ആധാര്‍
ആധാര്‍

ആധാര്‍ കാര്‍ഡിലെ ബയോ മെട്രിക് വിവരങ്ങള്‍ എങ്ങനെ സുരക്ഷിതമാക്കാം ?

ആധാറിലെ ബയോമെട്രിക്ക് വിവരങ്ങള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സാധിക്കുന്നതാണ് യുഐഡിഎഐയുടെ പുതിയ സംവിധാനം
Updated on
1 min read

ആധാര്‍ കാർഡിലെ വിവരങ്ങള്‍ സുരക്ഷിതമാണോ എന്ന് ആശങ്കയുണ്ടോ. ആശങ്ക വേണ്ട, നിങ്ങള്‍ക്ക് സ്വന്തം നിലയില്‍ വിവരങ്ങള്‍ സുരക്ഷിതമാക്കാം. അതിനുള്ള പുതിയ വഴിയൊരുക്കിയിരിക്കുകയാണ് യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാറിലെ ബയോമോട്രിക്ക് വിവരങ്ങള്‍ അനധികൃതമായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് പുതിയ സംവിധാനമൊരുക്കിയിരിക്കുന്നത്. ബയോമെട്രിക്ക് വിവരങ്ങള്‍ ലോക്ക് ചെയ്യാനും താത്കാലികമായി അണ്‍ലോക്ക് ചെയ്യാനും സാധിക്കുന്നതാണ് സംവിധാനം. ആധാര്‍ വിവരങ്ങള്‍ ലോക്ക് ചെയ്യുന്നതിലൂടെ ആധാര്‍ പ്രൊഫൈലില്‍ കയറി അനധികൃതമായി വിവരങ്ങള്‍ ശേഖരിക്കുന്നതും ആധാര്‍ ദുരുപയോഗം ചെയ്യുന്നതും ഇല്ലാതാക്കാമെന്നാണ് യുഐഡിഎഐ വ്യക്തമാക്കുന്നത്.

വിവരങ്ങള്‍ ലോക്ക് ചെയ്യുന്നതിലൂടെ പ്രൊഫൈലില്‍ കയറി അനധികൃതമായി വിവരങ്ങള്‍ ശേഖരിക്കുന്നതും ആധാര്‍ ദുരുപയോഗവും ഇല്ലാതാക്കാം

വ്യക്തികളെ തിരിച്ചറിയുന്നതിനും സര്‍ക്കാറിന്റെ വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ആധാര്‍ കാര്‍ഡിലെ വിവരങ്ങളുടെ സുരക്ഷാര്‍ത്ഥം ഉപയോഗിച്ചിട്ടുള്ള പ്രത്യേക ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. അതിലൂടെ ഫിംഗര്‍ പ്രിന്റ്, മുഖം, കണ്ണിന്റെ ഐറിസ് തുടങ്ങി ബയോമോട്രിക്ക് വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടാനും സാധ്യതയേറെയാണ്. ഇത്തരം വ്യക്തിഗതമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ കാര്‍ഡിന്റെ സുരക്ഷിതത്വം ഏറ്റവും പ്രധാനപ്പെട്ടകാര്യമാണ്. ഇത്തരം വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് സൈബര്‍ കുറ്റകൃത്യമാണ്. ബയോ മെട്രിക്ക് വിവരങ്ങള്‍ ലോക്ക് ചെയ്യുന്നതിലൂടെ, വ്യക്തിഗത വിവരങ്ങള്‍ മറ്റൊരാള്‍ക്ക് സ്വീകരിക്കാന്‍ സാധിക്കില്ല എന്നും യുഐഡിഎഐ ഉറപ്പുനല്‍കുന്നു. ആധാര്‍ ഉപയോക്താവായ ഏതൊരാള്‍ക്കും ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കാനുള്ള ഈ സംവിധാനം ഉപയോഗിക്കാം.

വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് സൈബര്‍ കുറ്റകൃത്യമാണ്

ആധാര്‍ ബയോമെട്രിക്‌സ് ലോക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍

  • യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറി മൈ ആധാര്‍ (my adhar) എന്ന് ക്ലിക്ക് ചെയ്യുക

  • ആധാര്‍ സര്‍വീസ് തിരഞ്ഞെടുത്ത ശേഷം സെക്വര്‍ (സുരക്ഷ) യുവര്‍ ബയോമെട്രിക്‌സ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക

  • ശേഷം ലോക്ക് / അണ്‍ലോക്ക് എന്നീ ഓപ്ഷനുകളില്‍ നിന്ന് 12 അക്ക ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുക.

  • തുടര്‍ന്ന് രജിസ്റ്റേര്‍ഡ് നമ്പറിലേയ്ക്ക് ലഭിക്കുന്ന ഒടിപി നല്‍കി ലോഗിന്‍ ചെയ്യുക

  • പിന്നീട് വരുന്ന ലോക് /അണ്‍ലോക്ക് ബയോമെട്രിക് ഓപഷന്‍ തിരഞ്ഞെടുത്തതിന് ശേഷം ഉറപ്പവരുത്തുന്നതിനായി കണ്‍ഫേം ബട്ടണ്‍ ക്ലിക്ക് ചെയ്യുക

  • ബയോമെട്ട്രിക്ക് വിവരങ്ങള്‍ സുരക്ഷിതമായി.

യുഐഡിഎഐ വഴി സുരക്ഷിതമാക്കുന്ന വിവരങ്ങള്‍, ബയോമോട്രിക്ക് സേവനങ്ങള്‍ അണ്‍ലോക്ക് ചെയ്താലെ പിന്നീട് ലഭ്യമാവുകയൊള്ളു. വിവരങ്ങള്‍ താത്കാലികമായി അണ്‍ലോക്ക് ചെയാനുള്ള സംവിധാനവും യുഐഡിഎഐ മുന്നോട്ട് വെച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in