ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ? ഡൂപ്ലിക്കേറ്റ് ലഭിക്കാന്‍ ചെയ്യേണ്ടത്
ഇന്ത്യന്‍ പൗരന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാർഡ്. ഏതെങ്കിലും സാഹചര്യത്തില്‍ ഇത് നഷ്ടപ്പെട്ടുപോയാല്‍ എന്ത് ചെയ്യും? പുതിയത് ലഭിക്കാന്‍ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ പലര്‍ക്കും ആശങ്കയുണ്ടാകും.
പേര്, ജനനതീയതി, ബയോമെട്രിക്ക് ഡേറ്റ എന്നിങ്ങനെ പ്രധാനപ്പെട്ട വിവരങ്ങളടങ്ങിയ തിരിച്ചറിയല്‍ രേഖയാണ് ആധാര്‍. സര്‍ക്കാര്‍ സേവനങ്ങള്‍ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ആധാര്‍ ആവശ്യമാണ്. ഓണ്‍ലൈനായി ആധാര്‍ കാര്‍ഡിന്റെ പ്രിന്റെടുക്കാൻ യുഐഡിഎഐ അനുവാദം നൽകുന്നുണ്ട്.
ഡ്യൂപ്ലിക്കേറ്റ് ആധാര്‍ ലഭിക്കുന്നതിനായി നിലവിൽ മൂന്ന് മാർഗങ്ങളാണുള്ളത്. അതിലൊന്നാണ് യുഐഡിഎഐയുടെ സെല്‍ഫ് സര്‍വീസ് പോര്‍ട്ടല്‍ സന്ദർശിച്ച് പ്രിന്റെടുക്കുകയെന്നത്.
സ്‌റ്റെപ്പ് 1
https://ssup.uidai.gov.in/web/guest/ssup-home എന്ന യുഐഡിഎഐയുടെ സെല്‍ഫ് സര്‍വീസ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. തുടർന്ന് "Retrieve Lost or Forgotten UID/EID" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 2
ഉചിതമായ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ലഭിക്കേണ്ട ആധാര്‍ കാർഡിന്റെ നമ്പർ അല്ലെങ്കിൽ എൻറോൾമെന്റ് നമ്പര്‍ നൽകുക
സ്റ്റെപ്പ് 3
പൂർണ പേരും ആധാറുമായി ലിങ്ക് ചെയ്ത മെയില്‍ ഐഡിയും റജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറും കൊടുക്കുക
സ്റ്റെപ്പ് 4
സ്ക്രീനിൽ കാണുന്ന സുരക്ഷ കോഡ് നല്‍കി "Get One Time Password" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 5
രജിസ്റ്റര്‍ ചെയ്ത ഫോൺ നമ്പറിറോ ഇമെയിൽ വിലാസത്തിലോ ലഭിച്ച ഒടിപി നല്‍കുക
സ്റ്റെപ്പ് 6
ഒടിപി വെരിഫൈ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലോ ഇമെയില്‍ ഐഡിയിലോ ആധാര്‍ നമ്പറോ എന്റോള്‍മെന്റ് നമ്പറോ ലഭിക്കും.
സ്റ്റെപ്പ് 7
യുഐഡിഎഐ സെല്‍ഫ് പോര്‍ട്ടല്‍ വീണ്ടും സന്ദര്‍ശിച്ച് "Download Aadhaar" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 8
ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ എൻറോള്‍മെന്റ് നമ്പര്‍, പേര്, പിന്‍കോഡ്, ക്യാപ്ച്ച എന്നിവ നല്‍കുക
സ്റ്റെപ്പ് 9
"Get One Time Password" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലോ ഇമെയിലിലോ ലഭിച്ച ഒടിപി നല്‍കുക
സ്റ്റെപ്പ് 10
ഒടിപി വെരിഫൈ ചെയ്തുകഴിഞ്ഞാൽ നിങ്ങൾ ആധാര്‍ കാര്‍ഡിന്റ് പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യാനാവും
ഹെല്‍പ് ലൈന്‍ നമ്പര്‍ ഉപയോഗിച്ച് എങ്ങനെ ആധാര്‍ കാര്‍ഡ് നേടാം
യുഐഡിഎഐയുടെ ഹെല്‍പ് ലൈന്‍ നമ്പറായ 18001801947 (ടോള്‍ ഫ്രീ) നമ്പറിലേക്കോ 0111947 (ലോക്കല്‍) നമ്പറിലേക്കോ വിളിക്കുക. ദിവസവും രാവിലെ ഏഴു മുതല്‍ 10 വരെ ഹെല്‍പ് ലൈൻ സേവനം ലഭ്യമാണ്.
ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച ശേഷം ഐവിആർ നിര്‍ദേശങ്ങളുനുസരിച്ച് ആധാര്‍ കാര്‍ഡ് വീണ്ടെടുക്കുന്നതിനുളള ഓപ്ഷന്‍ തിരഞ്ഞെടുക്കുക, പേര്, ജനനതീയതിയടക്കമുളള വിവരങ്ങള്‍ നല്‍കുക. വിശദാംശങ്ങള്‍ നിങ്ങളുടെതാണെന്ന് ഉറപ്പിച്ച് കഴിഞ്ഞാല്‍ രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് ആധാര്‍ നമ്പറോ എന്‍ റോള്‍മെന്റ് നമ്പറോ ലഭിക്കും.
ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ സന്ദര്‍ശിക്കാം
ആധാര്‍ എൻറോള്‍മെന്റ് സെന്റര്‍ സന്ദര്‍ശിച്ചും ആധാർ കാർഡിന്റെ പകർപ്പെടുക്കാം. ആധാര്‍ തിരുത്തല്‍ ഫാം പൂരിപ്പിക്കുക. ശേഷം ഐഡി പ്രൂഫിന്റെ പകര്‍പ്പും നല്‍കുക. ഫീസ് അടച്ചാല്‍ എന്‍റോള്‍ മെന്റ് നമ്പറിനോപ്പം അക്‌നോളജ്‌മെന്റ് സ്ലിപ്പും ലഭിക്കും.
ഡിജി ലോക്കറില്‍ ഇ ആധാര്‍ സേവ് ചെയ്യാനും സാധിക്കും.