'നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട'; നിബന്ധന പിൻവലിച്ച് ഇന്ദിരാ ഗാന്ധി നാഷണല്‍ ട്രൈബല്‍ സർവകലാശാല

'നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട'; നിബന്ധന പിൻവലിച്ച് ഇന്ദിരാ ഗാന്ധി നാഷണല്‍ ട്രൈബല്‍ സർവകലാശാല

ഓപ്പണ്‍ കൗണ്‍സിലിങ്ങിനെത്തിയ മലയാളി വിദ്യാർത്ഥികളെ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ മടക്കി അയച്ചിരുന്നു
Updated on
1 min read

മലയാളി വിദ്യാർത്ഥികൾക്ക് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നോട്ടീസ് പിന്‍വലിച്ച് മധ്യപ്രദേശിലെ ഇന്ദിരാ ഗാന്ധി നാഷണല്‍ ട്രൈബല്‍ സർവകലാശാല. നോട്ടീസ് വൻ വിവാദമായതോടെയാണ് പിന്മാറ്റം. കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍, കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയില്‍ പ്രവേശിക്കാന്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇന്നലെയാണ് സര്‍വകലാശാല പ്രോക്ടോറിയല്‍ ബോര്‍ഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. നടപടി സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായതിന് പിന്നാലെ കേരളത്തിൽനിന്നുള്ള ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു.

'നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട'; നിബന്ധന പിൻവലിച്ച് ഇന്ദിരാ ഗാന്ധി നാഷണല്‍ ട്രൈബല്‍ സർവകലാശാല
മലയാളി വിദ്യാർഥികൾക്ക് നിയന്ത്രണം; നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മധ്യപ്രദേശിലെ സർവകലാശാല

ടി എന്‍ പ്രതാപന്‍ എംപി, വി ശിവദാസന്‍ എംപി തുടങ്ങിയവര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പടെ ഉള്ളവര്‍ക്ക് കത്തയച്ചിരുന്നു

കേരളത്തില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ നിപ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വച്ചില്ലെങ്കില്‍ സര്‍വകലാശാലയില്‍ പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു പ്രോക്ടര്‍ ഓഫീസ് പുറപ്പെടുവിച്ച നോട്ടീസിന്റെ ഉള്ളടക്കം. ഓപ്പണ്‍ കൗണ്‍സിലിങ്ങിനെത്തിയ മലയാളികള്‍ക്ക് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ അവരെ മടക്കി അയയ്ക്കുകയും ചെയ്തു.

നിപ പരിശോധന സൗകര്യങ്ങള്‍ പരിമിതമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കുന്ന നടപടിയാണ് സര്‍വകലാശാല സ്വീകരിച്ചതെന്ന് പ്രതിഷേധമുയര്‍ന്നിരുന്നു

വിവിധ കോഴ്‌സുകളിലായി മുന്നൂറോളം മലയാളികള്‍ ഈ സര്‍വകലാശാലയില്‍ പഠിക്കുന്നുണ്ട്. നിപ പരിശോധന സൗകര്യങ്ങള്‍ പരിമിതമായിരിക്കെ വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കുന്ന നടപടിയാണ് സര്‍വകലാശാല സ്വീകരിച്ചതെന്നായിരുന്നു വ്യാപകമായുർന്ന ആക്ഷേപം. ടി എന്‍ പ്രതാപന്‍ എംപി, വി ശിവദാസന്‍ എംപി തുടങ്ങിയവര്‍ നോട്ടീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പസില്‍ പ്രവേശിക്കാന്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സർവകലാശാല പ്രോക്ടര്‍ ഓഫീസ് അറിയിച്ചത്.

വ്യാഴാഴ്ച വൈകിട്ടോടെയാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവേശിപ്പിക്കില്ലെന്ന അറിയിപ്പ് ലഭിക്കുന്നത്

ഭോപ്പാലില്‍ നിന്നും 500 കിലോമീറ്റര്‍ അകലെ ആദിവാസി മേഖലയിലാണ് ഇന്ദിരാ ഗാന്ധി നാഷണല്‍ ട്രൈബല്‍ സർവകലാശാല സ്ഥിതി ചെയ്യുന്നത്. സെമസ്റ്റര്‍ ബ്രേക്കിന് ശേഷം കഴിഞ്ഞ ദിവസമാണ് മലയാളി വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ തിരിച്ചെത്തിയത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവേശിപ്പിക്കില്ലെന്ന അറിയിപ്പ് ലഭിക്കുന്നത്. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ വിദ്യാർഥികൾ പ്രതിസന്ധിയിലായിരുന്നു.

logo
The Fourth
www.thefourthnews.in