മൃതദേഹം മാറി നല്‍കി ആശുപത്രി; ജീവിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ 'മരണവാര്‍ത്ത'യറിഞ്ഞ് യുവതി ആത്മഹത്യ ചെയ്തു

മൃതദേഹം മാറി നല്‍കി ആശുപത്രി; ജീവിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ 'മരണവാര്‍ത്ത'യറിഞ്ഞ് യുവതി ആത്മഹത്യ ചെയ്തു

സ്‌ഫോടനത്തില്‍ പരുക്കേറ്റവരുടെ മുഖം വികൃതമായത് കൊണ്ടാണ് മൃതദേഹത്തിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വാദം
Updated on
1 min read

ഭുവനേശ്വറില്‍ സ്വകാര്യ മെഡിക്കല്‍ കോളേജായ ഹൈ-ടെക് ആശുപത്രിയില്‍ നടന്ന എസി സ്‌ഫോടനത്തില്‍ മരിച്ചെന്ന് കരുതിയയാള്‍ ജീവിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. മരിച്ചെന്ന് കരുതിയ ദിലീപ് സാമന്ത്രേ എന്ന തൊഴിലാളി ഇതേ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണെന്ന് കണ്ടെത്തി. അതേസമയം, ഇയാളുടെ മരണവാർത്ത് അറിഞ്ഞ് ഭാര്യ ആത്മഹത്യ ചെയ്തു. ഈ ദാരുണ സംഭവത്തിനു പിന്നാലെയാണ് ദിലീപ് ജീവിച്ചിരിക്കുന്ന വാര്‍ത്ത പുറത്ത് വന്നത്.

ദിലീപിന്റേതാണെന്ന് കരുതി അപകടത്തില്‍ മരിച്ച മറ്റൊരു തൊഴിലാളിയുടെ മൃതദേഹമായിരുന്നു കുടുംബത്തിന് കൈമാറിയത്. കുടുംബം ആ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ആശുപത്രിയിലുണ്ടായ എസി കംപ്രസര്‍ സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയായിരുന്നു. ഇതില്‍ രണ്ട് പേര്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. രണ്ട് പേരെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

മൃതദേഹം മാറി നല്‍കി ആശുപത്രി; ജീവിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ 'മരണവാര്‍ത്ത'യറിഞ്ഞ് യുവതി ആത്മഹത്യ ചെയ്തു
തിരിച്ചുവരൽ ലക്ഷ്യമിട്ട് സിപിഎം; ബംഗാളിൽ ബ്രിഗേഡ് റാലി ആഹ്വാനം ചെയ്ത് ഡിവൈഎഫ്ഐ

എന്നാല്‍ ഏജന്‍സിയിലെ ഉദ്യോഗസ്ഥനാണ് രേഖകളുടെ അടിസ്ഥാനത്തില്‍ പരുക്കേറ്റവരെ തിരിച്ചറിഞ്ഞതെന്ന് ആശുപത്രി സിഇഒ സ്മിത പധി പ്രതികരിച്ചു. റെക്കോര്‍ഡുകള്‍ പ്രകാരം ദിലീപാണെന്ന് തിരിച്ചറിഞ്ഞ തൊഴിലാളി ഡിസംബര്‍ 30ന് ചികിത്സയിലിരിക്കെ മരിച്ചുവെന്നും പ്രോട്ടോക്കാള്‍ പ്രകാരം തങ്ങള്‍ പോലീസിനെ വിവരം അറിയിച്ചുവെന്നും അവര്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ കുടുംബം മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നുവെന്നും സ്മിത പറയുന്നു.

''പരുക്കേറ്റവരില്‍ ഒരാളോട് ഡോക്ടര്‍ പേര് ചോദിച്ചപ്പോള്‍ അദ്ദേഹം ദിലീപ് സാമന്ത്രേയാണെന്ന് പറയുകയായിരുന്നു. ഇത് ആശയക്കുഴപ്പത്തിനിടയാക്കി. അദ്ദേഹത്തിന്റെ മാനസികാവസ്ഥ പരിശോധിക്കാന്‍ സൈക്യാട്രിസ്റ്റായ അമൃത് പട്ടോജോഷിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദിലീപിന്റെ കുടുംബാംഗങ്ങളോട് പേര് ചോദിച്ചപ്പോഴും ശരിയായ ഉത്തരമാണ് നല്‍കിയത്. അതേസമയം ഡിഎന്‍എ ടെസ്റ്റ് ആവശ്യമെങ്കില്‍ അത് നടത്താവുന്നതാണ്'', സ്മിത പറയുന്നു.

മൃതദേഹം മാറി നല്‍കി ആശുപത്രി; ജീവിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ 'മരണവാര്‍ത്ത'യറിഞ്ഞ് യുവതി ആത്മഹത്യ ചെയ്തു
'ഇനി സസൂക്ഷ്മം സൂര്യനിലേക്ക്'; ആദിത്യ എൽ 1 ഇന്ന് ഹാലോ ഓർബിറ്റിൽ പ്രവേശിക്കും

അതേസമയം ജനുവരി മൂന്നിന് ശ്രീതാം സഹുവെന്ന പരുക്കേറ്റയാളും മരണത്തിന് കീഴടങ്ങി. ബാക്കിയുള്ള രണ്ട് പേര്‍ വെന്റിലേറ്റര്‍ പിന്തുണയിലാണുള്ളത്. രേഖകള്‍ പ്രകാരം ജ്യോതി രഞ്ജന്‍ മല്ലിക്, സിമാഞ്ചല്‍ ബിസ്വാല്‍ എന്നിവരാണ് പരുക്കേറ്റ രണ്ട് പേര്‍. എന്നാൽ ഇവരിൽ ഒരാളാകാം മരിച്ചതെന്നും ദിലീപിന്റേതാണെന്നു കരുതി മൃതദേഹം മാറി നല്‍കിയതാകാമെന്നുമാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്‌. സ്‌ഫോടനത്തില്‍ പരുക്കേറ്റവരുടെ മുഖം വികൃതമായത് കൊണ്ടാണ് മൃതദേഹത്തിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in