'ഞാന്‍ ആര്‍എസ്എസുകാരന്‍'; വിളിച്ചാല്‍ തിരിച്ചുചെല്ലും, വിരമിച്ചതിന് പിന്നാലെ കല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയുടെ പ്രഖ്യാപനം

'ഞാന്‍ ആര്‍എസ്എസുകാരന്‍'; വിളിച്ചാല്‍ തിരിച്ചുചെല്ലും, വിരമിച്ചതിന് പിന്നാലെ കല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയുടെ പ്രഖ്യാപനം

തിങ്കളാഴ്ച കോടതിയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് മുന്‍ ജഡ്ജി തന്റെ ആര്‍എസ്എസ് ബന്ധം വ്യക്തമാക്കിയത്
Updated on
1 min read

താന്‍ ആര്‍എസ്എസ് അംഗമായിരുന്നെന്നും സംഘടന വിളിച്ചാല്‍ തിരിച്ചു ചെല്ലാന്‍ തയാറാണെന്നും കല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ്. തിങ്കളാഴ്ച കോടതിയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് മുന്‍ ജഡ്ജി തന്റെ ആര്‍എസ്എസ് ബന്ധം വ്യക്തമാക്കിയത്.

''ഇന്ന് എന്റെ ശരിക്കുള്ള വ്യക്തിത്വം വെളിവാക്കേണ്ടതുണ്ട്. ഞാന്‍ ഒരു സംഘടനയോട് വളരെ കടപ്പെട്ടിരിക്കുന്നു. കുട്ടിക്കാലം മുതല്‍ യൗവനകാലം വരെ ഞാനവിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ധീരനും സത്യസന്ധനുമായിരിക്കാന്‍ അവിടെനിന്ന് പഠിച്ചു. മറ്റുള്ളവരോട് തുല്യതയോടെ പെരുമാറാന്‍ പഠിച്ചു. എവിടെ ജോലി ചെയ്താലും രാജ്യസ്‌നേഹവും ജോലിയോടുള്ള പ്രതിബന്ധതയും വേണമെന്ന് പഠിച്ചു. ഞാന്‍ സമ്മതിക്കുന്നു, ഞാന്‍ ആര്‍എസ്എസ് അംഗമായിരുന്നു, അംഗമാണ്'', അദ്ദേഹം പറഞ്ഞു.

''സമ്പന്നനായാലും ദരിദ്രനായാലും കമ്മ്യൂണിസ്റ്റായാലും ബിജെപിക്കാരനായാലും കോണ്‍ഗ്രസായാലും ടിഎംസി ആയാലും എല്ലാവരോടും ഞാന്‍ തുല്യമായി പെരുമാറിയിട്ടുണ്ട്. എന്റെ മുമ്പില്‍ എല്ലാവരും തുല്യരാണ്, എന്റെ പെരുമാറ്റത്തില്‍ നിന്ന്, എനിക്ക് ഏതെങ്കിലും വ്യക്തിയോടെ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ തത്വശാസ്ത്രത്തോടോ പ്രത്യേക രാഷ്ട്രീയ സംവിധാനങ്ങളോടോ യാതൊരു പക്ഷപാതമോ ഇല്ലെന്ന് നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടാകണം. രണ്ട് തത്വങ്ങളില്‍ ഞാന്‍ നീതി നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഒന്ന് സഹാനുഭൂതി, രണ്ടാമത്തേത്, നീതിക്ക് വേണ്ടി നിയമത്തെ വളച്ചൊടിക്കാം, എന്നാല്‍ നിയമത്തിന് അനുസരിച്ച് നീതിയെ വളച്ചൊടിക്കാന്‍ കഴിയില്ല.

ഞാന്‍ തെറ്റ് ചെയ്തിരിക്കാം, ഞാന്‍ ശരിയായിരിക്കാം, പക്ഷേ, അവര്‍ എന്നെ എന്തെങ്കിലും സഹായത്തിനോ അല്ലെങ്കില്‍ അവര്‍ക്കാവശ്യമായ ഏതെങ്കിലും ജോലിക്കോ വിളിച്ചാല്‍ സംഘടനയിലേക്ക് മടങ്ങാന്‍ ഞാന്‍ ഇപ്പോള്‍ തയ്യാറാണ്. ഞാന്‍ ഒരു നല്ല വ്യക്തിയാണെങ്കില്‍, എനിക്ക് ഒരു മോശം സംഘടനയില്‍ അംഗമാകാന്‍ കഴിയില്ല'', അദ്ദേഹം പറഞ്ഞു.

'ഞാന്‍ ആര്‍എസ്എസുകാരന്‍'; വിളിച്ചാല്‍ തിരിച്ചുചെല്ലും, വിരമിച്ചതിന് പിന്നാലെ കല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയുടെ പ്രഖ്യാപനം
'സ്റ്റാന്‍ സ്വാമിക്ക് ജീവിച്ചിരിക്കുമ്പോള്‍ ജാമ്യം നിഷേധിച്ചത് വേദനിപ്പിക്കുന്നത്'; തുറന്ന കത്തുമായി ഗൗതം നവ്ലാഖ

നേരത്തെ, കല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന അഭിജിത് ഗംഗോപാധ്യായ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ദ്ദേഹത്തിന് ബിജെപി ലോക്‌സഭ ടിക്കറ്റും നല്‍കി. താംലുക്ക് മണ്ഡലത്തില്‍ നിന്നാണ് അഭിജിത് മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന ദുര്‍ഭരണം സഹിക്കാന്‍ സാധിക്കാതെയാണ് താന്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതെന്നാണ് അഭിജിത്തിന്റെ അവകാശവാദം.

logo
The Fourth
www.thefourthnews.in