍ പൗരന്മാര്‍ താമസിച്ചിരുന്നതായും ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇവര്‍ മൂന്നുപേരും റെയ്ഡിനിടെ പുറത്ത് പോയതിനാല്‍ പിടികൂടാനായില്ല. മുംബൈ പോലീസ് ഉടന്‍ തന്നെ അതീവ ജാഗ്രത പുലര്‍ത്തുകയും ജോഗേശ്വരി, മലാഡ് പ്രദേശങ്ങളില്‍ മൂന്ന് പാക് ഭീകരരെ പിടികൂടാന്‍ ഓപ്പറേഷന്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍, പിടികൂടാനായില്ല.

അബ്ദുള്‍ ലത്തീഫ് പട്ടേലിനെ തുടര്‍ച്ചയായി ചോദ്യം ചെയ്തപ്പോള്‍, ഹൈജാക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള അവരുടെ മുഴുവന്‍ സംഘവും 1999 ജൂലൈ മുതല്‍ മുംബൈയില്‍ തമ്പടിച്ചിരുന്നതായും ഹൈജാക്കിന് തയ്യാറെടുക്കുകയായായിരുന്നുവെന്നും വെളിപ്പെടുത്തി. ചോദ്യം ചെയ്യലില്‍ പാകിസ്ഥാനിലെ ബഹവല്‍പൂര്‍ സ്വദേശി ഇബ്രാഹിം അത്തര്‍, കറാച്ചിയില്‍ നിന്നുള്ള ഷാഹിദ് അക്തര്‍; സണ്ണി അഹമ്മദ് ഖാസി, മിസ്ത്രി സഹൂര്‍ ഇബ്രാഹിം, സിന്ധില്‍ നിന്നുള്ള ഷാക്കിര്‍ എന്നിവരാണ് റാഞ്ചികള്‍ എന്നു വ്യക്തമായി. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലുള്ള റാഞ്ചികളുടെ യഥാര്‍ത്ഥ പേരുകളും ഐഡന്റിറ്റികളും കണ്ടെത്തിയത് ഒരു പ്രധാന വഴിത്തിരിവായിരുന്നു.

അതുവരെ, റാഞ്ചികള്‍ ലോകത്തിന് അജ്ഞാതരായിരുന്നു, തട്ടിക്കൊണ്ടുപോയ വിമാനത്തിനുള്ളില്‍ മങ്കി ക്യാപ് ധരിച്ചു നിന്ന അവരുടെ യഥാര്‍ത്ഥ മുഖവും യഥാര്‍ത്ഥ പേരുകളും ലോകത്തിന് മുന്നില്‍ ആദ്യമായി വെളിപ്പെടുത്തിയത് മുംബൈ പോലീസായിരുന്നു. ഡല്‍ഹിയിലെ തന്റെ മേലുദ്യോഗസ്ഥര്‍ക്ക് മുംബൈയിലെ എല്ലാ സംഭവവികാസങ്ങളുടെയും മിനിറ്റ്-ടു-മിനിറ്റ് അപ്ഡേറ്റ് നല്‍കിയിരുന്ന കാര്‍ക്കറെ, ഹൈജാക്കര്‍മാരുടെ പേരും ഐഡന്റിറ്റികളും തല്‍ക്ഷണം അന്നത്തെ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനിക്ക് കൈമാറി.

ആസൂത്രണത്തിനും നിരീക്ഷണത്തിനും വേണ്ടിയാണ് റാഞ്ചികള്‍ മുംബൈയില്‍ എത്തിയതെന്ന് കൂടുതല്‍ അന്വേഷണങ്ങളിലും ചോദ്യം ചെയ്യലുകളിലും കണ്ടെത്തി. മുംബൈയില്‍ ജോഗേശ്വരി (പടിഞ്ഞാറ്) വൈശാലി നഗറില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്താണ് ഇവര്‍ താമസിച്ചിരുന്നത്. മുംബൈയില്‍ താമസിക്കുന്നതിനിടെ അവര്‍ ഒരു കമ്പ്യൂട്ടര്‍ ക്ലാസില്‍ ചേര്‍ന്നു. വന്‍തുക കൈക്കൂലി നല്‍കി വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുകളും ഇവര്‍ സ്വന്തമാക്കി. മുംബൈയിലെ പാസ്പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി തുടര്‍ച്ചയായി രണ്ട് ദിവസം ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ട് പാസ്പോര്‍ട്ടുകള്‍ നേടിയെടുക്കാന്‍ സംഘത്തലവനായ അബ്ദുള്‍ പട്ടേലിന് കഴിഞ്ഞുവെന്നതു ഞെട്ടിക്കുന്ന വിവരമായിരുന്നു. പോലീസ് വെരിഫിക്കേഷന്‍ സംവിധാനത്തിലെ പോരായ്മയും ട്രാവല്‍ ഏജന്‍സികളുടെയും പാസ്പോര്‍ട്ട് ഓഫീസിന്റെയും ഇടപെടലും അന്വേഷണത്തില്‍ കണ്ടെത്തി. റാഞ്ചികള്‍ പിന്നീട് നേപ്പാളിലേക്ക് പോകുകയും 1999 ഡിസംബര്‍ 24-ന് തങ്ങളുടെ പദ്ധതി നടപ്പാക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in